തന്റെ ഇരുപതു വർഷത്തെ സിനിമ ജീവിതത്തെ കുറിച്ച് തൃഷ
രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണൻ. ജോഡി എന്ന പ്രശാന്ത് ചിത്രത്തിലൂടെ കടന്നു വന്ന തൃഷ , നായികയായി ആദ്യം അഭിനയിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’ ആയിരുന്നു. ലേസാ ലേസാ റിലീസ് ആവുന്നതിനു മുന്നേ പുറത്തു വന്ന ‘മൌനം പേസിയതേ’ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്.
മദ്രാസില്‍ ജനിച്ചു വളര്‍ന്ന തൃഷ എതിരാജ് കോളേജില്‍ ബിസിനിസ് അഡ്മിന്‍സ്ട്രെഷന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഡലിങ്ങ് രംഗത്തേക്ക് കടന്നു വന്നത്.
ഹോര്‍ലിക്സിന്‍റെയടക്കം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച തൃഷ , ഹിന്ദി ഗായിക ഫാല്‍ഗുനി പഥക്കിന്‍റെ മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ’96’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ കൂടെ അഭിനയിച്ച കഥാപാത്രം തൃഷയുടെ ചലച്ചിത്ര ജീവിതത്തിലെ നാഴികകല്ലായ കാഥാപാത്രമായാണ് കണക്കാക്കുന്നത്. നിവിന്‍ പോളിയുടെ കൂടെ ഹേയ് ജ്യൂഡിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം നടത്തി.
1999 ല്‍ സിനിമയിലേക്ക് വരുമ്പോഴുള്ള അതേ സൗന്ദര്യം താരം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നു
സിനിമയിൽ അഭിനയിച്ച തുടങ്ങിയ സമയത്ത് വാരിവലിച്ച് സിനിമകളിൽ അഭിനയിച്ചിരുന്നു തൃഷ ഇപ്പോൾ നായിക കഥാപാത്രത്തിന്റെ മൂല്യം അനുസരിചാണ് സിനിമകൾ ചെയ്യുന്നത്. തുടക്കം മുതൽ നല്ല സിനിമകളുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. വിജയിക്കൊപ്പം നിരവധി തമിഴ് ചിത്രങ്ങളിൽ നായിക കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. സൂര്യയോടൊപ്പം താരം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. 20 വർഷമായി തൃഷ ഇപ്പോൾ സിനിമയുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഒട്ടനവധി പരാജയങ്ങളും വിജയങ്ങളും താരം നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ 20 വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തൃഷ. സത്യം പറഞ്ഞാൽ ഇത് ഒട്ടും എളുപ്പമായിരുന്നില്ല വളരെയധികം അനുഗ്രഹിക്കപ്പെട്ട ആളാണ് എന്നാണ് താൻ വിശ്വസിക്കുന്നത്. തീർച്ചയായും കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട് പക്ഷേ പ്രേക്ഷകർ എന്നെ വിശ്വസിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കത് അവരെ അറിയിക്കുകയും വേണം എന്ന് തൃഷ പറഞ്ഞു. ഇനി നന്ദി പറയാൻ ആണെങ്കിൽ ഒരുപാട് പേരോട് നന്ദി പറയണമെന്നും എന്റെ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ്,അങ്ങനെ എല്ലാവരോടും. അതിനേക്കാൾ എല്ലാം ഉപരിയായി എനിക്കായി ഇപ്പോഴും വേഷങ്ങൾ മാറ്റിവയ്ക്കുന്ന സംവിധായകരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഗൗതം വാസുദേവ് മേനോൻ, മണി സാർ അങ്ങനെയുള്ള ചിലർ ഇപ്പോഴും അവരുടെ സിനിമകളിൽ വേഷം നൽകുന്നുവെന്നും തൃഷ പറഞ്ഞു. അത് തന്നെ സംബന്ധിച്ച് വളരെ വലിയ സന്തോഷകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.