യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു….

യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു….

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ഇന്നും അഴിമതിയുടെ കൂത്തരങ്ങുകൾ. സാധാരണക്കാരൻ കൈക്കൂലി കൊടുക്കാതെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ ഫയലുകൾ അനങ്ങാത്ത അവസ്ഥയാണ് . പൂർണമായും ഓൺലൈൻ വഴി ലഭിക്കുന്ന സേവനങ്ങളിൽ പോലും പൊതുജനങ്ങളെ വില്ലേജ് ഓഫീസുകളിലേക്ക് വിളിച്ച് വരുത്തുന്ന ഉദ്യോ​ഗസ്ഥരുമുണ്ട്. പലപ്പോഴും അത്യാവശ്യക്കാരായ അപേക്ഷകർ പണം നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങി പോകുമ്പോൾ പരാതി നൽകാൻ തയ്യാറാകുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്.
ഓൺലൈൻ വഴിയാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും വിളിച്ച് വില്ലേജ് ഓഫീസറെ പോയി കാണാൻ പറയുന്ന സംഭവങ്ങളും  നമ്മുടെ നാട്ടിൽ ഉണ്ട് .

പാവപ്പെട്ടവരായാലും പണക്കാരായാലും ഭൂമിയുമായി ബന്ധപ്പെട്ട എന്തിനും ഏതിനും വില്ലേജ് ഓഫീസിലുള്ളവർ കനിയണം. കുറെ ചാലു അങ്ങോട്ടും ഇങ്ങോട്ടും  നടത്തം മാത്രം ആയിരിക്കും .

കെട്ടിട നിർമ്മാണത്തിനുള്ള സ്കെച്ച് പ്ളാൻ,​ വസ്തുവിന്റെ ഇനം മാറ്റൽ,​ നിലം നികത്തൽ,​ എന്നി കുറെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അതിന്റെ മറയിലും അഴിമതി വാങ്ങുന്നവരുണ്ട് .

എല്ലാ വില്ലേജ് ഓഫീസർമാരും അങ്ങനെയല്ല….

നല്ലവരും ഉണ്ട് നമ്മുടെ ഇടയിൽ .കൊച്ചിയിലെ ഒരു സ്ത്രീക്കു ഉണ്ടായ അനുഭവമാണ് ആ യുവതി തുറന്നു പറയുന്നത് .

14 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ കൊച്ചിയിൽ നാട്ടിലെത്തി പൊടി മില്ല് തുടങ്ങാന്‍ തീരുമാനിച്ച യുവതി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

കൊച്ചി പെരുമ്പുടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

മില്ല് ഇടാന്‍ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാന്‍ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാര്‍ക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങള്‍ വീണ്ടും പ്രവാസി ആവണമെന്നും മിനി കുറിക്കുന്നു.

ആരോഗ്യ വിഭാഗത്തില്‍ നിന്നും മലിനീകരണ ബോര്‍ഡില്‍ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോര്‍പ്പറേഷന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആദ്യത്തെ ഓഫിസില്‍ ആവശ്യപ്പെട്ടത് 25,000 രൂപ കൈക്കൂലി ചോദിച്ചു .
അഞ്ചു ഓഫീസർമാർക്കു അയ്യായിരം രൂപ വീതം നല്‍കാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു.

വീടിനോടു ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ പൊടിപ്പ് മില്‍ തുടങ്ങാനായിരുന്നു ഉദേശിച്ചത് . ഇതിനായി ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകള്‍ തയ്യാറാക്കാന്‍ മിനി ഒന്നരമാസമായി ഓഫീസുകള്‍ തോറും കയറി ഇറങ്ങിയത്. ഒടുവില്‍ മനംമടുത്ത് സ്വരുകൂട്ടിയ പേപ്പറുകളെല്ലാം ഉദ്യോഗസ്ഥരുടെ മുന്‍പിലിട്ട് കീറിയെറിഞ്ഞ ശേഷമായിരുന്നു മിനി മടങ്ങിയത്.
ഒരു പ്രവാസിയുടെ ജീവിത മോഹങ്ങങ്ങളാണ് ഇതിലൂടെ കൊഴിഞ്ഞു പോയത്. ഏതു പോലെത്തെ ദുരനുഭവം പലർക്കും ഉണ്ടയിട്ടാകും ആരും തുറന്നു പറഞ്ഞിട്ട് ഉണ്ടാകില്ല .

Leave a Comment

Your email address will not be published.