ഒരുപാട് സർപ്രൈസുകൾ നിറഞ്ഞ വർഷം; കുടുംബത്തോടൊപ്പം കാളിദാസ്…….
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാർവതി ദമ്പതികളുടേത്.ഇവരുടെ മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന് വിളിക്കുന്ന മാളവികയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ കാളിദാസ് അച്ഛനെ പോലെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ്
മകൾ മാളവിക എന്ന ചക്കി മോഡലിംഗിലും സ്പോർട്സിലുമാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ചക്കിയുടെയും പാർവ്വതിയുടെയും സിനിമാ പ്രവേശനം കാത്തിരുന്നത്.അടുത്തിടെയാണ്കാളിദാസിന്റെ പ്രണയിനി തരിണിയെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. കാളിദാസ് തരിണിയോട് ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആണ് ആരാധകാരോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. ഇരുവരും ദുബായിൽ ഏഴു ദിവസം ഒരുമിച്ച് കഴിഞ്ഞതിന്റെ ചിത്രങ്ങളെല്ലാം കാളിദാസ് പങ്കുവച്ചിരുന്നു. , കാളിയ്ക്കൊപ്പം തരിണിയും ചെന്നൈയിലെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മാത്രമല്ല, തരിണിയെ കുടുംബത്തിലെ മരുമകളായി പാർവ്വതിയും ജയറാമും അംഗീകരിച്ചും കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കാളിദാസിന്റെ ഒപ്പം ജയറാമും അമ്മയും സഹോദരിക്കും ഒപ്പമുള്ളതാണ്.
ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച ഹൽദി ചടങ്ങിൽ ജയറാമും കുടുഗബവും പങ്കെടുത്തിരുന്നു. അതേ പരിപാടിയിൽ നിന്നുളള ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. വർഷാവസാനമായതു കൊണ്ട് പുതുവർഷ കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചു.
ഒരുപാട് സർപ്രൈസുകൾ നിറഞ്ഞ വർഷം അവസാനിക്കുകയാണ്. അവസരങ്ങളും പ്രതീക്ഷകളും നൽകുന്നു പുതിയ വർഷം. എന്താണ് നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നതെന്ന് പറയാൻ പറ്റില്ല. അത് എന്തുമാകാം. ചിലപ്പോൾ ഒന്നും ഉണ്ടാവുകയുമില്ല. നിങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കുക നിങ്ങൾ നടന്നു തീർത്ത വഴികൾ പിന്നിൽ കാണാനാകും” കാളിദാസ് കുറിച്ചു.. കമന്റ് ബോക്സിൽ ബ്യൂട്ടിഫുൾ ഫാമിലി എന്നിങ്ങനെ ആരാധകരുടെ ആശംസകളും കാണാം.
മണിരത്നത്തിന്റെ ‘പൊന്നിയിൽ സെൽവൻ’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം
ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവാനത്തുമ്പികൾ, അപരൻ, അധിപൻ, കിരീടം തുടങ്ങി ഒട്ടനവധി മികച്ച ഹിറ്റ് സിനിമകളിലാണ് പാർവ്വതിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. തുടർന്നാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുന്നത്. പാർവ്വതി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഘട്ടമായിരുന്നു അത്. എന്നാൽ വിവാഹശേഷം പാർവ്വതി അഭിനയ ജീവിതത്തോട് വിട പറഞ്ഞു.
വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന പാർവ്വതി നൃത്ത വേദികളിലും ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ കാളിദാസിനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.