കാത്തിരിപ്പുകൾക്ക് വിരാമമായി.. നടി ഗൗരി കൃഷ്ണ വിവാഹിതയാകുന്നു….ആശംസകളുമായി ആരാധകർ……

കാത്തിരിപ്പുകൾക്ക് വിരാമായി നടി ഗൗരി കൃഷ്ണ വിവാഹിതയാകുന്നു….ആശംസകളുമായി ആരാധകർ……

 

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കൺമണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തിൽ അധികം സീരിയലുകൾ അഭിനയിച്ചു. പൗർണി തിങ്കളിലെ വേഷത്തിലൂടെയാണ് ഗൗരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. സ്വയം ഭക്ഷണവും, ഫോട്ടോഷൂടും, കുടുംബ വിശേഷങ്ങളുമെല്ലാമാണ് താരം അതിൽ പങ്കുവെക്കാറുള്ളത്.തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം ഗൗരി പതിവായി ആരാധകരെ അറിയിക്കാറുണ്ട്

 

ഇപ്പോഴിതാ വിവാഹ തിയ്യതി പരസ്യപ്പെടുത്തി നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുന്നു,നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തകളൊക്കെ നേരത്തെ പുറത്ത് വന്നതാണ്,വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗൗരി കൃഷ്‍ണൻ ഇപ്പോൾ. വിവാഹം നവംബർ 24നാണ് നടക്കാൻ പോകുന്നത്. കല്യാണ സാരിയില്‍ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്‍ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയത്

സീരിയല്‍ സംവിധായകനുമായ മനോജുമായുള്ള അടുപ്പം പ്രണയമാവുകയായിരുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച്‌ മാസങ്ങള്‍ക്ക് മുബാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.

ജനുവരി 23ന് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ മാറ്റിവെച്ചു. പിന്നീട് അസുഖം ബാധിച്ചപ്പോഴാണ് വിവാഹ നിശ്ചയം നടത്തിയത്. വരനെ കുറിച്ച് കൂടുതലൊന്നും ആദ്യം താരം വെളിപ്പെടുത്തിയിരുന്നില്ല. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. . പിന്നീട് വിവാഹനിശ്ചയ ദിവസം അടുത്തപ്പോഴാണ് വരന്റെ വിവരങ്ങൾ ഗൗരി കൃഷ്ണൻ പങ്കുവെച്ചത്. നിശ്ചയത്തിന്റെ വിശേഷങ്ങൾ എല്ലാം ലൈവ് ആയി ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു

ഗൗരി കൃഷ്ണന്‍ നായികയായി എത്തിയ ‘പൗര്‍ണമിത്തിങ്കള്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് പേയാടാണ് വരന്‍.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹവിശേഷങ്ങള്‍ പങ്കുവച്ചത്. കല്യാണ സാരിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. സാരിയുടെ അറ്റത്തായി വിവാഹതിയതി തുന്നി ചേര്‍ത്തിട്ടുണ്ട്. ഈ ദൃശ്യങ്ങളിലൂടെയാണ് വിവാഹതിയതി പുറത്തുവിട്ടത്. വരന്റേയും വധുവിന്റേയും പേരും സാരിയിലുണ്ട്. ദേവാന്‍ഷി ഡിസൈനര്‍ ബോട്ടീക്കാണ് വിവാഹസാരി ഡിസൈന്‍ ചെയ്തത്.

 

നിലവിൽ സീ കേരളയിലെ പരമ്പരയായ ‘കയ്യെത്തും ദൂര’ത്തിലെ ‘മിനിസ്റ്റര്‍ ഗായത്രി ദേവി’യായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്ത ഗൗരി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു

Leave a Comment

Your email address will not be published. Required fields are marked *