എനിക്ക് ഇത് അന്നമാണ്. പുതുതലമുറയെ സംബന്ധിച്ചിടത്തോളം അഭിനയം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി മാത്രമാണ്. മുതിർന്ന നടി ശ്രീകല…..

എനിക്ക് ഇത് അന്നമാണ്. പുതുതലമുറയെ സംബന്ധിച്ചിടത്തോളം അഭിനയം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി മാത്രമാണ്. മുതിർന്ന നടി ശ്രീകല…..

 

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീകല. അമ്മയായും അമ്മായിഅമ്മയായും ,ഏഷണിക്കാരിയായും അഭിനയത്തിൽ സജീവമായി താരമാണ് ശ്രീകല

 

കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി, കാര്‍ത്തികദീപം, തുടങ്ങി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ അനിയത്തിപ്രാവ് എന്ന പരമ്ബരയില്‍ പത്മമം എന്ന കഥാപാത്രത്തെയാണ് ശ്രീകല അവതരിപ്പിക്കുന്നത്. ചില സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സീരിയല്‍ രംഗത്തെ മാറ്റങ്ങളെ കുറിച്ച്‌ സംസാരിക്കുകയാണ് നടി ശ്രികല

വര്‍ഷങ്ങളായി സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീകല തന്റെ കരിയറിനെ കുറിച്ചും മിനിസ്ക്രീന്‍ ലോകത്തെ മാറ്റങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇപ്പോള്‍. ഒരുഅഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പുതിയ താരങ്ങള്‍ എല്ലാം പ്രശസ്‌തി ആഗഹിച്ചു മാത്രമാണ് സീരിയലിന്റെ ഭാഗമാകുന്നതെന്നും അതില്‍ മാറ്റം വരണമെന്നും ശ്രീകല പറയുന്നുണ്ട്.

ഇപ്പോള്‍ എല്ലാ സീരിയലുകളും അതിലെ കഥാപാത്രങ്ങളും ടിആര്‍പിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആദ്യത്തെ കഥ എന്താണെങ്കിലും റേറ്റിംഗ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കാന്‍ നോക്കുകയാണ് നിര്‍മ്മാതാക്കള്‍ .പക്ഷേ നേരത്തെ ഇത് ഇങ്ങനെ ആയിരുന്നില്ല, ഉള്ളടക്കം ആയിരുന്നു പ്രധാനം,’

പക്ഷേ സിരിയലിനെക്കുറിച്ച് പ്രേക്ഷകർക്ക് കുറെയൊക്കെ മിഥ്യാധാരണകളും മോശ അഭിപ്രായങ്ങൾ.ഒരുപാട് നല്ല സീരിയലുകള്‍ വരുന്നുണ്ട്. ഉദാഹരണത്തിന്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന അനിയത്തിപ്രാവ്, അവസാനം ചെയ്ത കാര്‍ത്തികദീപം ഇതൊക്കെ വിവാഹേതര ബന്ധങ്ങളെ മഹത്വവല്‍ക്കരിക്കുകയോ സമൂഹത്തിന് മോശമായ സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സീരിയലുകള്‍ അല്ല,

അതിന്റെ പേരില്‍ നിര്‍മ്മാതാക്കളെ വിമര്‍ശിക്കുന്നത് തെറ്റാണ്, ആളുകള്‍ ചെറിയ വഴക്കുകളും പാവപ്പെട്ടവരായ നായികമാരെയും കാണാന്‍ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു നല്ല സീരിയലുമായി വന്നാല്‍ അത് പ്രേക്ഷകര്‍ കാണുമെന്ന് ഞാന്‍ കരുതുന്നില്ല’ .ആരാധകർക്ക് കുറച്ച് എരിവും പുളിയും വേണം.എന്നാലോ കാണുന്നവരാണ് കൂടുതൽ പക്ഷം ആളുകളും എന്നാലും പരമ്പരകളും അതിലെ സംവിധായകർക്കും, നിർമ്മാതാക്കളുമാണ് വിമർശനത്തിന് ഇരയാകുന്നത്.

സീരിയല്‍ മേഖലയിലേക്ക് നല്ല യുവതാരങ്ങള്‍ കടന്നു വരണമെന്ന് എൻ്റെ അഭിപ്രായം ‘സീരിയലിന് പുതിയ പ്രതിഭകളെ ആവശ്യമാണ്. അസാമാന്യ പ്രതിഭകള്‍, അത്രയും എത്താത്തവര്‍, കഠിനാധ്വാനം ചെയ്യുന്നവര്‍ തുടങ്ങി പലതരത്തിലുള്ള താരങ്ങളുടെ കൂടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം പുതുതലമുറ പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്,”പലരും ഇതിനെ ഒരു പാഷനായി കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അതേസമയം ഞങ്ങള്‍ക്ക് ഇത് അന്നമാണ്. അവരെ സംബന്ധിച്ചിടത്തോളം അഭിനയം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി മാത്രമാണ്. അത്തരം മനോഭാവങ്ങള്‍ മാറുകയും അവര്‍ കൂടുതല്‍ അര്‍പ്പണബോധത്തോടെ ഈ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്താല്‍ അത് വളരെ നല്ലതായിരിക്കും,’ ശ്രീകല പറഞ്ഞു.

 

ഒരു നല്ല നായകനെയോ നായികയെയോ കെട്ടിപ്പടുക്കാന്‍ ശക്തമായ ഒരു കഥാപാത്രം അനിവാര്യമാണ്. അത്തരം കഥാപാത്രങ്ങളുമായുള്ള അവരുടെ ഇടപെടലാണ് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്താന്‍ പ്രധാന താരങ്ങളെ സഹായിക്കുന്നത് അത്തരം കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷം ഉണ്ടെന്നും ശ്രീകല പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *