സ്വര്‍ണ്ണം ഒളിച്ചിരിക്കുന്ന അത്ഭുതനദി

സ്വര്‍ണ്ണം ഒളിച്ചിരിക്കുന്ന അത്ഭുതനദി

നിധി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങള്‍, സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഹകള്‍, നിലവറകളില്‍ മറഞ്ഞിരിക്കുന്ന അമൂല്യമായ സമ്പത്തുകള്‍ അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി സ്വര്‍ണ്ണ നിക്ഷേപമുള്ള നദി നമ്മുടെ രാജ്യത്തുണ്ട്. കേട്ടിട്ട് അത്ഭുതം തോന്നുണ്ടോ?

ധാതുക്കളുടെ നിക്ഷേപം കൊണ്ടും വ്യത്യസ്തമായ സംസ്‌കാര രീതികള്‍ കൊണ്ടും പ്രശസ്തമായ ജാര്‍ഖണ്ഡിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുന്ന നദിയുള്ളത്. ഇവിടുത്തെ ഒരു നദിയിൽ നിഗൂഢതകള്‍ ഏറെ ഒളിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ഇവിടെ നിന്നും സ്വര്‍ണ്ണം ലഭിച്ചുവെന്ന് പലരും അവകാശപ്പെടാറുമുണ്ട്.

ഒട്ടേറെ കെട്ടുകഥകള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം തന്നെ കെട്ടുകഥകളെ വെല്ലുന്ന യാഥാർഥ്യങ്ങളും നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.

മുത്തശ്ശി കഥകളിൽ സ്വർണ്ണം ഒഴുകുന്ന നദികളെക്കുറിച്ചു ധാരാളം കേട്ടിട്ട് ഉണ്ടാകും.

ഇപ്പോഴിതാ അരിമണികളുടെ വലുപ്പത്തിൽ ശുദ്ധമായ സ്വര്‍ണ്ണം നിറഞ്ഞ ഒരു നദിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ജാര്‍ഖണ്ഡിലൂടെ ഒഴുകുന്ന സുബര്‍ണ്ണരേഖ എന്ന നദിയാണ് സ്വർണ്ണ തരികളുമായി ഒഴുകുന്നത്. ആഹാ കേൾക്കുമ്പോൾ തന്നെ ആവേശം കൊള്ളുന്നു .

ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചോട്ടാ നാഗ്പൂർ സമതലത്തിൽ നിന്ന് ഉത്ഭവിച്ച്, ഏതാണ്ട് 400 കിലോമീറ്റർ സഞ്ചരിച്ച്, പശ്ചിമ ബംഗാളും ഒറീസ്സയും കടന്ന് ബംഗാൾ ഉൾക്കടലിൽ ലയിക്കുന്ന നദി.

ജാര്‍ഖണ്ഡിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് സുവര്‍ണ്ണരേഖ അഥവാ സുബര്‍ണരേഖ എന്നറിയപ്പെടുന്ന നദി. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഒഡീഷ എന്നീ സ്ംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ നദിയ്ക്ക് കഥകളും രഹസ്യങ്ങളുo ഒളിഞ്ഞു കിടക്കുന്നുണ്ട്. ഈ കഥയനുസരിച്ച് നദിയില്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.

റാഞ്ചിയിലെ പിസ്‌കാ എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് സുബര്‍ണരേഖ നദി ഉത്ഭവിക്കുന്നത്. സുബര്‍ണ്ണരേഖ എന്നാല്‍ സ്വര്‍ണ്ണത്തിന്റെ രേഖ അഥവാ രാജി എന്നാണ് അര്‍ഥം. ഈ നദിയുടെ അടിത്തട്ടുകളില്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ട് എന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ഇവിടെ പ്രചരിക്കുന്ന കഥകളും പുരാണങ്ങളും അനുസരിച്ച് ഇവിടെ നിന്നും പലര്‍ക്കും സ്വര്‍ണ്ണത്തിന്റെ തരികള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ ഇവിടെ സ്വര്‍ണ്ണം തിരഞ്ഞ് എത്താറുണ്ട്. സ്വര്‍ണ്ണത്തരികള്‍ കിട്ടിയെന്ന് അവകാശപ്പെട്ട് പലരും രംഗത്തു വന്നിട്ടുമുണ്ട്.

രവീന്ദ്രനാഥ ടാഗോറും ബിഭൂതിഭൂഷൻ ബന്ധോപാധ്യയും, തങ്ങളുടെ സൃഷ്ടികളിലൂടെ സുബർണരേഖാ നദിയെ അനശ്വരമാക്കിയിട്ടുണ്ട്.


സുബര്‍ണ്ണരേഖ നദിയില്‍ സ്വര്‍ണ്ണ നിക്ഷേപം എത്തിയതിനെക്കുറിച്ച് പല പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ചിലര്‍ പറയുന്നതനുസരിച്ച് സുബര്‍ണ്ണരേഖ നദിയുടെ സഹായകനദിയായ കര്‍കരി നദിയില്‍ നിന്നാണ്
ഇവിടെ സ്വര്‍ണ്ണം എത്തിയതെന്ന് കാരണം ഈ നദിയിലെ മണലില്‍ മുന്‍പ് സ്വര്‍ണ്ണത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. സുബര്‍ണ്ണരേഖ നദിക്ക് ഏകദേശം 474 കിലോ മീറ്റര്‍ നീളമുണ്ട്.

ഏതാണ്ട് 80 ഗ്രാം വരെ സ്വര്‍ണ്ണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതില്‍ മികവ് നേടിയവര്‍ സംസ്കരണം ചെയ്തെടുക്കാറുണ്ട്.

മണ്‍സൂണ്‍ സമയത്തൊഴികെ മറ്റെല്ലാ സമയത്തും ഇത്തരത്തില്‍ സ്വര്‍ണസംസ്ക്കരണം ഗോത്രവര്‍ഗക്കാര്‍ നടത്താറുണ്ട്.

നദിയില്‍ സ്വര്‍ണ്ണത്തിന്റെ അംശം ഉണ്ട്ഇല്ല തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കം ഉണ്ട്. എങ്കിലും ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യ ജീവിതമാർഗ്ഗവും ഈ നദിയാണ്. അതിരാവിലെ മുതല്‍ നേരം വൈകും വരെ ഇവിടെ നദിയില്‍ നിന്നും സ്വര്‍ണ്ണത്തരികള്‍ ശേഖരിക്കുന്ന മുതിര്‍ന്നവരും കുട്ടികളും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. മുതിര്‍ന്നവര്‍ നദിയില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മണല്‍ കൊണ്ടുവരുമ്പോള്‍ കുട്ടികള്‍ അതില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്.

നദിയിയില്‍ നിന്നും കിട്ടുന്ന മണലില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുന്നത് ഇവിടുത്തെ ഗോത്രവിഭാഗത്തില്‍ പെട്ട ആളുകളുടെ മുഖ്യതൊഴിലുകളിലൊന്നാണ്. നൂറ്റാണ്ടുകളായി, പൂര്‍വ്വികന്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടയ പോലെ ഈ തൊഴിലിനെ കാണുന്നവരാണ് ഇവിടെയുള്ളവര്‍.
സ്വര്‍ണ്ണം വേര്‍തിരിക്കുക എന്നത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍.
ഒത്തിരി ക്ഷമ വേണ്ടിവരുന്ന ഈ തൊഴിലില്‍ ചില ദിവസങ്ങളില്‍ ഒന്നും കിട്ടിയില്ല എന്നുതന്നെ വരും. എങ്കിലും പ്രതീക്ഷ കൈവിടാതെ അധ്വാനിക്കുന്നവരാണ് ഇവിടെയുള്ളവര്‍.

നദിയില്‍ നിന്നും ലഭിക്കുന്ന സ്വര്‍ണ്ണത്തരികള്‍ക്ക് അരിമണിയുടെ രൂപമാണ് ഉണ്ടാവുക.ദിവസം മുഴുവനും അധ്വാനിക്കുന്ന ഒരാള്‍ക്ക് ശരാശരി അറുപത് മുതല്‍ 60 വരെ സ്വര്‍ണ്ണത്തരികളാണ് ഒരു മാസം ലഭിക്കുക. ചില മാസങ്ങളില്‍ 20 എണ്ണമൊക്കെ മാത്രമായിരിക്കും കിട്ടുക. വര്‍ഷത്തില്‍ നദിയില്‍ വെള്ളം പൊങ്ങുന്ന രണ്ടു മാസം ഒഴികെയുള്ള സമയം മുഴുവനും ഇവിടെ ആളുകള്‍ പ്രവര്‍ത്തന നിരതരായിരിക്കും..

അസംസ്‌കൃത വസ്തുവായി ലഭിക്കുന്ന ഇവിടുത്തെ സ്വര്‍ണ്ണത്തരികള്‍ക്ക് വളരെ കുറഞ്ഞ വില മാത്രമേ ഗ്രാമീണര്‍ക്ക് ലഭിക്കാറുള്ളൂ. ഏകദേശം 80 മുതല്‍ 100 രൂപ വിലയ്ക്കാണ് കച്ചവടക്കാര്‍ ഗ്രാമീണരില്‍ നിന്നും ഇത് എടുക്കുന്നത്. എന്നാല്‍ ഇതിന്‍റെ വിപണിമൂല്യം എന്നത് 300 രൂപയ്ക്കും മുകളിലാണ്. ഇതിന്റെ കാര്യങ്ങളിലും വിപണനത്തിലും അജ്ഞരായ ഗ്രാമീണരെ കബളിപ്പിക്കുന്ന അവസ്ഥയും ഇവിടെയുണ്ട്.

പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന ഒരു ജനതയാണ് ഈ നദിക്കരയിൽ ജീവിക്കുന്നവർ…

Leave a Comment

Your email address will not be published. Required fields are marked *