ആകാശത്ത് ദൃശ്യവിസ്മയം

ആകാശത്ത് ദൃശ്യവിസ്മയം…

പ്രകൃതിയുടെ പല മാറ്റങ്ങളാണ് മനുഷ്യന് ലഭിക്കുന്ന പല മുന്നറിയിപ്പുകൾ. ഇപ്പോഴിതാ ആകാശത്ത് വിചിത്രമായ മേഘക്കുട്ടം. അർജിൻ്റിനയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ദ്യശ്യങ്ങളാണ് സോഷ്യൽ മിഡിയകളിൽ വൈറൽ ആയിരിക്കുന്നത്.
ആകാശം മുഴുവൻ പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ ഉരുണ്ടു കൂടിയിരിക്കയാണ്.
ആകാശത്ത് നിന്ന് ഒരു കൂട്ടം മഞ്ഞിൻ്റെ പന്തുകൾ ഗോളാകൃതിയിൽ രൂപപ്പെട്ടിരിക്കുന്നു. ഇങ്ങനെ വിചിത്രമായ മേഘക്കുട്ടം ദൃശ്യമായപ്പോൾ പ്രദേശവാസികളിൽ ഭീതിയും അപ്പോൾ തന്നെ കൗതുകവും ഉണർത്തി.

ഈ അസാധരണ മേഘക്കൂട്ടങ്ങളെ മമ്മറ്റസ് മേഘങ്ങൾ എന്നാണ് വിളിക്കുന്നതെന്ന് വിദ്ഗധർ പറയുന്നു. കാർഡോബയിലെ കാസാഗ്രാൻഡെക്ക് മുകളിൽ മൂടിക്കെട്ടിയ ആകാശം പതുക്കെ മമ്മറ്റസ് മേഘങ്ങളായി രൂപം മാറുന്നു .നവംബർ 13നാണ് വിചിത്രമായ ഈ മേഘങ്ങൾ പ്രത്യക്ഷമായത്..
ഒരു മേഘത്തിൻ്റെ അടിയിൽ തുങ്ങിക്കിടക്കുന്ന സഞ്ചിക്കളുടെ ഒരു സെല്ലുലാർപറ്റേൺ മൂലമാണ് ഇത്തരം മേഘങ്ങൾക്ക് ഈ പേര് വരാൻ കാരണം. ലാറ്റിൻ മമ്മയിൽ നിന്നാണ് മമ്മറ്റസ് പേര് ഉരുത്തിരിഞ്ഞത്. ഇത്തരം മേഘങ്ങളെ മമ്മറ്റസ് അഥവാ മമ്മറ്റോക്യുമുലസ് ( സസ്തന മേഘങ്ങൾ ) എന്ന് വിളിക്കുന്നു.

1894 ൽ വില്യംകെമൻ്റ് ലേയാണ്ഇ ത്തരം മേഘങ്ങളെ കുറിച്ച് രേഖപ്പെടുത്തിയത്. ഊഷ്മള വായുവിൻ്റെ സംവഹനത്തിലൂടെ ഉയരുന്ന മേഘങ്ങളുടെ ഞരമ്പുകൾക്ക് വിരുദ്ധമായി പോക്കറ്റുകൾ രൂപപ്പെടുന്നതിന് തണുത്ത വായു തഴേക്ക് ആഴ്ന്നിറങ്ങുന്നതിലൂടെയാണ് വ്യത്യസ്ത പിണ്ഡമുള്ള അടിവശങ്ങൾ മേഘത്തിന് താഴെയായി രൂപപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.

ക്യുമുലോനിംബസ് മേഘങ്ങൾ ഏറെ വലുതായിരിക്കും അതിനാൽ താരതമ്യേന താഴ്ന്ന
ആവ്യത്തിയിൽ പറക്കുന്ന ഇവയെ ഭൂമിയിൽ നിന്ന് നോക്കിയാൽ പോലും കാണുന്നത്. ഈ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ പിന്നാലെ ശക്തിയായ മഴയും ഇടിമിന്നലും ആലിപ്പഴ വിഴ്ചയും അനുഭവപ്പെട്ടു.

വായുവിന് മതിയായ തണുപ്പുണ്ടെങ്കിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനം കാരാണമാക്കുന്നു
അഗ്നിപർവ്വത ചാരമേഘങ്ങളുടെ അടിഭാഗത്തും മമ്മറ്റസ് രൂപങ്ങൾ കാണുന്നു.

ഇത്രയും മനോഹരമായ കാഴ്ചകൾ കണ്ടിട്ടില്ല എന്ന് അവിടുത്തെ ജനങ്ങൾ പറയുന്നു ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് പറുദീസയിലാണെന്ന്തോന്നുന്നു എന്ന് ജനവാസികൾ പറയുന്നു.

ഇത്തരം മേഘങ്ങൾ കണ്ടെത്തിയതോടെ മേഘങ്ങളുടെ കാഴ്ചകൾ ഇൻ്റർനെറ്റിൽ വൈറൽ ആയത്. ആകാശത്ത് നോക്കിയവർ അക്ഷാർത്ഥത്തിൽ പറഞ്ഞത് ഞങ്ങൾ വേറൊരു ഗ്രഹത്തിലാണെന്ന് സംശയിച്ചു പോകുന്നു. നിനച്ചിരിക്കാത്ത നേരത്താണ് മേഘങ്ങൾ ആകാശത്ത് അത്ഭുത വിരുന്ന് ഒരുക്കി ആളുകളെ ഭീതിയിലേക്ക് താഴ്ത്തിയത് .
ഇത്തരം മേഘങ്ങൾ കടുത്ത പേമാരിക്കു മുൻപ് അറിയിക്കുന്ന സൂചനയാണിത് .ഈ മേഘക്കൂട്ടങ്ങൾ രണ്ട് മാസം മുൻപ് ചൈനയിലെ ഹീബെ പ്രവിശ്യയിലെ സിങ് റ്റായ് മുകളിലും പ്രത്യക്ഷമായിട്ടുണ്ട്…

Leave a Comment

Your email address will not be published.