ജയ ജയ ജയ ജയ ഹേ’യിൽ ദർശനയുടെ അമ്മയായി അഭിനയിച്ച ആള് അത്ര ചിലറക്കാരിയില്ല…..

ജയ ജയ ജയ ജയ ഹേ’യിൽ ദർശനയുടെ അമ്മയായി അഭിനയിച്ച ആള് അത്ര ചിലറക്കാരിയില്ല……

 

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചെറിയ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രം ഇപ്പോള്‍ ഇതാ ബ്ലോക്ക് ബസ്റ്റര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഗാർഹിക പീഡനം, ആൺമേൽകോയ്മ തുടങ്ങിയ ഗൗരമായ വിഷയങ്ങളെ നർമത്തിൻ്റെ ആവരണത്തോടെ കൈകാര്യം ചെയ്യുന്നത് .

ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളായി തകർത്താടിയ

അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ചിത്രത്തിൽ ബേസിലിന്റെ അമ്മയായി കുടശ്ശനാട് കനകം എത്തിയപ്പോൾ ജയയുടെ അമ്മയായി എത്തിയത് നാടകരംഗത്ത് സജീവമായ ഉഷ ചന്ദ്രബാബുവാണ്. ഉഷയും ഭർത്താവ് ചന്ദ്രബാബുവും പ്രൊഫഷണൽ നാടകരംഗത്തും തെരുവു നാടകങ്ങളിലും സജീവസാന്നിധ്യമായവരാണ്.

ചിരന്തന തിയേറ്റേഴ്സ്, സ്റ്റേജ് ഇന്ത്യ, ഗുരുവായൂർ ബന്ധുര, കലിംഗ, വടകര വരദ, കോഴിക്കോട് സങ്കീർത്തന തുടങ്ങിയ ട്രൂപ്പുകളിലെല്ലാം ഉഷ പ്രവർത്തിച്ചിട്ടുണ്ട്,നാടക നടനായ മഞ്ഞനാൽ രാഘവനാണ് ഉഷയുടെ പിതാവ്. ഉഷയെ നാടകത്തിന്റെ ലോകത്തേക്ക് കൈപിടിച്ചതും അച്ഛൻ തന്നെ. കെ.ടി.മുഹമ്മദിന്റെ തീക്കനലായിരുന്നു ഉഷയുടെ ആദ്യനാടകം.

കെ.പി.സിദ്ധാർഥ് സംവിധാനം ചെയ്ത വേല എന്ന ഷോർട്ഫിലിമാണ്  സിനിമയിലേക്കു വഴി തെളിച്ചത്. ഈ ചിത്രംകണ്ട് കുറേപ്പേർ നല്ല അഭിപ്രായം പറഞ്ഞു. ഒരൊറ്റ കഥാപാത്രമുള്ള ഷോർട്ഫിലിമായിരുന്നു അത്. ഇതു കണ്ടാണ് റോഷാക്കിൽ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയത്.’’ ഉഷ ചന്ദ്രബാബു പറയുന്നു.

‘‘റോഷാക്കിൽ പൊലീസുകാരിയുടെ വേഷമാണ്. ഡയലോഗൊന്നുമില്ല. ബിന്ദു പണിക്കരെ അറസ്റ്റ് ചെയ്യുന്ന സീനിലൊക്കെ എന്നെ കാണിക്കുന്നുണ്ട്. റോഷാക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിൽ ഒരവസരമുണ്ടെന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രശാന്തേട്ടൻ പറഞ്ഞത്. ജയയുടെ അമ്മയുടെ വേഷത്തിലേക്ക് അഭിനേത്രിയെ കിട്ടിയിട്ടില്ല. അങ്ങനെ റോഷാക്കിന്റെ സെറ്റിൽനിന്നാണ് ജയ ജയ ജയ ജയഹേയിൽ അഭിനയിക്കാൻ വന്നത്. ചിത്രീകരണം കൊല്ലം കൊട്ടിയം ഭാഗത്തുവച്ചായിരുന്നു.’’ രണ്ട് ഹിറ്റ് സിനിമകളുടെ ഭാഗമായി വെള്ളിത്തിരയിലേക്ക് കടന്നുവരാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഉഷ ചന്ദ്രബാബു പറയുന്നത്.

 

നാടകരംഗത്തെ അഭിനയമികവിനു നാലു തവണ കേരളസംഗീതനാടക അക്കാദമിയുടെ പുരസ്കാരം നേടിയ കലാകാരി കൂടിയാണ് ഉഷ. നവരസ നായകൻ, കടത്തനാട്ടമ്മ, വർത്തമാനത്തിലെ കണ്ണകി, നയാ പൈസ തുടങ്ങിയ നാടകങ്ങളിലെ അഭിനയത്തിനാണ് സ്റ്റേറ്റ് അവാർഡ് ഉഷയെ തേടിയെത്തിയത്.

നാടകവും സിനിമയും രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും ഇഴചേർന്ന ജീവിതമാണ് ഉഷയുടേത്. ജയജയ ജയ ജയഹേ കണ്ട് അനേകം പേർ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ചില സിനിമകളുടെ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. നല്ല വേഷങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ.’’ ഉഷ ചന്ദ്രബാബു പറഞ്ഞു .

Leave a Comment

Your email address will not be published. Required fields are marked *