വ്യക്തിജീവിതത്തെയും സംഗീത ജീവിതത്തെയും കുറിച്ച് നടക്കുന്ന വിമർശനങ്ങളെ ഗോപി സുന്ദർ നോക്കിക്കാണുന്നത് ഇങ്ങനെ…
മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലാഷ്, സാഗർ എലിയാസ് ജാക്കി റീലോഡഡ്,അൻവർ,കാസനോവ, പുലിമുരുകൻ തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു. അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതാണ് അഭയ ഹിരൺമയി-ഗോപി സുന്ദർ വിഷയം. ഗോപീസുന്ദർ ഗായിക അമൃതയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ഇരുവരുടെയും പ്രതികരണങ്ങളും പോസ്റ്റുകളും വരെ ആളുകൾ വിവാദത്തിലാക്കി. ഒടുവിൽ ഗോപീസുന്ദറിൻറെ വിവാഹം ഔദ്യോഗികമായി പറഞ്ഞിട്ടും ഇത് അവസാനിച്ചില്ല.സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലെ പ്രണയം നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷിയാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവർ പരസ്യമാക്കിയത്. ശേഷം തുരുതുരെ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. വിമർശനങ്ങളും പിന്നാലെയെത്തി.ഇവർ ഒന്നിച്ചാണ് ഇക്കഴിഞ്ഞ ഓണം ആഘോഷിച്ചത്. പിന്നീട് അമൃതയുടെ മകൾ അവന്തികയുടെ ജന്മദിനം, സഹോദരി അഭിരാമിയുടെ പിറന്നാൾ എന്നിവയും ഇവർ കെങ്കേമമാക്കി.
ഇരുവരുടെയും അഭിമുഖങ്ങളും ഒട്ടേറെയുണ്ടായി.കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ട വരുന്ന താരമാണ് സംവിധായകൻ ഗോപി സുന്ദർ. അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻ ഷിപ്പ് അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി ജീവിതം തുടങ്ങിയപ്പോഴാണ് ഈ സൈബർ ആക്രമണങ്ങൾ കടുത്തത്. ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം പലരും വലിയ അധിക്ഷേപമാണ് ചൊരിയാറുള്ളത്. നല്ല ചുട്ട ഭാഷയിൽ തന്നെ ഗോപി സുന്ദർ പലപ്പോഴും മറുപടി പറയാറുണ്ട്, അതുപോലെ തന്നെ അവഗണിക്കാറുമുണ്ട്.
ഇപ്പോഴിതാ, ഇൻഡ്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയ വിമർശനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഗോപി സുന്ദർ. വ്യക്തി ജീവിതത്തെയും സംഗീത ജീവിതത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപി സുന്ദർ.’അതിനെ നമ്മൾ പ്രത്യേകം ഒരു രീതിയിൽ കാണേണ്ട കാര്യമില്ലല്ലോ. അത് നടക്കുന്ന കാര്യമല്ലേ. അതിനെ നമ്മൾ കണ്ടാലും കണ്ടില്ലെങ്കിലും അത് നടക്കും. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമല്ലേ. നമ്മുക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. നമ്മുടെ മുന്നിൽ വന്ന് നിന്ന് ഒരാൾ ചോദ്യം ചെയ്യുന്നത് വരെ അതിനോട് ഒന്നും നമ്മുക്ക് റിയാക്റ്റ് ചെയ്യേണ്ട കാര്യമില്ല,’…
‘പിന്നെ ചിലപ്പോഴൊക്കെ ഞാൻ എന്തെങ്കിലും മെസ്സേജ് ഒക്കെ ആയിട്ട് റിപ്ലെ കൊടുക്കാറുണ്ട്. അതൊക്കെ തമാശയുടെ ഭഗത്ത് നിന്നാണ്. കോമഡി ആയിട്ടേ കണ്ടിട്ടുള്ളു. വിമർശനം അത്യന്താപേക്ഷികമായ കാര്യമാണ്. വിമർശനം ആവശ്യമാണ്. വളർച്ചയ്ക്ക് അത് അത്യാവശ്യമാണ്. ഹെൽത്തിയായിട്ടുള്ള വിമർശനങ്ങളാണ് വേണ്ടത്,”അസഭ്യമായി പറയുന്ന വിമർശനങ്ങളോട് എനിക്ക് താത്പര്യമില്ല. മാക്സിമം അതെല്ലാം അവോയ്ഡ് ചെയ്യുക. നമ്മുടെ മനസിലേക്ക് എടുക്കാതിരിക്കുക എന്നതൊക്കെയാണ് ചെയ്യാനുള്ളത്. ഓരോരുത്തരുടെ വീട്ടിൽ പോയി കോളിംഗ് ബെൽ അടിച്ച് എന്നെ വിമര്ശിക്കരുതേ എന്നൊന്നും പറയാൻ പറ്റില്ലല്ലോ,’
‘വിമർശിക്കുന്നത് അവരുടെ അവകാശമാണ്. അവരവരുടെ സംസ്കാരമനുസരിച്ച് അവർ പലരീതിയിൽ എടുത്ത് വിമർശിക്കും. നമ്മുടെ സംസ്കാരമനുസരിച്ച് നമ്മൾ അതിന് മറുപടി നൽകും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പേഴ്സണൽ ചോയ്‌സാണ്. വിമര്ശിക്കരുത് എന്ന് പറയാൻ പറ്റില്ല. ഞാനാ ആയാലും വിമർശിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഏതൊരു മനുഷ്യനെയും പോലെ. അത് അങ്ങനെ വിട്ടേക്കുക. അത് എപ്പോഴും ഉണ്ടാകും,’ ഗോപി സുന്ദർ പറഞ്ഞു.