പ്രകാശ് രാജിന്റെ പ്രണയനൈരാശ്യ വീഡിയോ വൈറലായി പ്രതികരണവുമായി തൃഷ….

പ്രകാശ് രാജിന്റെ പ്രണയനൈരാശ്യ വീഡിയോ വൈറലായി പ്രതികരണവുമായി തൃഷ….

 

തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരനാണ് പ്രകാശ് രാജ്.നിരവധി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് പ്രകാശ്‌ രാജ്.

വളരെ വ്യത്യസ്തമായ അഭിനയരീതി കാഴ്ച്ച വെക്കുന്ന നടൻ നല്ലൊരു സംവിധായകനും ടി വി അവതാരകനും നിർമ്മാതാവും കൂടെ ആണ്.സ്ക്രീനിൽ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജ് .

കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുന്നത്.ഇരുവർ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള

ദേശീയപുരസ്കാരമാണ് 1998ൽ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009ൽ മികച്ച നടനുള്ള ദേശീയപുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി.

2009 ൽ ലളിതയുമായുളള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് പൊനി വർമ്മയെ പ്രകാശ് രാജ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും മകനാണ് വേദാന്ത്. മേഘ്ന, പൂജ എന്നിവർ ആദ്യ വിവാഹത്തിലെ മക്കളാണ്.

 

പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.

വിജയ് നായകനും തൃഷ നായികയുമായി എത്തിയ ചിത്രമാണ് ഗില്ലി. മുത്തുപ്പാണ്ടി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ചത്.ഈ ചിത്രത്തിലെ മുത്തു പാണ്ടി എന്ന കഥപാത്രം വളരെ ഹിറ്റായിരുന്നു. അതിലെ ചെല്ലോം എന്ന ഡയലോഗും ശ്രദ്ധ നേടിയിരുന്നു.തന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ നായിക തൃഷയെ മോഹിക്കുകയും അവളെ സ്വന്തമാക്കാന്‍ കൊലപാതകങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ക്രൂരനായ കാമുകൻ്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രകാശ് രാജ് എത്തുന്നത്.

ഇപ്പോഴിതാ പ്രകാശ് രാജിൻ്റെ മുത്തുപ്പാണ്ടിയുടെ ഈ പ്രണയ പരാജയ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ഈ വീഡിയോ പങ്കുവച്ചത്.ഈ വീഡിയോണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ആരാണ് ഇത് ചെയ്തത്, എന്റെ ഈ ദിവസം സന്തോഷമുള്ളതാക്കി, സ്‌നേഹത്തിന് നന്ദി … CHELLAM s I love uuuuu #muthupandi #gilli @trishtrashers’ എന്ന് എഴുതിയാണ് വീഡിയോ പ്രകാശ് രാജ് പങ്കുവച്ചത്.ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി തൃഷയും എത്തി. ഉറക്കെ ചിരിക്കുന്ന ഇമോജികള്‍ പോസ്റ്റ് ചെയ്താണ് തൃഷ പ്രതികരിച്ചത്.

ഈയിടെ അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമ്മക്കായ് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകിയിരുന്നു. നടൻ പ്രകാശ് രാജ്.

അതേസമയം പ്രകാശ് രാജും തൃഷയും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *