ഈ സമൂഹം അത്രയും സ്ത്രീ വിരുദ്ധമാണ്.. അത് വളർത്തുന്നതോ നമ്മുടെ കുടുംബവും അധ്യാപകരും തന്നെ.

ഈ സമൂഹം അത്രയും സ്ത്രീ വിരുദ്ധമാണ്.. അത് വളർത്തുന്നതോ നമ്മുടെ കുടുംബവും അധ്യാപകരും തന്നെ.

 

സ്ത്രീ വിരുദ്ധത അല്ലെങ്കിൽ പുരുഷ മേൽകോയ്മ എന്നു പറയുന്നതെല്ലാം പെട്ടെന്ന് ഒരു ദിവസം സമൂഹത്തിൽ നിന്ന് പറിച്ചെറിയാൻ ആകുന്ന ഒന്നല്ല. അതിന്റെ അടിവേര് കിടക്കുന്നത് ഓരോരുത്തരുടെയും സ്വബോധത്തിനോടൊപ്പമാണ്.

 

ചെറുപ്പം മുതൽ നമ്മളെ പഠിപ്പിക്കുന്നതും നമ്മൾ കേട്ടുവളരുന്നതുമായ കാര്യങ്ങൾ തെറ്റാണെന്ന് സമ്മതിക്കുവാൻ അത്രയും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെയാണ് സ്ത്രീകൾ പുരുഷന്മാർക്ക് ഒപ്പമോ അതിന് മുകളിലോ വളരുന്നത് അംഗീകരിക്കുവാൻ സാധിക്കാത്ത വലിയ ഒരു വിഭാഗം മനുഷ്യർ ഇവിടെയുള്ളത്..

അതിൽ പുരുഷന്മാർക്കാണ് ഭൂരിപക്ഷം എങ്കിൽ കൂടെയും സ്ത്രീകൾ ഉൾപ്പെടുന്നു എന്നതാണ് വാസ്തവം. കുടുംബത്തിലെ ചിലരെ കണ്ടിട്ടില്ലേ, മോളെ അടുക്കള പണി പഠിപ്പിക്കണം.. നേരത്തെ കല്യാണം കഴിച്ചു വിടണം..പഠിച്ചിട്ട് എന്തിനാ, എന്നിങ്ങനെ ഉപദേശവുമായി എത്തുന്നത്…

 

വീട്ടിൽ പോലും പ്രത്യക്ഷമായി തന്നെ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതക്ക് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.. ആൺകുട്ടികളെ ഫോണിൽ കളിച്ചിരിക്കാനും പെൺകുട്ടികളെ പച്ചക്കറി അരിയാനും രണ്ടു വഴിക്കാണ് വിടുന്നത്. അതൊക്കെ അവൾക്ക് ഇഷ്ടമുള്ള പണിയാണെന്ന് ഒരു ലേബലും അടിച്ചിറക്കുന്നതോടെ എല്ലാം പൂർത്തിയായി..

ഇനി വീട്ടിൽ നിന്നും സ്കൂളിലേക്ക് വന്നെത്തി നോക്കിയാൽ പെൺപിള്ളേരെ അടിച്ചു വാരാനും തുടയ്ക്കാനും ആൺപിള്ളേരെ ബെഞ്ചും മറ്റും അടുക്കിവയ്ക്കാനും ആയി വിനിയോഗിക്കുന്നതും കാണാം. പണ്ട് ക്ലാസിലേക്ക് കയറി വന്ന ഒരു ടീച്ചർ, ഇവിടെ ഇത്രയും പെൺകുട്ടികൾ ഉണ്ടായിട്ടാണോ ക്ലാസ്സിങ്ങനെ വൃത്തികേടായി കിടക്കുന്നത് എന്ന് ചോദിച്ചത് ഞാൻ ഓർക്കുന്നു.. ഒരുപക്ഷേ ഞാൻ മാത്രമായിരിക്കില്ല, ഈ കാണുന്ന നിങ്ങളിൽ പലരും നിങ്ങളുടെ സ്വന്തം ടീച്ചറിൽ നിന്ന് ഇങ്ങനെയൊരു പ്രസ്താവന കേൾക്കാതിരിക്കാൻ യാതൊരു ചാൻസും ഇല്ല..

 

ചുരുക്കിപ്പറഞ്ഞാൽ സ്ത്രീവിരുദ്ധ ആശയങ്ങളാൽ കെട്ടിപ്പടുത്ത സമൂഹമാണ് നമ്മുടേത്. സ്ത്രീകളെ പിന്തുണയ്ക്കാൻ പ്രത്യേക നിയമങ്ങൾ ഉണ്ട് എന്നത് സത്യമാണ്.. പക്ഷേ ഇവിടെ അതുപോലും വിമർശനത്തിന് പാത്രമാകുമ്പോൾ എത്രമാത്രം ചുരുങ്ങിയ ചിന്താഗതിയിലാണ് ഇവിടെയുള്ളവർ ജീവിക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്..

റോഡിൽ ഒരു പെണ്ണ് തന്നെ ഓവർടേക്ക് ചെയ്തു പോയാൽ പോലും തകരുന്ന ആൺ ബോധമുള്ള നമ്മുടെ സമൂഹത്തിൽ നിന്നും ആ അപകർഷത ബോധമാണ് ആദ്യം എടുത്തുകളയേണ്ടത്. പക്ഷേ ഇതൊക്കെ ഞാൻ പുരുഷൻ ആണ്. അവളെ വരച്ച വരയിൽ നിർത്താൻ എനിക്കറിയാം എന്നീ വീരവാദം മുഴക്കുന്നവരോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ..

 

മാത്രവുമല്ല ഇപ്പോൾ സ്പെഷ്യൽ കുറച്ച് കാറ്റഗറുകളും ഇറങ്ങിയിട്ടുണ്ട്.. തറവാട്ടിൽ പിറന്ന പെൺകുട്ടികൾ ടാറ്റൂ അടിക്കില്ല, മുടി കളർ ചെയ്യില്ല, ക്രോപ് ടോപ് ഇടില്ല എന്നൊക്കെ.. എന്താലെ..

Leave a Comment

Your email address will not be published.