തനിക്ക് ആദ്യമായി ഉണ്ടായ പ്രണയത്തെപ്പറ്റി തെസ്നി ഖാൻ..

തനിക്ക് ആദ്യമായി ഉണ്ടായ പ്രണയത്തെപ്പറ്റി തെസ്നി ഖാൻ..

 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് തെസ്‌നി ഖാന്‍.മാജിക്കിൽ നിന്നും സിനിമാലോകത്ത് എത്തിയ ഒരു താരം തെസ്‌നി ഖാൻ മാത്രമായിരിക്കും. പ്രശസ്ത മജീഷ്യൻ അലി ഖാന്റെ മകൾ.മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി.

 

കോമഡി വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് തെസ്‌നി ഖാന്‍.വൈശാലി എന്ന സിനിമയിൽ നായികയുടെ തോഴിയായി അഭിനയ ജീവിതം ആരംഭിച്ച് പിന്നിട് കുറെ സിനിമകൾ . എന്നും നന്മകൾ, കാക്കത്തൊള്ളായിരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഒരു മുത്തം മണിമുത്തം… ഇങ്ങനെകുറെ സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ നല്ല കഥാപാത്രങ്ങൾ കിട്ടാതെ വന്നപ്പോൾ കുറെ സീരിയലുകളിൽ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്തു.പിന്നീട് പോക്കിരിരാജ എന്ന ചിത്രം എനിക്ക് വഴിത്തിരിവ് നൽകി. കാര്യസ്ഥൻ, ഡയമണ്ട് നെക്ലസ്, ട്രിവാൻഡ്രം ലോഡ്ജ്…. ഇങ്ങനെ കുറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിഞ്ഞു.

ഇപ്പോഴും തെസ്‌നി ഖാന്‍ സിംഗിളായി തുടരുകയാണെന്നുള്ളതാണ് ശ്രദ്ധേയം. പലപ്പോഴും തെസ്‌നിയോട് വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും ഉത്തരം പറയാറില്ലായിരുന്നു. എന്നാല്‍ തനിക്ക് ആദ്യമായുണ്ടായ പ്രണയത്തെ പറ്റി തെസ്‌നി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.പ്രേമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു തെസ്‌നി ഖാന്റെ മറുപടി. പക്ഷേ അതൊരു പരാജയമായിരുന്നു. പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു എനിക്ക് പ്രണയം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് നടന്നത്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും എന്നെ വന്ന് നോക്കുന്നൊരു കുട്ടി ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണ്.

ഒരു ദിവസം എന്നോട് അവന്‍ പറഞ്ഞു, ‘എടോ തെസ്‌നി ഒന്ന് നിക്കടോന്ന്’, എന്താണെന്ന ചോദ്യത്തിന് പോക്കറ്റില്‍ നിന്നും ഒരു കത്ത് എടുത്ത് തന്നു. അതെടുത്ത് ഞാന്‍ ബുക്കിന്റെയുള്ളില്‍ വച്ചു. എന്താണെന്ന് നോക്കുകയോ അറിയുകയോ ചെയ്തില്ല. ആദ്യമായി കിട്ടുന്ന ലെറ്ററാണല്ലോ. അത് വായിക്കാതെ സ്‌കൂളില്‍ ചെന്ന് കൂട്ടുകാരികളെയൊക്കെ കാണിച്ചു. എന്നിട്ടാണ് വായിച്ചത്.ആ കത്തില്‍ തെസ്‌നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നൊക്കെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്. അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. ആ പ്രായത്തില്‍ കല്യാണാലോചന വരികയെന്ന് പറയുന്നത് വലിയ കാര്യമല്ലേ എന്ന് തെസ്‌നി പറയുന്നു. സത്യത്തില്‍ അത് വായിച്ച ഉടനെ കത്ത് കീറി കളയേണ്ടതായിരുന്നു. പക്ഷേ വായിച്ചതിന് പിന്നാലെ ഞാനത് മടക്കി ബുക്കിനുള്ളില്‍ വച്ചു.

അന്ന് വൈകുന്നേരം വീട്ടില്‍ വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് രാത്രി പഠിക്കാനിരുന്നപ്പോള്‍ ഈ കത്ത് എടുത്ത് വച്ചിട്ട് വീണ്ടും വായിക്കാന്‍ തുടങ്ങി. അത് വായിച്ചോണ്ടിരിക്കുമ്പോള്‍ മമ്മി പുറകില്‍ നില്‍ക്കുന്നു.കൈയ്യോടെ പിടികൂടിയതിനാല്‍ ആ പ്രണയം അവിടെ അവസാനിച്ചു. അവനെ വിളിച്ചിട്ട് മേലാല്‍ ഇതുപോലൊരു പണിയ്ക്ക് നില്‍ക്കരുതെന്ന് താക്കീത് ചെയ്തു. രണ്ടാളും പഠിക്കുന്ന പ്രായമാണല്ലോ, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കാന്‍ പറഞ്ഞ് ആ പ്രണയം അവസാനിപ്പിച്ചെന്ന് തെസ്‌നി ഖാന്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *