അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചിരിക്കുകയാണ് പന്തളം രാജകുടുംബാംഗങ്ങള്‍……

ഉണ്ണി മുകുന്ദന്‍ നായകനായി അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചിരിക്കുകയാണ് പന്തളം രാജകുടുംബാംഗങ്ങള്‍……

 

മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാൾ ആണ് ഉണ്ണി മുകുന്ദൻ. തന്റെ സൗന്ദര്യം കൊണ്ടുംഅഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്ത ഉണ്ണി മുകുന്ദനുകഴിഞ്ഞിട്ടുണ്ട്. താരം മസിൽ അളിയൻ എന്ന പേരിലും സിനിമാ പ്രേമികൾക്കു ഇടയിൽ പ്രശസ്തനാണ്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.സഹനടനായി തുടക്കം കുറിച്ച് പിന്നീട് നായകനായി അരങ്ങേറുകയായിരുന്നു ഈ താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം അഭിനയിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം നൽകാനും പലപ്പോഴും ഉത്തരം നൽകാനും സമയം കണ്ടെത്താറുണ്ട് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ, വീഡിയോസും പലപ്പോഴും വൈറലാവാറുണ്ട്. താരത്തിന്റെ ആരാധകർ പല ചിത്രങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയ സന്തോഷമാണ് ചിത്രത്തിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായി അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചിരിക്കുകയാണ് പന്തളം രാജകുടുംബാംഗങ്ങള്‍.

ദീപ വര്‍മ, അരുണ്‍ വര്‍മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച്‌ എത്തിയത്. ഏറെ നേരം സെറ്റില്‍ ചെലവഴിച്ച ഇവര്‍ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും വിശേഷങ്ങള്‍ പങ്കുവെച്ചു.

 

ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദര്‍ശിക്കാന്‍ രാജകുടുംബാംഗങ്ങള്‍ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം

‘കഴിഞ്ഞ ദിവസം മാളികപ്പുറം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.ചിത്രത്തിന്റെ പൂജ എരുമേലി ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിച്ചത്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിര്‍വഹിക്കുന്നത്.

കഡാവർ, പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണു തിരക്കഥ. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. വിഷ്ണുനാരായണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിർമ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണിമുകുന്ദൻ നായകൻ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഉണ്ണി മുകുന്ദൻ, സൈജു ക്കുറുപ്പ് ,മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ, എന്നിവരാണ് അഭിനയതാക്കാൾ ….

Leave a Comment

Your email address will not be published.