ടിക് ടോക് താരം അമ്പിളി വിവാഹിതനായി…..

ടിക് ടോക് താരം അമ്പിളി വിവാഹിതനായി…..

 

ടിക് ടോക്കിൽ കൂടിയാണ് വടക്കാഞ്ചേരി സ്വദേശിയായ അമ്പിളി എന്ന താരത്തെ എല്ലാവരും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

അമ്പിളി, മുത്തുമണി എന്നീ പേരിലും താരം അറിയപ്പെട്ടിരുന്നു. സങ്കട വീഡിയോസ് ചെയ്താണ് അമ്പിളി ആരാധകരെ നേടിയെടുത്തത്. അമ്പിളി ചെയ്തിരുന്ന വീഡിയോ എല്ലാം വലിയതോതില്‍ വൈറലായിരുന്നു

അതിലുടെ നിരവധി ഫോളോവേഴ്സിനെ താരം നേടിയെടുത്ത്.

ഇതില്‍ ഒട്ടുമിക്കതും പ്രണയനിരാശയും പ്രണയവുമൊക്കെ തന്നെയായിരുന്നു . ഇതില്‍ കൂടുതല്‍ വീഡിയോയുടെ ആദ്യം തന്നെ മുത്തുമണി എന്നുതുടങ്ങുന്ന വാക്കും ഉപയോഗിച്ചതിനാല്‍ മുത്തുമണി എന്ന പേരില്‍ അറിയപ്പെടാനും അമ്പിളി തുടങ്ങിയത്.

 

ഒടുവിൽ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ആണ് അമ്പിളി ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിലും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്,

 

വിഘ്‌നേഷ് കൃഷ്ണ എന്നാണ് അമ്പിളിയുടെ യഥാര്‍ത്ഥ പേര്. നേരത്തെ വിഘ്‌നേഷ് ചെയ്തിരുന്ന വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ ആയിരുന്നു. എന്നാല്‍ ചില വീഡിയോയുടെ തുടക്കം തൊട്ടുതന്നെ ട്രോളുകളും അമ്പിളിക്ക് നേരെ വന്നിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ ആണ് അമ്പിളി വീഡിയോ ചെയ്ത് മുന്നോട്ട് പോയിരുന്നത്.

എന്നാൽ പിന്നീട് പല വിമർശനങ്ങളും അമ്പിളിക്കെത്രെ ഉയർന്നു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന് കേസ് വരികയും അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ കഴിയുകയും ചെയ്തു.

 

എന്നാല്‍ പിന്നീട് അമ്പിളി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പലരും ഇതിന്റെ സത്യാവസ്ഥ അറിയാതെയാണ് അമ്പിളിയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നത്.

 

പിന്നീട് മകന്‍ നിരപരാധിയാണെന്ന് പറഞ്ഞ് അമ്പിളിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ താന്‍ പ്രണയിച്ച്‌ പറ്റിച്ചിട്ടില്ലെന്നും പെണ്‍കുട്ടി തന്റെ കൂടെ ആണ് കഴിയുന്നത് എന്നും അമ്പിളിപറഞ്ഞു

 

എന്നാൽ പിന്നീട് ഇതേ പെൺകുട്ടി തന്നെ രംഗത്ത് എത്തുകയും തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചായിരുന്നു ജീവിതം എന്നുമൊക്കെ വെളിപ്പെടുത്തി.

അമ്പിളി പ്രണയിച്ച്‌ ചതിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയും പറഞ്ഞതോടെ ആണ് അമ്പിളി ജയില്‍ മോചിതന്‍ ആയത്.

പിന്നീട് തനിക്കൊരു കുഞ്ഞുപിറന്നു എന്ന സന്തോഷവും അമ്പിളി പങ്കുവയച്ചിരുന്നു.

ഇപ്പോഴിതാ അമ്പിളിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവാഹ ശേഷം കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അമ്പിളിയും ഭാര്യയും തുളസിമാല ഒക്കെയായി ആണ് വിവാഹിതരായി നില്‍ക്കുന്നത്. ഒപ്പം മകനും ഇവരുടെ കൂടെയുണ്ട്. നിരവധി പേര്‍ അമ്പിളിയ്ക്ക് ആശംസകളുമായെത്തി.

 

ഇനി മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും അമ്പിളി സംസാരിച്ചു.. പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു ഇനി അങ്ങനെ നടക്കാന്‍ പറ്റില്ലല്ലോ , അച്ഛന്‍ ആയി കുടുംബം ഒക്കെയായി പുതിയ ജീവിതം ആണ് ഇനി. വീഡിയോ ഒക്കെ ഇനിയും ചെയ്യും ,നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അമ്പിളി പറയുന്നു.

Leave a Comment

Your email address will not be published.