മറ്റു താരങ്ങളുടെ പേരിന്റെ ഇനിഷ്യൽ ആണ് ഞാൻ കോൺടാക്ട് ആയി സേവ് ചെയ്തിരിക്കുന്നത് എന്ന് തൃഷ കൃഷ്ണൻ..

മറ്റു താരങ്ങളുടെ പേരിന്റെ ഇനിഷ്യൽ ആണ് ഞാൻ കോൺടാക്ട് ആയി സേവ് ചെയ്തിരിക്കുന്നത് എന്ന് തൃഷ കൃഷ്ണൻ..

 

 

തൃഷ കൃഷ്ണൻ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച നടിമാരിൽ ഒരാളാണ്…ദക്ഷിണേന്ത്യൻ സിനിമയുടെ രാജ്ഞി എന്നാണ് താരം അറിയപ്പെടുന്നത്, കൂടാതെ ഒരു വലിയ ആരാധകവൃന്ദം തന്നെ തൃഷക്ക് ഉണ്ട്….

താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയ കഴിവുകൾ കൊണ്ടും പ്രേക്ഷകരെ താരം തന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

തമിഴായാലും തെലുങ്കായാലും, തൃഷ കൃഷ്ണൻ തന്റെ അഭിനയ കഴിവുകൾ, ബ്ലോക്ക്ബസ്റ്റർ പ്രകടനങ്ങൾ, അഭിമാനകരമായ അവാർഡുകൾ എന്നിവയിലൂടെ തന്റെ കഴിവ് വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. 96, വിണ്ണൈത്താണ്ടി വരുവായ, ഗില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ പ്രശസ്തയാണ്. 2022-ൽ, മണിരത്‌നത്തിന്റെ മെഗാ-ബജറ്റ് ഫിലിം പീരിയഡ് ചിത്രമായ പൊന്നിയിൻ സെൽവനിലും താരം അഭിനയിച്ചു. താരത്തിന്റെ അഭിനയ വൈദഗ്ദ്ധ്യത്തിന് പുറമേ, തൃഷ അവളുടെ ദയാലുവായ സ്വഭാവത്തിനും ചുറ്റുമുള്ളവരോട് പെരുമാറുന്ന രീതിക്കും വളരെയധികം പ്രശംസ പിടിച്ചുപറ്റി.

ഇപ്പോഴിതാ താരം തന്റെ ഒപ്പം അഭിനയിച്ച താരങ്ങളെ പറ്റി സംസാരിക്കുകയാണ്. നടന്മാരുടെ പേര് എങ്ങനെയാണ് താൻ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിരിക്കുന്നത് എന്നതിനെക്കുറിച്ച് താരം വ്യക്തമായി സംസാരിച്ചു. എന്റെ ഫോൺ മറ്റു പലരുടെയും കയ്യിലായിരിക്കും മിക്കപ്പോഴും. അവരുടെ പ്രൈവസിക്കായി താരങ്ങളുടെ ഇനീഷ്യൽ ആണ് ഞാൻ കോൺടാക്ട് ആയി സേവ് ചെയ്യാറ് എന്ന് താരം പറഞ്ഞു. ചിമ്പു തന്റെ നല്ലൊരു അടുത്ത സുഹൃത്താണെന്നും സംസാരിച്ചാലും ഇല്ലെങ്കിലും ചിമ്പു സുഹൃത്ത് എന്ന നിലയിൽ തനിക്ക് സ്പെഷ്യൽ തന്നെയാണെന്നും താരം പറഞ്ഞു. ധനുഷിനെ ഡി എന്നാണ് വിളിക്കാറ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് നമ്പർ ഞാൻ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിരിക്കുന്നത് ഡി എന്ന അക്ഷരത്തിൽ ആണ്. പ്രഭു എന്നാണ് അദ്ദേഹത്തിന് യഥാർത്ഥ പേര്. ചിലപ്പോൾ അങ്ങനെയും ഞാൻ അദ്ദേഹത്തെ വിളിക്കാറുണ്ട് എന്നും താരം പറഞ്ഞു. വിജയുടെ കോൺടാക്ട് നമ്പർ സേവ് ചെയ്തിരിക്കുന്നത് വി എന്ന് ആണെന്നും അജിത് സാറിന്റെ നമ്പർ തന്റെ കയ്യിലില്ല എന്നും അദ്ദേഹം അധികം ഫോൺ ഉപയോഗിക്കാത്ത ആളാണ് എന്നും താരം പറഞ്ഞു.

ആര്യയെ ജാം എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ആര്യ തന്റെ ബെസ്റ്റ് ബഡിയാണെന്നും സിനിമയ്ക്ക് മുൻപ് തന്നെ നന്നായിട്ട് അറിയാം എന്നും അവൻ റൗഡി ആണെന്നും താരം പറഞ്ഞു. സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ താൻ ആരെയും ആയിട്ട് ഒരുമിച്ച് ഷോ ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *