മൺമറഞ്ഞുപോയ പെലയുടെ പേരിൽ ഇന്ത്യയിൽ സ്റ്റേഡിയം നിർമ്മിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ..

മൺമറഞ്ഞുപോയ പെലയുടെ പേരിൽ ഇന്ത്യയിൽ സ്റ്റേഡിയം നിർമ്മിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ..

 

 

ലോകത്ത് ഫുട്ബോൾ എന്ന കളിയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ പോലും ഒരുപക്ഷേ പെലെ എന്ന ഇതിഹാസത്തേക്കുറിച്ച് കേട്ടിരിക്കും. സോഷ്യൽ മീഡിയയും വാർത്താമാധ്യമങ്ങളും ഇന്നത്തെ ആഗോളരൂപം പ്രാപിക്കുന്നതിനു മുമ്പ് ഫുട്ബോൾ എന്ന മാന്ത്രികതയിലൂടെ ലോകം കീഴടക്കിയ താരം ആണ് പെലെ.എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ പിൽക്കാലത്ത് ലോക ഫുട്ബോളിലെ ചക്രവർത്തിയായി വളർന്നത് കാൽപ്പന്തുകളിയോടുള്ള സമർപ്പണം ഒന്നുകൊണ്ടു.2000-ൽ ഫിഫയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറ്റാണ്ടിന്റെ ലോക ഫുട്ബോൾ താരമായതും പെലെ തന്നെ.അർബുദബാധിതനായി ചികിത്സയിലായിരുന്ന പെലെ 2022 ഡിസംബർ 29നാണ് 82ാം വയസ്സിൽ വിടവാങ്ങിയത്. പെലെയോടുള്ള ആദരസൂചകമായി സൂറിച്ചിലെ ആസ്ഥാനത്തിന് പുറത്ത് വെള്ളിയാഴ്ച തന്നെ ഫിഫ ലോക പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരുന്നു.

സാന്റോസിനും ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയാണ് പെലെ ക്ലബ്ബ് ജേഴ്സി അണിഞ്ഞ് കളിച്ചിട്ടുള്ളത്. ഇപ്പോൾ താരത്തിന്റെ മരണശേഷം ഫുട്ബോൾ പ്രേമികളുടെ ദൈവമായ പെലെയുടെ പേരിൽ ഇന്ത്യയിൽ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ഒരു ഫുട്ബാൾ സ്‌റ്റേഡിയത്തിന് ഇതിഹാസ താരം പെലെയുടെ പേരിടാൻ ആവശ്യപ്പെടുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത് വാസ്തവമാണെങ്കിൽ പെലെയുടെ ആരാധകർക്ക് ഇത് വളരെ സന്തോഷകരമായ വാർത്ത ആയിരിക്കും. പെലയുടെ വിയോഗം ഇപ്പോഴും താരത്തിന്റെ ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഫിഫ എല്ലാ രാജ്യങ്ങളോടും പെലെയുടെ പേരിൽ സ്റ്റേഡിയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു എന്ന കാര്യം ഫിഫ പ്രസിഡന്റ് ജിയാനി ഇൻസാറ്റിനോയാണ് മാധ്യമങ്ങളോട് പറഞ്ഞത്.പെലെ അനശ്വരനാണ്, ഫുട്‌ബാളിന്റെ ആഗോള പ്രതീകമാണ്. വലിയ ദുഃഖത്തോടെയാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ അദ്ദേഹത്തിന് ആദരമർപ്പിക്കുകയും ലോകത്തോട് മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് ഇൻഫാന്റിനോ പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.ബ്രസീലിലെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേര് നൽകാനുള്ള നീക്കം 2021 ഏപ്രിലിൽ സംസ്ഥാന ഗവർണർ വീറ്റോ ചെയ്തതിനെത്തുടർന്ന് റിയോ ഡി ജനീറോ ഉപേക്ഷിച്ചിരുന്നു.

കൂടാതെ പ്രദർശിപ്പിച്ച വിലയുടെ പൊതുദർശന ചടങ്ങിൽ പ്രതീക്ഷകൾക്കപ്പുറം ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്. ഫുട്ബോൾ ആരാധകർ മുഴുവനും പെലയുടെ വിയോഗത്തിൽ വളരെയധികം ദുഃഖത്തിലാണ്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരുടെ ദൈവമായിരുന്നു പെലെ.

Leave a Comment

Your email address will not be published. Required fields are marked *