പണമുള്ളവർ എല്ലാം കെട്ടിപൂട്ടി വയ്ക്കുന്നു.. പാവപ്പെട്ടവർ സഹായം ചോദിക്കുമ്പോൾ എന്ത് ചെയ്യും. സീമ ജി നായർ..

പണമുള്ളവർ എല്ലാം കെട്ടിപൂട്ടി വയ്ക്കുന്നു.. പാവപ്പെട്ടവർ സഹായം ചോദിക്കുമ്പോൾ എന്ത് ചെയ്യും. സീമ ജി നായർ..

 

പത്തുവർഷത്തോളം സ്വന്തം ജീവിതം സഹപ്രവർത്തകയായ സീരിയൽ താരമായ ശരണ്യക്കുവേണ്ടി മാറ്റിവെച്ച മനുഷ്യസ്നേഹിയാണ് സീമ ജി നായർ.. ദുഃഖിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു ഭാഗം മാറ്റി വെച്ചിരുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി പത്തു രൂപ കൊടുത്തിട്ട് 100 രൂപ ആക്കി കാണിക്കുന്ന ചില ആൾക്കാരുടെ ഇടയിൽ കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ നന്ദു മഹാദേവനെയും ശരണ്യയെയും ഒരുപാട് സഹായിച്ച കരങ്ങളായിരുന്നു സീമയുടെത്..

ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീട് ഒരുക്കാനും ഒക്കെ സീമ സാമ്പത്തികമായി ശരണ്യക്ക് ഒത്തിരി സഹായങ്ങൾ നൽകിയിട്ടുണ്ട്. ശരണ്യയുടെ രോഗവിവരവും മറ്റും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായം എത്തിയിരുന്നു. ശ്രീനാരായണ ഗുരുകുലത്തിന് സമീപം വെച്ച വീടിന് ശരണ്യ പേരിട്ടത് സ്നേഹസീമ എന്നായിരുന്നു. സീമയോടുള്ള നന്ദി സൂചകമായിട്ടായിരുന്നു ഇങ്ങനെയൊരു പേര്.. സാമൂഹിക സേവനങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന സീമ ജി നായർ ഇപ്പോൾ പങ്കുവെച്ച ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്..

 

തനിക്കു മുൻപിലേക്ക് സഹായം അഭ്യർത്ഥിച്ചു വരുന്നവർക്ക് കഴിയുന്ന പോലെ കൈത്താങ്ങാവാൻ ശ്രമിക്കുന്ന സീമ ജി നായർ ഇപ്പോൾ ആകെ സങ്കടത്തിലാണ്. ഒരുപാട് പേർ സഹായം ചോദിച്ചു വിളിക്കുന്നുണ്ട് എന്നും ഞാൻ എന്ത് ചെയ്യും എന്നുമാണ് സീമ ചോദിക്കുന്നത്. പണമുള്ള ആൾക്കാരെല്ലാം അത് കെട്ടിപൂട്ടി വയ്ക്കുകയാണ്. ഇവിടെനിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകാൻ പറ്റില്ല എന്നറിയാം. എങ്കിലും എല്ലാവരും സമ്പാദിച്ചു കൂട്ടുകയാണ്..

 

കുറെ കുറിപ്പുകൾ ബാക്കിനിൽക്കുന്നു. ഒന്നും എഴുതാൻ പറ്റുന്നില്ല. കഴിഞ്ഞദിവസം ഷഹീൻ അയച്ച കുഞ്ഞിന്റെ വീഡിയോ ഞാൻ പങ്കുവെച്ചിരുന്നു. അതുകഴിഞ്ഞ് 100 രൂപ ചലഞ്ചുമായി വന്നു. എന്നിട്ടും ചികിത്സയ്ക്കുള്ള പണം തികഞ്ഞിട്ടില്ല. സാമൂഹിക പ്രവർത്തകനായ ഷഹീൻ പനി കൂടി ആശുപത്രി കിടക്കയിൽ കിടക്കുമ്പോഴും എന്നോട് പങ്കുവെച്ച ആശങ്ക സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആയിരുന്നില്ല. മറിച്ച് ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനെക്കുറിച്ച് ആയിരുന്നു.

ഇപ്പോഴും പല നാടുകളിൽ നിന്നും ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടി സാമ്പത്തിക സഹായം ചോദിച്ചുകൊണ്ട് പലരും വിളിക്കുന്നു. ഓരോ പോസ്റ്റുകളും വീഡിയോസും എന്റെ പേജിൽ ഇടാൻ അഭ്യർത്ഥിക്കുന്നു. ഞാൻ എന്ത് ചെയ്യും.. പണമുള്ളവരെല്ലാം കെട്ടിപ്പൂട്ടി വയ്ക്കുന്നു.. വരും തലമുറയ്ക്ക് വേണ്ടി. അവർക്ക് സുഖിച്ചു ജീവിക്കാൻ വേണ്ടി. എന്തായി തീരുമെന്ന് കണ്ടറിയണം. പണമില്ലാത്തവർ ഇല്ലായ്മയെ കുറിച്ച് ഓർത്ത് ദുഃഖിക്കുന്നു. കൊടുക്കാൻ ആഗ്രഹം ഉണ്ടാകും. പക്ഷേ അതിനുള്ള വഴി കണ്ടെത്താനാവാതെ വിഷമിക്കുന്നു. ഇതിനിടയിൽ ഉള്ളവന്റെയും ഇല്ലാത്തവന്റെയും മുൻപിൽ ഗതികേടുകൾ കൊണ്ട് ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെ കൈ നീട്ടുന്നു..

Leave a Comment

Your email address will not be published. Required fields are marked *