അത്രയും നേരം നമ്മൾ കണ്ട മോഹൻലാൽ ആയിരിക്കില്ല പിന്നീട് നമ്മൾ കാണാൻ പോകുന്നത്.. അതാണ് സാറിന്റെ മാജിക്… തൃഷ
തെന്നിന്ത്യൻ സിനിമയുടെ രാജ്ഞി എന്നാണ് തൃഷയെ ആരാധകർ വിളിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളിലാണ് തൃഷ തിളങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കാനും തൃഷയ്ക്കായി.1999-ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ ഒരു സഹകഥാപാത്രത്തിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം 2002-ൽ പുറത്തിറങ്ങിയ മൗനം പേസിയാതെ എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത് . പിന്നീട് തമിഴ് സിനിമയിലെ സാമി, ഗില്ലി , ആരു എന്നീ വിജയ ചിത്രങ്ങളിലും തെലുങ്ക് സിനിമയിലെ വർഷം, നുവ്വോസ്താനന്റെ നേനോദന്തന,അതാടു എന്നിവയിലും അഭിനയിച്ച് തൃഷ പ്രശസ്തിയിലേക്ക് ഉയർന്നു . 2004 – ൽ വർഷം എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൽ മികച്ച തെലുങ്ക് നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം നേടി .നുവ്വോസ്താനന്റെ നേനോദന്താന, ആദവാരി മതലക്കു അർധലു വേരുലെ എന്നീ ചിത്രങ്ങൾക്ക് താരം രണ്ടുതവണ കൂടി അവാർഡ് നേടി . 2010- ൽ ഖട്ടാ മീഥ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു . അഭിയും നാനും, വിണ്ണൈത്താണ്ടി വരുവായ, കൊടി, ’96 തുടങ്ങിയ ചിത്രങ്ങളിലെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ താരം ശ്രദ്ധിക്കപ്പെട്ടു .
പൊന്നിയൻ സെൽവൻ എന്ന സിനിമയ്ക്ക് ശേഷം തൃഷയുടെ പുറത്തിറങ്ങുന്ന ചിത്രമാണ് റാം. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലുമായി ഒന്നിച്ച് സിനിമയിൽ അഭിനയിക്കുന്നതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തൃഷ. മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ആരാധന ദൈവത്തെ കാണുന്നതുപോലെയാണ് തനിക്ക് ഫീൽ ചെയ്യാറുള്ളത് എന്നും മോഹൻലാൽ സാറിന്റെ വലിയ ഫാൻ ആണ് താനെന്നും തൃഷ പറഞ്ഞു. മോഹൻലാൽ സാർ വളരെ ജന്റിൽമാനാണ്, ഭയങ്കര ഫൺ ആണ്, സാർ എപ്പോഴും നല്ല മൂഡിൽ തമാശ പറഞ്ഞതാണ് ഇരിക്കാറുള്ളതെന്നും താരം പറഞ്ഞു. അങ്ങനെ തമാശ പറഞ്ഞിരിക്കുന്ന സമയത്ത് വളരെ പെട്ടെന്ന് ആണ് അദ്ദേഹത്തെ ഷോട്ടിനു വേണ്ടി വിളിക്കുക.
പക്ഷേ അത് ചെയ്യുമ്പോൾ അത്രയും നേരം തമാശ പറഞ്ഞിരുന്ന മോഹൻലാൽ സാറിനെ ആയിരിക്കില്ല നമ്മൾ പിന്നീട് കാണുക. താൻ ചെയ്യുന്ന വേഷത്തിലും ഒരു കുഞ്ഞി സീനിൽ പോലും ആണെങ്കിലും മോഹൻലാൽ സാറിനെ പൂർണമായ അഭിനയ മികവാണ് അതിൽ നമുക്ക് കാണാൻ പറ്റുകയെന്നും താരം തുറന്നു പറഞ്ഞു.
അതാണ് മോഹൻലാൽ സാറിന്റെ അഭിനയ മാജിക്. ഞാൻ കാണുമ്പോഴെല്ലാം സാർ വളരെ ഹാപ്പിയായി തമാശ പറഞ്ഞാണ് ഇരിക്കുക അത് കാണുമ്പോൾ തന്നെ നമുക്ക് ഒരു പ്രത്യേക പോസിറ്റീവ് എനർജിയാണ് സെറ്റിൽ കിട്ടുകയും തൃഷ പറഞ്ഞു.