ട്വിറ്ററിൽ ട്രെൻഡിങ് ആയി അൺസബ്സ്ക്രൈബ് നെറ്റ്ഫ്ലിക്സ് ഹാഷ് ടാഗ്.. പ്രഭാസിനെ അപമാനിച്ചതാണ് കാരണം..

ട്വിറ്ററിൽ ട്രെൻഡിങ് ആയി അൺസബ്സ്ക്രൈബ് നെറ്റ്ഫ്ലിക്സ് ഹാഷ് ടാഗ്.. പ്രഭാസിനെ അപമാനിച്ചതാണ് കാരണം..

 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം പ്രഭാസ് അഭിനയിച്ച ചിത്രമായിരുന്നു സഹോ.. ഇതിന്റെ മേക്കിങ് വീഡിയോ എല്ലാം ആ സമയങ്ങളിൽ വളരെയധികം വൈറലാവുകയും ചെയ്തു. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒക്കെ ചിത്രീകരിച്ചത് അബുദാബിയിൽ ആയിരുന്നു. 37 കാറുകളും 5 ട്രക്കുകളും തകർക്കുന്നത് ഉൾപ്പെടെയുള്ള രംഗങ്ങളാണ് ആക്ഷൻ സീക്വൻസിൽ ഉൾപ്പെടുത്തിയത്.. ചിത്രത്തിൽ ബോഡി ഡബ്ലിംഗ് ഇല്ലാതെ പ്രഭാസ് തന്നെയാണ് ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചത് എന്നാണ് സംവിധായകൻ സുജിത് മാധ്യമങ്ങളോട് പറഞ്ഞത്..

ഹോളിവുഡ് ആക്ഷൻ കോഡിനേറ്റർ ആയ കെന്നി ബേർഡ്സിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ച ഭാഗങ്ങളുടെ മേക്കിങ് വീഡിയോ ആ കാലഘട്ടങ്ങളിൽ തന്നെ ട്രെൻഡിങ് ആയിരുന്നു.. 20 മിനിറ്റോളം ദൈർഘ്യമുള്ള ചെയിസിംഗ് രംഗത്തിലും ഡ്യൂപ്പില്ലാതെ തന്നെയാണ് പ്രഭാസ് അഭിനയിച്ചത്. ദുബായിലെ ബുർജ് ഖലീഫയ്ക്ക് അടുത്താണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്..

 

ബാഹുബലി സീരീസിനു വേണ്ടി നീണ്ട അഞ്ചുവർഷം മാറ്റിവച്ച, സിനിമയോടുള്ള ആത്മസമർപ്പണം തെളിയിച്ച പ്രഭാസിന്റെ അടുത്ത ചിത്രമായ സഹോ പ്രഭാസിന്റെ ആരാധകർ വലിയ കാത്തിരിപ്പോടെയാണ് എതിരെറ്റത്..എന്നാൽ ചിത്രത്തിന് വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല..

ഇപ്പോൾ പ്രഭാസിന്റെ ചിത്രമായ സഹോയിലെ ഒരു ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.. സഹോയുടെ വീഡിയോ ഷെയർ ചെയ്തത് പ്രഭാസ് എന്ന നടനെ അപമാനിക്കാനാണ് എന്ന് ആരോപിച്ച് പ്രഭാസിന്റെ ആരാധകർ ഇപ്പോൾ അൺസബ്സ്ക്രൈബ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്..

 

നെറ്റ്ഫ്ളിക്സ് ഇന്തോനേഷ്യയാണ് സഹോയുടെ കഥാപാത്രം പാരച്യൂട്ട് ബാഗുമായി കൊക്കയിലേക്ക് ചാടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ബാഗ് കൊക്കയിലേക്ക് എറിഞ്ഞിട്ടാണ് നായകൻ ചാടുന്നത്.. താഴേക്ക് വീഴുന്നതിനിടയിൽ ബാഗ് പിടിക്കുന്നതും വീഡിയോയിലുണ്ട്. നേരത്തെ തന്നെ ഏറെ വിമർശനം നേരിട്ട രംഗമാണ് ഇത്. ഇതാണ് വീണ്ടും നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ പോസ്റ്റ് ചെയ്തത്..

സബ്സ്ക്രൈബ് പിൻവലിച്ച് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്ന വീഡിയോ ഇതിനോടകം പല ആരാധകരും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം അൺസബ്സ്ക്രൈബ് നെറ്റ്ഫ്ലിക്സ് എന്ന ഹാഷ്ടാഗും ട്രെൻഡിംഗ് ആയി മാറി..

 

അതോടൊപ്പം വീഡിയോ പുറത്തുവന്നതോടെ പ്രഭാസിനെതിരെ ട്രോളുകളും ഉയർന്നിരിക്കുകയാണ്. ഇതാണോ ഇന്ത്യയുടെ സൂപ്പർമാൻ എന്നും ചാടിപ്പോയി പിടിക്കാൻ ആണെങ്കിൽ എന്തിനാണ് ബാഗ് എറിഞ്ഞതെന്നും ചിലർ ചോദിക്കുന്നു.. പുതിയ ചിത്രമായ ആദിപുരുഷിന്റെ ടീസറിനെതിരെയുള്ള വിമർശനങ്ങൾ ഒന്ന് തണുത്തു വരവെയാണ് പ്രഭാസിന് നെറ്റ്ഫ്ളിക്സിൽ നിന്നും വീണ്ടും പണി കിട്ടുന്നത്.. ആദിപുരുഷിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ പരിഹാസം ആയിരുന്നു ഉയർന്നിരുന്നത്.. വി എഫ് എക്‌സിനു എതിരെയാണ് ട്രോളുകൾ വ്യാപകമായി ഉയർന്നത്..

Leave a Comment

Your email address will not be published. Required fields are marked *