ഉപ്പ് നിർമാണം കാഴ്ചകളിലൂടെ ഉപ്പ് ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്

നമ്മുടെ ആഹാരത്തിലെ ഒരുപാട് പ്രധാന ഘടകമാണ് ഉപ്പ്. ശരീരത്തിൽ ഉപ്പു കൂടിയാലും, ആഹാരത്തിൽ ഉപ്പു കുറഞ്ഞാലും പ്രേശ്നമാണ്. പണ്ട്, നമ്മുടെ കുട്ടിക്കാലത്തു സ്കൂളുകളിൽ ഉപ്പു നിർമിക്കുന്ന പരീക്ഷണങ്ങൾ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും.അന്ന് നമ്മൾ ചെയ്ത പരീക്ഷണത്തിൽ നിന്നും നമുക്ക് വളരെ ചെറിയ തോതിൽ ആണ് ഉപ്പു നിർമ്മിക്കാൻ സാധിച്ചിരിക്കുക. എന്നാൽ എങ്ങിനെയാണ് ഇത്രയുമധികം ഉപ്പു നിർമ്മിക്കുന്നതെന്നു നമുക്ക് പലവര്ക്കും അറിയില്ല.

കാണാലിലൂടെ ഉപ്പു പാടങ്ങളിലേക്ക് കടൽവെള്ളം എത്തിച്ചു, ആ വെള്ളം കെട്ടിനിർത്തി, വറ്റിക്കഴിയുമ്പോൾ ആണ് ഉപ്പു പ്രത്യക്ഷമാകുന്നത്. ആ ഉപ്പ് ഒരുപാട് പ്രക്രിയകളിലൂടെ കടന്നുപോയി, അതിനെ നല്ലരീതിയിൽ ഭക്ഷ്യയോഗ്യമായി ശുചീകരിച്ചെടുക്കുന്നതാണ് അവസാനത്തെ ഫൈനൽ ഔട്ട്പുട്. നിർമാണചിലവ് കുറഞ്ഞ ഉപ്പ് പ്യൂരിഫിക്കേഷൻ സമയത്താണ് കൂടുതൽ ചിലവേറുന്നത്.

ഉപ്പുപാടങ്ങളിൽ കൂടുതലായും കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടാകും അതിൽ നിന്നും വരുമാനം കണ്ടെത്താനും സാധിക്കുന്നതാണ്. മഴക്കാലത്തു ഒരിക്കലും ഉപ്പ് നിർമ്മിക്കാനായി സാധിക്കില്ല. ആയതിനാൽ വേനൽക്കാലത്താണ് ഉപ്പ് നിർമ്മിക്കുന്നത്. തണുപ്പുകാലത്തു 3-4 മാസം എടുത്താണ് വെള്ളം വലിഞ്ഞു ഉപ്പ് ലഭ്യമാകുന്നത്.

80sq കിലോമീറ്റർ ചുറ്റളവിലാണ് ഉപ്പുപാടങ്ങൾ നിലകൊള്ളുന്നത്. നിർമാണശാലയിൽ നിന്ന് തന്നെ 2 തവണ പ്യൂരിഫിക്കേഷനു ശേഷമാണ് മറ്റു കമ്പനികളിലേക്ക് തുടർന്നുള്ള ശുചീകരണ പ്രക്രിയകൾക്കായി അയയ്ക്കുന്നത്. തുടർന്ന് അവിടെ നിന്നാണ് ഭക്ഷ്യയോഗ്യമായ രീതിയിൽ ഉപ്പിനെ പാക്ക് ചെയ്ത് നമ്മുടെ കൈകളിലേക്ക് എത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *