നിസ്സാര സംഭവം കാരണം സ്കൂൾ പോലും മാറേണ്ടി വന്നു അന്നെനിക്ക്… ജുവൽ മേരി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജുവൽ മേരി. അവതാരിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടി എന്ന നിലയിലും താരം പേരെടുത്തിട്ടുണ്ട്. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഡിഫോര്‍ ഡാന്‍സിലൂടെയാണ് ജുവല്‍ മേരി അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടുന്നത്. ഈ സമയത്താണ് പത്തേമാരിയിലേക്കുള്ള അവസരം താരത്തെ തേടിയെത്തുന്നത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നാലെ നിരവധി സിനിമകളിലും അഭിനയിച്ചു ജുവല്‍. പാപ്പനിലാണ് ജുവല്‍ മേരി അവസാനമായി അഭിനയിച്ചത്. ക്ഷണികം ആണ് പുതിയ സിനിമ. അവതാരക എന്ന നിലയിലും സജീവമായി തന്നെ ജുവല്‍ ഉണ്ട്.
ഇപ്പോൾ തന്റെ പ്രണയബന്ധം തകരുവാൻ ഉണ്ടായ കാരണം പറയുകയാണ് താരം. ഇത് തന്നെ മാനസികമായി ഒരുപാട് തളർത്തി കളഞ്ഞു എന്നാണ് താരം പറയുന്നത്. തനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിൽ ഒന്നുപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.“എൻറെ ധൈര്യത്തിന്റെ നാലിലൊന്ന് പോലും അദ്ദേഹത്തിൻറെ സ്നേഹത്തിന് ഇല്ലായിരുന്നു. നാലിൽ ഒരു അംശം എങ്കിലും ഉണ്ടായിരുന്നെങ്കിൽ? തേച്ച് ഒട്ടിച്ചു കളഞ്ഞു. മാനസികമായി ഒരുപാട് തകർന്നു. എന്നെ സ്കൂളിൽ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്കൂളിൽ നിന്നു തന്നെ മാറേണ്ട അവസ്ഥ വന്നിരുന്നു” – ജുവൽ മേരി പറയുന്നു.
“ഈ പ്രേമം എന്നൊക്കെ പറയുന്നത് അന്നത്തെ കാലത്ത് വലിയ സംഭവമായിരുന്നു. എനിക്ക് എയ്ഡ്സ് വന്നതുപോലെ ആയിരുന്നു എല്ലാവരും എന്നെ കണ്ടത്. ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം. അന്ന് എനിക്ക് ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് ശേഷമാണ് സ്കൂൾ മാറുവാൻ തീരുമാനിക്കുന്നത്” – താരം കൂട്ടിച്ചേർത്തു.
ഇതൊക്കെ വെറും 10 – 13 വയസ്സുള്ളപ്പോൾ നടക്കുന്ന കാര്യമാണ്. ആ എന്നോട് എനിക്ക് ഇന്ന് വളരെ ഇഷ്ടമാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് ഒരുപാട് ആ ചേട്ടന്റെ പുറകെ നടന്നു ഞാൻ. പിന്നീട് ആ ചേട്ടന് ഒരു കാമുകിയുണ്ട് എന്ന് ഞാൻ എങ്ങനെയോ അറിഞ്ഞു. ഞാൻ വല്ലാതെ തളർന്നു പോയി. പിന്നീട് കുറെ കാലം പ്രേമം ഈ പ്രേമ നൈരാശ്യം ഒക്കെ ആയിരുന്നു.