ഗ്ലാമർ വേഷങ്ങൾ മടുത്തു… ചുവട് മാറ്റാൻ ഒരുങ്ങി തമന്ന..
മുംബൈ സ്വദേശിനിയാണ് തമന്ന ഭാട്ടിയ..എങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് താരം കൂടുതൽ വേഷങ്ങൾ ചെയ്തിട്ടുള്ളത്.. 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹര എന്നീ ഹിന്ദി സിനിമകളിൽ കൂടിയാണ് തമന്ന സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്..
പതിമൂന്നാം വയസ്സു മുതൽ കലാരംഗത്ത് ജോലി ചെയ്യുന്ന താരം സ്കൂളിന്റെ വാർഷിക ദിന ചടങ്ങിൽ പങ്കെടുക്കുന്ന വേളയിൽ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യപ്പെടുകയും അത് അവർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഒരു വർഷത്തോളം മുംബൈയിലെ പൃഥ്വി തിയേറ്ററിന്റെ ഭാഗമായി. മുംബൈയിലെ നാഷണൽ കോളേജിൽ നിന്നും ബി.എ ബിരുദം നേടുകയും ചെയ്തു. 2005ൽ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . 2005 ൽ പുറത്തിറങ്ങിയ അഭിജിത് സാവന്തിന്റെ ആപ്കാ അഭിജീത് എന്ന ആൽബത്തിലെ “ലഫ്സോ മെയിൻ” എന്ന ഗാനത്തിലും അവർ പ്രത്യക്ഷപ്പെട്ടു
പഠിക്കാതവൻ, സുറ, അയൻ, പയ്യ, സിരുത്തെെ തുടങ്ങിയ നടി അഭിനയിച്ച സിനിമകൾക്ക് ഇന്നും റിപ്പീറ്റ് ഓഡിയൻസുമുണ്ട്. തമന്നയുടെ മിക്ക സിനിമകളിലും സ്ഥിരം കാണുന്ന ശൈലിയിലുള്ള നായിക ആയിട്ടായിരുന്നു എത്തിയതെങ്കിലും നടിയ്ക്ക് നിറയെ ആരാധകരാണ്. നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളിലും തമന്ന തിളങ്ങിയിട്ടുണ്ട്
വർഷങ്ങളായി ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന താരം പലപ്പോഴും ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങി പോയിട്ടുണ്ടോ എന്ന് സംശയമാണ്… താരത്തിനായി ഐറ്റം സോങ്സിൽ ഒരു സ്ലോട്ട് തന്നെ ഒഴിച്ചിട്ടുണ്ട് എന്ന് പറയാം… താരത്തിന്റെ ഡാൻസ് മൂവുകൾക്ക് എന്നും ആരാധകർ ഏറെയാണ്..
വളരെ മെയ് വഴക്കത്തോടെയുള്ള താരത്തിന്റെ ഡാൻസ് കാണാൻ നിരവധി ആരാധകരാണ് ഉള്ളത്. മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന തമന്നയുടെ ഫോട്ടോഷൂട്ടുകളും വളരെയധികം ജനശ്രദ്ധ നേടാറുണ്ട്… താരം മോഡൽ ആയി എത്തുന്ന പരസ്യങ്ങളും ജനശ്രദ്ധ ആകർഷിക്കാറുണ്ട്.. തനിക്കൊപ്പം വന്ന പല നടിമാരും ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങി പോകാതെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ സെലക്ട് ചെയ്ത് തന്റെ കരിയറിൽ വേറൊരു ഗ്രാഫ് ചൂസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ്… എന്നാൽ വർഷങ്ങൾക്കിപ്പുറവും തമന്ന ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങി നിൽക്കുന്നത് വിമർശകർക്കിടയിലും ചർച്ചാവിഷയമാണ്..
ഇപ്പോൾ അഭിനയ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തമന്ന..ഗ്ലാമർ വേഷങ്ങൾ പൂർണമായി ഉപേക്ഷിക്കാനും താരം തീരുമാനമെടുത്തു.. താരം സീരിസുകളിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഹോട്ട്സ്റ്റാർ ലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നവംബർ സ്റ്റോറി എന്ന വെബ് സീരീസ് വളരെയധികം ജനശ്രദ്ധ ആകർഷിച്ചതാണ്..ആമസോണിൽ ജീ കർദാ എന്ന സീരീസിലും നടി അഭിനയിച്ചു..