ഇതാണ് എന്റെ നാച്ചുറൽ കേൾസ്… നമിത പ്രമോദ്..

ഇതാണ് എന്റെ നാച്ചുറൽ കേൾസ്… നമിത പ്രമോദ്..

 

 

നിവിൻ പോളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ മലയാള ചലചിത്രത്തിലേക്ക് അരങേറ്റം നടത്തിയ നടിയാണ് നമിത പ്രമോദ്… അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് താരത്തിനെ നമ്മൾ ആദ്യമായി കാണുന്നത്..അതിനുശേഷം അമ്മേ ദേവി,എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത് താരം കയ്യടി നേടി… രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത് എങ്കിലും നായികയായി എത്തുന്നത് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ ആണ്..

ദിലീപിന്റെ നായികയായി നിരവധി സിനിമകളിൽ താരം തിളങ്ങിയിട്ടുണ്ട്..ദിലീപിന്റെ ഇഷ്ട നായിക കൂടിയാണ് നമിത പ്രമോദ്. ദിലീപ് നായകനായ സൗണ്ട് തോമയിലും കുഞ്ചാക്കോയുടെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും താരം തന്റെ അഭിനയം പ്രകടമാക്കി..

 

വളരെയധികം സൗന്ദര്യ കാര്യങ്ങളിലും ഫിറ്റ്നസിലും ശ്രദ്ധ പുലർത്തുന്ന താരം തടി വയ്ക്കാതിരിക്കാൻ ആയി എപ്പോഴും വർക്ക് ഔട്ടുകളും ഡയറ്റുകളും കൃത്യമായി പാലിക്കുന്ന ആളാണ്.. തന്റെ ഫിറ്റ്നസ് വീഡിയോകളും ഡയറ്റ് ചാർട്ടുകളും എല്ലാം താരം തന്നെ സോഷ്യൽ മീഡിയ വഴി തന്റെ ആരാധകർക്കായി ഷെയർ ചെയ്യുന്നത് പതിവാണ് ..

പൊതുവേ തടിച്ചിരിക്കുന്ന ശരീരപ്രകൃതി ഇഷ്ടമില്ലാത്ത വ്യക്തിയാണ് നമിത. അതുകൊണ്ടുതന്നെ താരം എപ്പോഴും ഭക്ഷണം കഴിക്കുന്നതിൽ ഒരു ലിമിറ്റ് വയ്ക്കാറുണ്ട്.. കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കാലറി നോക്കി കഴിക്കുന്ന വ്യക്തി കൂടിയാണ് ഇവർ.. ഷൂട്ടിംഗ് സെറ്റുകളിൽ എപ്പോഴും തന്റെ അച്ഛനെയാണ് താരം കൊണ്ടുവരാറുള്ളത്..താരം ഒരു അച്ഛൻ കുട്ടിയാണ് എന്നാണ് എപ്പോഴും പറയാറുള്ളത്..

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് നമിത പ്രമോദ്.. താരം നായികയായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.. 2019 ചിത്രീകരണം തുടങ്ങിയ പ്രൊഫസർ ഡിങ്കൻ ഇനിയും ഇറങ്ങിയിട്ടില്ല.. സീരിയലുകളിൽ അഭിനയജീവിതം തുടങ്ങി സിനിമയിൽ ഒരു വലിയ സ്റ്റാറായി മാറിയ നമിതയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്..താരത്തിന്റെ നിരവധി ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്..

 

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.. തന്റെ ചുരുണ്ട മുടി ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നോക്കൂ ഇതാണ് എന്റെ നാച്ചുറൽ കേൾസ് എന്നാണ് താരം രണ്ട് ഫോട്ടോകൾ ഷെയർ ചെയ്തുകൊണ്ട് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *