ജയ ജയ ജയ ജയഹേയിൽ പലരെയും ട്രോളുന്നതിന് ഇടയിൽ ഈ ടീംസ് ആണ് രക്ഷപ്പെട്ടത്..

ജയ ജയ ജയ ജയഹേയിൽ പലരെയും ട്രോളുന്നതിന് ഇടയിൽ ഈ ടീംസ് ആണ് രക്ഷപ്പെട്ടത്..

 

 

 

ജയ ജയ ജയ ജയ ഹേ’ എന്ന പേരിലെ സിനിമ പ്രധാനമായും പറയുന്നത് ഒരു ടോക്സിക് വിവാഹബന്ധമാണെങ്കിൽ, അത്ര തന്നെ ടോക്സിക് ആയ രക്ഷകർത്താക്കളെയും സ്മരിക്കേണ്ട വിധം സ്മരിക്കാൻ ചിത്രം മറന്നിട്ടില്ല. തീർത്തും ലളിതമായി, തെക്കൻ കേരളത്തിലെ രണ്ടു കുടുംബങ്ങളിൽ ഫോക്കസ് നൽകി ഈ സിനിമയിൽ പറയുന്നത്.ഗൗരവമേറിയ വിഷയം ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയിൽ ‘ജയ ജയ ജയ ജയ ഹേ’ അവതരിപ്പിച്ചിരിക്കുന്നു. കുടുംബ കഥയിൽ ഷൈജു ദാമോദരൻ കമന്ററി പറയുന്ന തരത്തിൽ, പ്രാകൃത നിയമത്തിൽ ഇപ്പോഴും സ്ത്രീകളെ തളച്ചിടുന്നവർക്ക് ചാട്ടുളി ഏറ് കൊടുക്കാൻ സിനിമ ശ്രദ്ധിച്ചു.

ജയഭാരതിയായി നായിക ദർശന രാജേന്ദ്രൻ തന്നെയാണ് സിനിമയിലേക്ക് പ്രേക്ഷകരെ പ്രധാനമായും പിടിച്ചിരുത്തുന്നത്. ‘ഹൃദയം’ സിനിമയ്ക്ക് ശേഷം സ്കൂൾ വിദ്യാർഥിനിയിൽ തുടങ്ങി കുടുംബിനി വരെയുള്ള പ്രായങ്ങളെ ദർശന ബാക്കിയായി ആവിഷ്കരിച്ചു. ‘അയ്യോ പാവം’ ലുക്കുമായി അഹംഭാവം കാട്ടിക്കൂട്ടുന്ന ഭർത്താവിനെ രാജേഷ് എന്ന കഥാപാത്രത്തിലൂടെ ബേസിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിൽ ഒരിടത്തും ബേസിൽ എന്ന വ്യക്തിയെ കാണാൻ കഴിയാത്ത വിധമാണ് അവതരണം. ദർശനയിലേക്ക് ജയയുടെ ആത്മാവ് പ്രവേശിച്ച തരം പ്രകടനമായിരുന്നു.ഒരുപാട് സ്ക്രീൻസ്‌പെയ്‌സ് പറയാനില്ലെങ്കിലും ജയയുടെ സഹോദരന്റെ വേഷം ചെയ്ത ആനന്ദ് മന്മഥൻ കഥാപാത്രമെന്ന നിലയിൽ മികച്ച മാതൃകയാണ്.

ഒരിക്കൽ സാധിക്കാതെ പോയതിന്റെ കുറ്റബോധം കൊണ്ടെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ സഹോദരിക്ക് താങ്ങാവുന്ന സഹോദരനാണ് ഇദ്ദേഹം.അസീസ് നെടുമങ്ങാട്, മഞ്ജു പിള്ള, നോബി മാർക്കോസ് എന്നിവരുടെ കോമഡി ടൈമിംഗ് ഉള്ള വേഷങ്ങൾ പ്രേക്ഷകർക്കും രസകരമാണ്. കുടുംബ ചിത്രം എന്ന് കരുതി സസ്പെൻസിനും ത്രില്ലിനും ഒരു കുറവും ഇല്ല. എടുത്താൽ പൊങ്ങാത്ത ചിലവില്ലാതെയും പ്രേക്ഷകരെ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ചെറിയ സിനിമകളിലേക്ക് കാഴ്ചക്കാർക്ക് കടന്നുവരാം.

കഴിഞ്ഞദിവസം സിനിമ ഓ.ടി. ടി റിലീസ് ചെയ്തിരുന്നു. അതിന് പിന്നാലെ വളരെ വലിയ ചർച്ചകളാണ് ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ജയയുടെ ചവിട്ട് കിട്ടിയ രാജേഷ് മരുന്ന് വാങ്ങാൻ വേണ്ടി മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നുണ്ട്. ഈ സീനിനെ കുറിച്ചാണ് ഇപ്പോൾ സിനിമ ഗ്രൂപ്പുകളിൽ വളരെ വലിയ ചർച്ചകൾ നടക്കുന്നത്. വയറുവേദനയ്ക്കുള്ള മരുന്ന് ചോദിക്കുന്ന രാജേഷിനോട് ലൂസ് മോഷൻ ആണോ എന്നാണ് ആദ്യം കടക്കാരൻ ചോദിക്കുന്നത്. അല്ല ചവിട്ടി കിട്ടിയതാണ് എന്ന് പറയുന്നതോടെ എങ്കിൽ സ്കാൻ ചെയ്യണം മെഡിക്കൽ കോളേജിൽ കാണിക്കാനാണ് ആയുർവേദ കടക്കാരൻ പറയുന്നത്. ഇത് കേട്ട് രാജേഷ് മരുന്ന് വാങ്ങാൻ തിരിച്ചു പോകുകയാണ്. ഇവിടെ ആകെ വരുന്നത് ഒരു കസ്റ്റമർ ആണെന്നും അവരെയൊക്കെ പറഞ്ഞ് അലോപ്പതിക്ക് വിടുമോ എന്നും കടയിൽ നിന്ന് മറ്റൊരാൾ കടക്കാരനോട് ചോദിക്കുന്നുണ്ട്. ഇന്റേണൽ ബ്ലീഡിങ്ങിന് ഇവിടെ മരുന്നില്ല എന്ന് തന്നെയാണ് കടക്കാരൻ മറുപടി കൊടുക്കുന്നത്. ഈ സീനിൽ നാട്ടിലെ മെഡിക്കൽ ഷോപ്പിലുള്ളവരെ ചിത്രത്തിൽ ട്രോളുന്നുണ്ടെന്നും അധികമാരും ശ്രദ്ധിക്കാതെ പോയ സീൻ ആണെന്ന് ഇവർ സൂചിപ്പിക്കുന്നു. ഹോസ്പിറ്റലിൽ പോയി ഡോക്ടറുടെ ചീട്ടില്ലാതെ മരുന്ന് പുറത്തുനിന്ന് വാങ്ങി കഴിക്കുന്നവരുമുണ്ട്.അവർക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കൊടുക്കുന്ന മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ കൂടുതലാണെന്നും ചിലർ അഭിപ്രായപ്പെടുന്നത്. ലക്ഷണങ്ങൾ കേട്ടപ്പോൾ തന്നെ രോഗം ഇന്റേണൽ ബ്ലീഡിങ് ആണെന്ന് പറഞ്ഞ ഫാർമസിസ്റ്റിനെ പോലെയുള്ളവരെ കുറിച്ചും ചിലർ പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *