എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ് ഒരു വ്യത്യസ്തമായ പലചരക്ക് കട

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ.അനുദിനം കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം വെല്ലുവിളി ഉയർത്തുന്നു.ഈ അവസരത്തിലാണ് ഇതിനു ഒരു പരിഹാരവുമായി ഒരു എഞ്ചിനീയർ എത്തിയിരിക്കുന്നത് .സീറോ വെസ്റ്റേജ് എന്ന നൂതനമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ആശയം ബിട്ടു എന്ന എൻജിനീയറെ ഒരു പലചരക്ക് കച്ചവടക്കാരനാക്കി.തന്റെ ആശയങ്ങൾ തന്റെ കടയിലെ മാറ്റങ്ങളിലൂടെ അദ്ദേഹം സമൂഹത്തിനു മുന്നിലേക്ക് വെയ്ക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സീറോ വെസ്റ്റേജ് സ്റ്റോർ ആണിത് .

എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.പൂർണ്ണമായും പ്ലാസ്റ്റിക്കിനു എതിരെ അല്ല ബിട്ടുവിന്റെ സ്ഥാപനം,മറിച്ചു പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.റീപ്ലേസ് ചെയ്യാൻ സാധിക്കാത്തിടത്തു അവ റീ യൂസ് ചെയ്യുക. എല്ലാവരും വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പാത്രങ്ങളിൽ സ്വയം ആവശ്യസാധനകൾ ആവശ്യാനുസരണം നിറയ്ക്കുന്നു ബില്ല് ചെയ്ത് പേയ്മെന്റ് ചെയ്ത് കൊണ്ട് പോകുന്നു. ഒരു സഹായിയുടെ ആവശ്യം പോലും വേണ്ടി വരുന്നില്ല.പാക്കിങ് ബാഗുകളുടെ ഉപയോഗം കുറച്ചു അത് വഴി നമ്മുടെ വീട്ടിലേക്കു എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുക എന്നതാണ് ബിട്ടുവിന്റെ പലചരക്ക് കടയ്ക്കു പിന്നിലെ എഞ്ചിനീയറുടെ ബുദ്ധി.

ചില്ലു കുപ്പിയിലും കടലാസ് കവറിലും തുണി സഞ്ചിയിലും ഇവിടെ സാധനങ്ങൾ റെഡി.പാലും വെളിച്ചെണ്ണയും മാത്രമല്ല അപ്പപൊടിയും പുട്ടുപൊടിയും വരെ നമ്മുടെ ആവശ്യാനുസരണം ലഭിക്കും. 100 രൂപ മുടക്കി വാങ്ങുന്ന ചില്ലുകുപ്പി കടയിൽ തിരിച്ചെത്തിച്ചാൽ ക്യാഷ് നമ്മുടെ കീശയിൽ തിരിച്ചെത്തും. കഴുകി വൃത്തിയാക്കി എടുക്കുന്ന ഈ കുപ്പികൾ വീണ്ടും ഉപയോഗിക്കുന്നു.

എങ്ങനെയെങ്ങിലും ബിസിനസ് ചെയ്ത് കാശുണ്ടാക്കണമെന്ന് ചിന്തിക്കുന്ന ഈ ലോകത്ത് , നാടിന്റെയും വരും തലമുറയുടെയും നന്മയും കൂടി കണക്കിലെടുത്ത്കൊണ്ടാണ് ബിട്ടു ബിസിനസ്സ് ചെയ്യുന്നത്. 2018- ൽ തുടങ്ങിയ ഈ പലചരക്കു കട 1260000 പീസ് പ്ലാസ്റ്റിക് ആണ് സേവ് ചെയ്തിരിക്കുന്നത് .ക്യാരിബാഗ് ഉൾപ്പെടുത്താത്ത ഈ കണക്ക് നമുക്ക് മുന്നിൽ വെയ്ക്കുന്നത് നന്മയുള്ള ഒരാശയത്തിന്റെ നല്ല ഒരു നാളെയെ ആണ്.

Leave a Comment

Your email address will not be published. Required fields are marked *