സിനിമക്ക് വേണ്ടി പണി എടുക്കുന്ന മറ്റൊരു വിഭാഗം ആളുകളുണ്ട് .മമ്മുക്കയെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ അവരെ കൂടി ഉൾപ്പെടുത്തണം നടൻ സിദ്ദിഖ്……
ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ്
നൻപകൽ നേരത്ത് മയക്കം. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഇത്തരത്തിൽ തന്നിലെ നടനെ തേച്ച് മിനുക്കുന്ന മമ്മൂട്ടിയുടെ സമീപനത്തെക്കുറിച്ചുള്ള ചാനൽ അവതാരകന്റെ ചോദ്യത്തിന് മറുപടി
പറയുകയാണ് നടൻ സിദ്ദിഖ്.
.ലിജോ ജോസ് പെല്ലിശ്ശേരി ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ കഥ ഉണ്ടാക്കി മമ്മൂട്ടിയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് മമ്മൂട്ടിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതെന്ന് നടന്‍ സിദ്ദിഖ്. മമ്മൂട്ടി ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ കഥ ഉണ്ടാക്കിയതിന് ശേഷം ലിജോയെ പോയി കണ്ടതല്ലെന്നും സിദ്ദിഖ് പറഞ്ഞു.അത്തരം സിനിമകള്‍ വരുമ്പോള്‍ അവർ അദ്ദേഹത്തെ വിളിക്കാനുള്ള കാരണം അത്തരം കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം മുൻപും ഭംഗിയാക്കിട്ടുള്ളത് കൊണ്ടാണ്. മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുന്നത്. അത്തരം സിനിമകൾ വരുമ്പോൾ മമ്മുക്ക അത് എടുക്കാൻ തയ്യാറാകുന്നു, അവ നിർമ്മിക്കുന്നു അത് നല്ലൊരു കാര്യമാണ്. പക്ഷെ അത്തരം കഥാപാത്രങ്ങൾ മമ്മുക്കയെ കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല. അത്തരം കഥാപാത്രങ്ങൾ വേറെ ഒരാൾ ഉണ്ടാക്കി കൊണ്ടുവന്നിട്ട് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നതാണ്.
സിനിമക്ക് വേണ്ടി പണി എടുക്കുന്ന മറ്റൊരു വിഭാഗമുണ്ട്.മമ്മുക്കയെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പിന്നിലുള്ളവരെയും നമ്മൾ അഭിനന്ദിക്കണം. ‘ഭീഷ്മ പർവ്വം’, ‘റോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ സിനിമകളുടെ പേരിൽ മമ്മുക്കയെ അഭിനന്ദിക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ആളുകൾ മാറാകുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അത് മറക്കാൻ പാടില്ല’, സിദ്ദിഖ് പറഞ്ഞു.
സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ തനിക്ക് പലതിലും കുറ്റബോധമുണ്ടന്ന് നടൻ സിദ്ദിഖ്. തന്റെ തുടക്ക കാലങ്ങളിൽ സിനിമയെ അത്ര കാര്യമായി കണ്ടിരുന്നില്ലെന്നും സിനിമക്ക് പിറകെ സിനിമകൾ ചെയ്തപ്പോൾ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അഭിനയിക്കാൻ എളുപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഭരതൻ, പത്മരാജൻ, എം.ടി തുടങ്ങി പ്രമുഖരായ പല സംവിധായകരോടും എനിക്ക് നല്ലൊരു കഥാപാത്രം വേണമെന്ന് പറയാനുള്ള അവസ്ഥ തനിക്ക് അന്നുണ്ടായിരുന്നെന്നും എന്നാൽ അതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിനേതാവിന് അല്ലെങ്കിൽ അഭിനയത്തിന് ഒരു തീവ്രതയുണ്ട്. എനിക്കൊരു നല്ല നടനാകണം, നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കണം. അന്നൊന്നും അങ്ങനെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അന്ന് അതൊക്കെ ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ട്.അങ്ങനെ ചെയത് കൊണ് ഇപ്പോൾ മമ്മൂക്ക് ഒരു പാട് സിനിമകൾ ഉണ്ട് അദ്ദേഹം നല്ല നടനായി, എല്ലാ പടങ്ങളുടെ ഹിറ്റാക്കുന്നു. മമ്മുക്ക അഭിനയിക്കുന്നു എന്നുള്ള പടം ഹിറ്റാകുന്നത് എല്ലാം ചേരുവുകളും കൂടി ചേരുമ്പോഴാണ്.