തന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായ കുന്ദവിയെ കുറിച്ച് തൃഷ.

തന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായ കുന്ദവിയെ കുറിച്ച് തൃഷ.

 

വമ്പൻ താരനിര തന്നെ ഒരുങ്ങുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം മണ്ണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്… വിക്രം, ഐശ്വര്യ റായി, തൃഷ, ജയം രവി, കാർത്തി തുടങ്ങിയ വമ്പൻ താരനിരകളാണ് ചിത്രത്തിൽ ഒരുങ്ങുന്നത്..

1958 ൽ എംജിആർ പൊന്നിയിൻ സെൽവൻ എന്ന ചിത്രം സിനിമയാക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. ഈ ചിത്രം സിനിമയാക്കണമെന്ന ഉദ്ദേശവുമായി പല സംവിധായകരും പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. മണി രത്നം വർഷങ്ങളായി ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണയാണ് അത് സാക്ഷാത്കരിക്കപ്പെട്ടത്. മൂന്നു വർഷത്തിലേറെ സമയമെടുത്ത് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലാണിത്. ഇത് സിനിമയായി അവതരിപ്പിക്കുക എന്നത് ഒരു ഫിലിം മേക്കറെ സംബന്ധിച്ചു ഒരു വെല്ലുവിളിയാണ്. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം എങ്ങനെയായിരിക്കും എന്ന് കാണാൻ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ എല്ലാവരും..

പത്താം നൂറ്റാണ്ടിലെ ചോള രാജവംശത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് എ ആർ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ട്രെയിലറും ഇതിനോടകം ജനശ്രദ്ധ നേടി കഴിഞ്ഞിരുന്നു.. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായിയാണ്..

 

ചോള രാജവംശത്തിലെ രാജകുമാരിയായ കുന്ദവിയെ അവതരിപ്പിക്കുന്നത് തൃഷയാണ്.. ആദിത്യ കരികാലൻ, അരുൺമൊഴി വർമൻ എന്നീ കഥാപാത്രങ്ങളുടെ സഹോദരിയാണ് കുന്ദവി. നോവലിൽ ബുദ്ധി മതിയായ രാജകുമാരിയായാണ് കുന്ദവിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ തൃഷ എത്രത്തോളം മനോഹരമാക്കും എന്ന് കാത്തിരിക്കുകയാണ് തൃഷയുടെ ആരാധകർ..

 

ഈ വേഷം അവതരിപ്പിക്കാനായി മണി രത്നം ആദ്യം സമീപിച്ചിരുന്നത് നയൻതാര, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരെയായിരുന്നു.. ഇവരിൽ നിന്നുമാണ് അവസാനം തൃഷയിലേക്ക് ഈ വേഷം എത്തുന്നത്..

കുന്ദവിയായി മാറാൻ താൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് വാചാലയാവുകയാണ് തൃഷ ഇപ്പോൾ. 50 ലുക്ക് ടെസ്റ്റ് നടത്തിയ ശേഷമാണ് സിനിമയിൽ ഇപ്പോൾ കാണുന്ന വേഷവിധാനങ്ങൾ അന്തിമമാക്കിയതെന്ന് തൃഷ പറയുന്നു.. കുന്ദവിയുടെ കുറച്ചു ലുക്കുകൾ നിങ്ങൾ കണ്ടുകഴിഞ്ഞു. 50ലേറെ ലുക്കുകൾ ഞങ്ങൾ പരിശോധിച്ചു. അതിൽ 30 എണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്തു.. അതിനുശേഷം ഇതിൽ നിന്നും പത്തു ലുക്കുകൾ തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ നിന്നുമാണ് മണി സാർ തന്റെ സിനിമയ്ക്ക് വേണ്ട ലുക്ക് ഏതെന്ന് തിരഞ്ഞെടുക്കുന്നത്. മുഴുവൻ ക്രെഡിറ്റും മണി സാറിനും സ്റ്റൈലിംഗ് ചെയ്ത ടീമിനും ആണ്.. തൃഷ കൂട്ടിച്ചേർത്തു

Leave a Comment

Your email address will not be published.