എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, നടി മറീന മൈക്കിൾ……

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്…എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, നടി മറീന മൈക്കിൾ……

 

മലയാള സിനിമയിലെ യുവ നായികമാരിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മറീന മൈക്കിൾ .മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ ക്യരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് മറീന മൈക്കിൾ. വിനീത് ശ്രീനിവാസന്റെ നായികയായി എബി എന്ന ചിത്രത്തിലൂടെയാണ് മെറീന മൈക്കിൾ വെള്ളിത്തിരയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ പറത്തി ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് ശ്രദ്ധ നേടി.

മലയാളത്തിൽ കൈനിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. പിന്നീട്. മുബൈ ടാക്സി.അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം താരം വേഷമിട്ടു.കോഴിക്കോട് സ്വദേശിയായ മറീന മൈക്കിൾ ഇന്ന് മലയാള സിനിമയിലെ സജീവസാന്നിധ്യമാണ്. ചങ്ക്‌സ്, നാം, ഹാപ്പി വെഡ്ഡിംഗ്, , ഹരം, നെല്ലിക്ക, കുംബാരീസ്‌, വികൃതി എന്നി മുപ്പതോളം ചിത്രങ്ങളില്‍ മറീന അഭിനയിച്ചിട്ടുണ്ട്‌.കോഴിക്കോട് പ്രോവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം.മൈക്കിൾ, ജെസി എന്നിവരാണ് മാതാപിതാക്കൾ.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന സോഷ്യൽ മീ‍‍ഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൻ്റെ പപ്പയുടെ മരണ വാർത്തയെക്കുറിച്ചാണ് ഇൻസ്റ്റ​ഗ്രാമിലൂടെ മറീന പങ്കുവെച്ചിരിക്കുന്നത്.

 

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു. എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, അദ്ദേഹത്തിൻറെ പേര് മൈക്കിൾ കുരിശിങ്കൽ’, മറീനയുടെ അച്ഛൻ്റെ ഭൗതീക ശരീരം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്..

എന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമാണ്. ഒളിച്ചോടി കല്യാണം കഴിച്ചു. അച്ഛന്റെയും അമ്മയുടെയും ആകെ സമ്പാദ്യം കടുത്ത ദാരിദ്ര്യം മാത്രമായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലാണ് ഞാൻ ജനിക്കുന്നത്. എന്റെ 21 വയസ്സുവരെ അവിടെയാണ് ഞാൻ ജീവിച്ചത്. പണ്ടത്തെ കാലത്ത് തീ പിടിച്ച് നശിച്ചുപോയൊരു വീട് ഇടവകക്കാർ പിരിവിട്ടാണ് ആ വീട് പിന്നീട് ഉണ്ടാക്കി തന്നത്. പിന്നീട അമ്മ തയ്യൽ ജോലി തിരഞ്ഞെടുത്തു.

 

മേക്കപ്പ്മാനായിരുന്ന അച്ഛൻ സുഹൃത്തിന്റെ മരണത്തെ തുടർന്നുള്ള മാനസികാഘാതത്തിൽ വിഷാദത്തിനടിമപ്പെട്ടു. അന്ന് പത്താം ക്ലാസിൽ ആയിരുന്നു താരം പഠിക്കുന്നത്. അച്ഛന് രണ്ട് സഹോദരിമാരുണ്ടായിരുന്നു. ഒരാൾക്ക് അപസ്മാരത്തിന്റെ രോഗവും. . മറ്റൊരാൾ വിവാഹവും കഴിച്ചിട്ടില്ല. പട്ടിണിയാവുന്ന സന്ദർഭങ്ങളിൽ അടുപ്പിൽ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെന്നു അയൽക്കാരെ ബോധ്യപ്പെടുത്തിയ ദിവസങ്ങൾ കുട്ടിക്കാലം,

 

പതിനഞ്ച് വയസ്സു മുതൽ ഞാൻ ഓർക്കസ്ട്ര ഗ്രൂപ്പിൽ പാടാൻ പോകാൻ തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകൾ പലതും പറയുന്നുണ്ടായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായി. പാടി കഴിഞ്ഞു, തിരിച്ചെത്തുന്ന സമയങ്ങൾ വൈകിയതോടെ എല്ലായിടത്തെയും പോലെ അപവാദ ശരങ്ങളും. വീട്ടിലെ സാഹചര്യങ്ങളെ മറികടക്കാൻ അവയെനിക്ക് അവഗണിച്ചേ കഴിയുമായിരുന്നുള്ളൂ.

 

ഓർക്കുട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് മോഡലിങ് രംഗത്തേക്കുള്ള വരവ്. എന്റെ സുഹൃത്താണ് ഫോട്ടോ കണ്ടിട്ട് വിളിക്കുന്നത്. മോഡലിങ് ട്രൈ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഒരു ഫാഷൻ മത്സരത്തിൽ പങ്കെടുത്തു. അവിടെ നിന്നും പരസ്യമേഖലയിൽ എത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ സിനിമയിൽ കയറി.

Leave a Comment

Your email address will not be published.