തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു.

തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു.

കാന്താര’യിലെ വരാഹ രൂപം ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതികരിച്ച് ഗായകന്‍ ശ്രീനിവാസ്…..

ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിന്റെ പേരിൽ ഗിന്നസ് റെക്കോർഡ് നേടിയ ഗസൽ ഗായകനാണ് ഗസൽ ശ്രീനിവാസ് എന്നറിയപ്പെടുന്ന കേസിരാജു ശ്രീനിവാസ്.

ഇപ്പോഴിതാ കാന്താര’യിലെ വരാഹ രൂപം ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതികരിച്ച് ഗായകന്‍ ശ്രീനിവാസ്. പരാതിക്കാരായ തൈക്കൂടം ബ്രിഡ്ജിന് എതിരെ രൂക്ഷ വിമർശനമാണ് ശ്രീനിവാസ് ഉന്നയിച്ചത്.

തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല.

കാന്തരയുടെ നിര്‍മ്മാതാക്കളെ ന്യായീകരിക്കുന്നില്ല. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം.

അങ്ങനെയാണെങ്കില്‍ ആ പാട്ടിന്റെ നിര്‍മ്മാതാക്കളോട് ഒരു ഫോണ്‍ കോളിലൂടെ പറയാനാവണം. എന്നാല്‍ ഈ രണ്ട് ഗാനങ്ങളും 72 മേളകര്‍ത്താ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഗിറ്റാര്‍ റിഫുകളും ഗാനത്തിലെ ശ്രുതിയും തീര്‍ച്ചയായും സമാനമാണ്. എന്തിന് വേണ്ടിയാണ് കോടതിയില്‍ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത്. ഇപ്പോള്‍ അതൊരു വലതുപക്ഷ- ഇടതുപക്ഷ പോരാട്ടമായി മാറിയിരിക്കുന്നു.

മതതിന്റെയും രാഷ്ട്രീയത്തിന്റെയും പോരില്‍ നിന്നും നിങ്ങള്‍ക്ക് എന്തുകൊണ്ട് പുറത്തുകടക്കാനാവുന്നില്ല. കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ ഇതില്‍ നിന്നില്ലാം മാറി നില്‍ക്കേണ്ടതുണ്ട്’; ശ്രീനിവാസ് പ്രതികരിച്ചു.

അജനീഷ് ലോക്‌നാഥ് സംഗീതം നല്‍കിയ ‘കാന്താര’യിലെ ഗാനം തൈക്കൂടം ബ്രിഡ്‌ജിന്‍റെ 2015ല്‍ പുറത്തിറങ്ങിയ ‘നവരസ’ എന്ന ഗാനത്തിന്‍റെ കോപ്പിയടി ആണെന്നായിരുന്നു ആരോപണം..അനുവാദം ഇല്ലാതെ ഒടിടിയിൽ ഉൾപ്പെടെ ഉപയോഗിക്കരുതെന്ന് തൈക്കുടം ബ്രിഡ്ജ് സമർപ്പിച്ച ഹർജിയിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിൻഗ്, ജിയോ സാവൻ എന്നിവരോടും തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

“നമ്മൾ റൈറ്റ്സ് കൊടുത്തിട്ടാണ് അവർ പാട്ട് ഇറക്കിയത് എന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ ഇത് ഒത്തുതീർപ്പാക്കൻ അവർക്ക് താൽപര്യമുണ്ടായിരുന്നു. നിലവിൽ തങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്.തങ്ങൾ ഒത്തിരി കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തുവിട്ടത്. അത് ആർക്കും ഫ്രീ ആയി കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ” ഇതായിരുന്നു തൈക്കൂടം ബ്രിഡ്ജിന്റെ ആവശ്യം. എന്നാൽ നേരത്തെ കാന്താരയുടെ സംഗീത സംവിധായകനും തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിലും വഹാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കാന്താര എന്ന ജനപ്രിയ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക്

പകരുന്നൊഴുക്കുന്ന ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്റിന്റെ ഗാനത്തിന്റെ കോപ്പിയടിയല്ലെന്ന് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *