സിനിമ പൂര്‍ണമായി കണ്ടതിനുശേഷം അതിനെകുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല…. സൗബിൻ….
കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ സ്നേഹം നേടിയ നടനാണ് സൗബിൻ ഷാഹിർ.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൗബിൻ തിളങ്ങി.
കുറച്ച് നാളുകളായി സിനിമാ പ്രവർത്തകരുടെയും പ്രേക്ഷകരുടെയുമിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് റിലീസ് ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളിലെ സിനിമാ റിവ്യൂസും. വിഷയത്തിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിർ നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
സിനിമ പൂര്‍ണ്ണമായും കണ്ട് അഭിപ്രായം പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. പക്ഷേ ഫസ്റ്റ് ഹാഫ് കണ്ടുള്ള അഭിപ്രായ പ്രകടനങ്ങളോട് തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും നടന്‍ വ്യക്തമാക്കി. സിനിമ ചെയ്യുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് പ്രേക്ഷകനാണ്. ആളുകള്‍ തങ്ങളുടെ പണവും സമയവും ചെലവഴിച്ചാണ് തിയേറ്ററില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാകണം
ഒരു സിനിമ എപ്പോഴും പൂര്‍ണമാകുന്നത് ക്ലൈമാക്സ് കഴിയുമ്പോഴാണ്. സിനിമ പൂര്‍ണമായി കണ്ടതിനുശേഷം അതിനെകുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. നല്ല സിനിമകളെ ഒരിക്കലും എല്ലാവരും മോശം മോശമെന്ന് പറയാറില്ലല്ലോ. നല്ലത് എപ്പോഴും നന്നായി തന്നെയിരിക്കും. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും ഒന്നും നടക്കില്ല. സിനിമകള്‍ക്ക് എപ്പോഴും ഒരു ശക്തിയുണ്ട്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ പരാജയപ്പെടാറില്ല.
സിനിമക്ക് വേണ്ടി ഞാന്‍ ഒരു കഥ കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു കഥ ആലോചിക്കുമ്പോള്‍ കൂടുതലും ചിന്തിക്കുന്നത് പ്രേക്ഷകരെ കുറിച്ചാണ്. ആ കഥയുടെ അപ്പുറത്തേക്ക് ആളുകള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാണ് ഞാന്‍ ശ്രദ്ധിക്കുക. അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്ന സമയത്ത്, സിനിമയില്‍ ഒരു കോമഡി സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാണികളുടെ റിയാക്ഷന്‍ എന്താണെന്നാണ് നോക്കുന്നത്.
ഒരു കൈയ്യടി വരുമ്പോള്‍ തിര വരുന്നത് പോലെയാണ് വരിക. അങ്ങനെ പ്രേക്ഷകർക്ക് ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം സിനിമ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഞാനൊക്കെ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരെ കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയായിരിക്കും. കാരണം പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലെ സിനിമക്ക് വരുന്നത്
ആദ്യ ദിവസം ആദ്യത്തെ ഷോ കാണാന്‍ അവര്‍ വരണമെങ്കില്‍ എത്രയോ നേരത്തെ അതിനുവേണ്ടി തയാറായിട്ടുണ്ടാവണം. അതുകൊണ്ട് തന്നെ അവര്‍ക്ക് വലിയ പ്രാധാന്യം കൊടുക്കണം,
അതേ സമയം സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ജിന്ന്’ എന്ന സിനിമയാണ് പുതിയ റീലിസ് ചിത്രം