വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു, കുഞ്ഞുങ്ങൾ മുതൽ പ്രായമായ മാതാപിതാക്കളെ വരെ സ്നേഹപൂർവ്വം പരിപാലിക്കുന്ന ഉത്തമയായ വീട്ടമ്മമാർ നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിലും ഉണ്ട്. വേതനവും അവധിയുമില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മുക് വേണ്ടി ജോലി ചെയ്യുന്നവർ.അവർക്കതിൽ പരാതിയോ പരിഭവമോ ഉണ്ടാക്കാറില്ല. വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടങ്ങൾക്കനുസരിച്ചു വെയ്ക്കുകയും വിളമ്പുകയും ചെയ്യുന്നവർ.തന്റെ സ്നേഹം മുഴുവൻ കുടുംബത്തിനായി മാറ്റി വെയ്കുന്നവർ. വീട്ടമ്മമാരുടെ ജോലി ഒരിക്കലുംവീട്ടമ്മമാരുടെ ജോലി ഒരിക്കലും ചെറുതായി കാണേണ്ടത് അല്ല.നല്ല ശാരീരിക അധ്വാനം വീട്ടമ്മമാർ ചെയ്യുന്നുണ്ട് .

ഇത്തരം വീട്ടമ്മമാരിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അല്ലെങ്കിൽ ഡിസ്ക്കിനു തേയിമാനം. എന്തുകൊണ്ടാണ് വീട്ടമ്മമാരുടെ കാര്യത്തിൽ ഇത് ഒരു പൊതുപ്രശ്‌നം ആയത് എന്ന് ചോദിച്ചാൽ ഉത്തരം അവരുടെ ദൈന്യംദിന പ്രവർത്തികളിൽ നിന്ന് തന്നെ ലഭിക്കും. അടുപ്പിലിരിക്കുന്ന കറിയുടെ തിള നോക്കാനും രുചി നോക്കാനും സ്ഥിരമായി എത്തിനോക്കുക എന്നതിൽ പുതുമ ഒന്നും ഇല്ല.എന്നാൽ ഈ പ്രവർത്തി നമ്മുടെ നടുവിന് തരുന്ന പണി ആരും ശ്രദ്ധിക്കാറില്ല.അടുക്കള ജോലിയുടെ തിരക്കിൽ ഭാരം ഉയർത്തി വെയ്യിക്കുന്നതും മാറ്റുന്നതും അറിയുന്നത് പോലും ഉണ്ടാവില്ല.പക്ഷെ നമ്മുടെ നടു ഇതൊക്കെ നോട്ട് ചെയ്യിന്നുണ്ട്.

ഇത്തരം നമ്മൾ അശ്രദ്ധയോടെ വിടുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കൊണ്ട് നമ്മുടെ മസ്സിൽസ് വീക്ക് ആകുന്നു ,ഇത് മൂലം ആ മസിൽസിനു ചുറ്റുമുള്ള ലിഗമെന്സ്റ്റും വീക്ക് ആകുന്നു. അതിന്റെ ഭാഗമായി ഡിസ്ക്കിലേക്കു പ്രഷർ വരുകയും അതിലെ വെള്ളത്തിന്റെ കോൺടെന്റ് കുറയുകയും അത് ഹാർഡ് ആവുകയും ബ്രേക്ക് ആവുകയും ചെയ്യുന്നു. അതിന്റെ ഉള്ളിലുള്ള ദ്രാവകം പുറത്തു വരുന്നു.ഇത് ഡിസ്ക്കിന്റെ കംപ്ലൈന്റ്റ് ആയി മാറുന്നു.ജോലിയും വ്യായാമവും രണ്ടും രണ്ടാണ്.ദൈന്യംദിന ജോലികൾ നമ്മുക് ഒഴിവാക്കാൻ സാധിക്കുന്നതല്ല.

വ്യായാമവും അത്പോലെ ഒഴിവാക്കാൻ സാധികാത്ത ജീവിതചര്യ ആയി മാറണം.എത്രയൊക്കെ തിരക്കുണ്ടങ്കിലും പല്ലുതേയ്ക്കാൻ നമ്മൾ മറക്കാറില്ലലോ.കൃത്യമായ വ്യായാമം നമ്മുടെ മസിൽസിനു സ്ട്രെങ്ത് നല്കുന്നു.രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ഇത് ശീലമാക്കിയാൽ നാട് വേദനയ്ക്ക് വലിയ ആശ്വാസം കണ്ടെത്താൻ സാധിക്കും. കുടുംബത്തിന്റെ നെടുംതൂണായ വീട്ടമ്മമാരുടെ ആരോഗ്യം കുടുംബത്തിന്റെ തന്നെ അവിഭാജ്യഘടകമാണ്.വീട്ടമ്മമാരുടെ അധ്വാനത്തിലൂടെയാണ് ഒരു കുടുംബം സുഗമമായി മുന്നോട് പോകുന്നത്.അത്കൊണ്ട് തന്നെ അവരുടെ ആരോഗ്യം കുടുംബത്തിനെ തന്നെ ബാധിക്കുന്നു.ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ ഇവരുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിക്കാവുന്നതാണ്

Leave a Comment

Your email address will not be published.