ലോകത്തിലെ സമ്പന്നനായ നായ…
മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ്ക്കൾ .വിട്ടിലെ ഒരു അംഗത്തെ പോലെയാണ് നായ്ക്കളെ ഭൂരിപക്ഷം ആളുകളും കരുതുന്നത്. നായ്ക്കൾക്ക് വേണ്ടി മാസം കുറച്ച് പൈസ ചിലവാക്കിയാലും കുഴപ്പമില്ല. പക്ഷേ എന്നാൽ പരിധിവിട്ട നായ് സ്നേഹത്തിൻ്റെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇറ്റലിയിൽ നിന്നു വരുന്നത്.
കോടിക്കണക്കിനു ഡോളറിൻ്റെ ആസ്തി സ്വന്തം പേരിലുള്ള ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് ഇവിടത്തെ താരം.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാണ് ഗുന്തർ ആറാമൻ എന്ന പേരുള്ള വളർത്തുനായ .
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് ഗുന്തറിൻ്റെ ഐതിഹാസിക ചരിത്രം ആരംഭിക്കുന്നത്. 1992-ൽ അന്തരിച്ച കാർലോട്ട ലിബെൻസ് റ്റെൻ എന്ന ജർമ്മൻ വനിത കുട്ടികളില്ലാത്തതിൻ്റെ പേരിൽ തന്നെ കോടി ക്കണക്കിന് വരുന്ന സ്വത്തുക്കൾ മുഴുവൻ വളർത്തു നായയായ ഗുന്തർമൂന്നാമന് നൽകി.
ഗുന്തർ മൂന്നാമൻ അത് നാലാമാനും നൽകി.ഇപ്പോൾ സ്വത്തിൻ്റെ അവകാശം ഗുന്തർ ആറാമനാണ്. ശതകോടീശ്വരനായ അവൻ്റെ സ്വത്ത് മുഴുവൻ കൈകാര്യം ചെയ്യുന്നത് ഗുന്തർ കോർപ്പറേഷനാണ്. ബഹാമസ് ആസ്ഥാനമായുള്ള കമ്പനി ലോകമെമ്പാടും റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ്റെ ഉടമസ്ഥയിലുള്ളതാണ്.
ഏകദേശം 3,715 കോടി രൂപയുടെ ആസ്തി യാത്ര ചെയ്യാൻ സ്വന്തമായി പ്രൈവറ്റ് ജെറ്റ് , ആഡംബര കാറുകൾ പരിചരിക്കാൻ ചുറ്റിലും വേലക്കാർ ,
താമസിക്കാൻ കൊട്ടാര സമാനമായ ഒരു ബംഗ്ലാവ്, ഭക്ഷണം പാകം ചെയ്യാൻ ലോകത്തിലെ തന്നെ മികച്ച പാചകക്കാർ. ആരും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ ജീവിതം നയിക്കുകയാണ് ഗുന്തർ.
1928 ൽ ആണ് ശതകോടിയുടെ ഈ ബംഗ്ലാവ് പണികഴിപ്പിച്ചത്.
51,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. മാളികയ്ക്ക് 8,400 ചതുരശ്ര അടി വിസ്തീർണവും എട്ടു കിടപ്പുമുറികളും നീന്തൽക്കുളങ്ങളും തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ എല്ലാമുള്ള ആഡംബര വീട്. ഈ വീട് ഇപ്പോൾ വില്പനയ്ക്ക് വച്ചിട്ടുണ്ട്. ഏകദേശം 238 കോടി രൂപയ്ക്കാണ് വീട് വിൽപനയ്ക്ക് വെച്ചത്.
നായക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ കൂട്ടത്തിലുള്ളതാണ് ഈ ആഡംബര വീട്.
പണത്തിൻ്റെ വിലയേ, മൂല്യമോ തിരിച്ചറിയാത്ത ഒരു നായ.
എല്ലാം ദിവസവും രാവിലെ ഷെഫ് പാകം ചെയ്ത ലോകത്തിലെ മികച്ച മാംസം, പച്ചക്കറി കൾ, അരി എന്നിവ അടങ്ങിയതാണ് പ്രതൽ .
പകൽ സമയത്ത് പരിശിലകൻ ഉണ്ടാകും, രാത്രി ഉറങ്ങുന്നത് ചുവന്ന വെൽവെറ്റ് കിടക്കയിൽ മാത്രം .
ഗുന്തറിനു കറങ്ങി നടക്കാൻ എസ്റ്റേറിൽ ധാരാളം സ്ഥലമുണ്ടെങ്കിലും പോപ്പ് ഗായിക മഡോണയുടെ മുൻ കിടപ്പുമുറിയിലാണ് കൂടുതൽ സമയവും
വീട്ടിലിരുന്ന് മടുത്താൽ അവൻ ഒരു സ്വകാര്യ ജെറ്റുമെടുത്ത് മലാനിലെ ബഹാമസിലേക്ക് ഒറ്റ പറക്കൽ, നിരവധി വാഹനകളും സ്വന്തമായിട്ടുണ്ട്. ബ്രാൻഡഡ് സാധനങ്ങളോട് താൽപര്യമുള്ള നായ മിറ്റിംഗുകളിൽ വജ്രം പതിച്ച കോളർ ധരിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്
ഇപ്പോൾ തൻ്റെ മിയാമി മാൻഷൻ വീട് 31.75 മില്യണിനു വിൽക്കാൻ ഒരുങ്ങുകയാണ് ഗുന്തർ. പോപ്പ് ഗായിക മഡോണയുടെ കൈയിൽ നിന്ന് ഗുന്തറിൻ്റെ മുത്തശ്ശൻ ഗുന്തർ നാലാമൻ വാങ്ങിയതാണ് ഇത്.2000 ത്തിൽ ഇത് വാങ്ങുമ്പോൾ 7.5 ദശലക്ഷം ഡോളറിനാണ് വില . നൂറ് അടി വാട്ടർ ഫ്രണ്ടേജ് സമ്യദ്ധമായ ലാൻഡ്സ്കേപ്പിംഗ്, തുറസ്സായ ബേ എന്നിവ കൊണ്ട് നായയ്ക്ക് രാജയോഗമാണ്.
മനുഷ്യർക്ക് പറയാൻ കഴിയാത്ത ചരിത്രം .നിരവധി ഈന്തപ്പനകൾ, ആകർഷണീയ കാഴ്ചകൾ എല്ലാം കൊണ്ട് വിശാലമായ സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
എൻ്റെ പൊന്നുനായേ നിൻ്റെയൊരു യോഗമാണ് യോഗം !