ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാളാണ്.. മകന് ഒപ്പമുള്ള ചിത്രങ്ങളുമായി വീണ നായർ..

ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാളാണ്.. മകന് ഒപ്പമുള്ള ചിത്രങ്ങളുമായി വീണ നായർ..

 

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് വീണാ നായർ.. വീണയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർ ഏറ്റെടുക്കാറുണ്ട്..

 

തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകില ആയും വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റായും മലയാളികളുടെ മനസ്സിൽ ഇടം നേടാൻ വീണ നായർക്ക് സാധിച്ചിട്ടുണ്ട്..

വീണയുടെ ജീവിതത്തിൽ ഇപ്പോൾ പല സംഭവവികാസങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.. തന്റെ കണ്ണേട്ടനെ വിട്ടുള്ള വീണ നായരുടെ ജീവിതം ഇപ്പോൾ ശരിയായ രീതിയിലേക്ക് മാറിയിട്ടില്ല..

 

ബിഗ് ബോസിൽ വന്നതിനുശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് വീണ. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.. അഭിനയത്തിനു പുറമേ മികച്ച ശാസ്ത്രീയ നർത്തകി കൂടിയാണ് വീണ.. ഒരുപാട് ഹാസ്യ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള വീണ 2014 ൽ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ വളരെയധികം താരമൂല്യമുണ്ടാക്കിയെടുത്തു. ബിജുമേനോൻ നായകനായ ചിത്രത്തിലെ വീണയുടെ കഥാപാത്രം വളരെയധികം ശ്രദ്ധേയമായിരുന്നു..

വീണയുടെ മേക്കോവർ വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അമിതഭാരം കുറച്ച് ഗംഭീര ട്രാൻസ്ഫർമേഷൻ ആയിരുന്നു താരം നടത്തിയത്.. വീണാ നായരും ഭർത്താവും വേർപിരിഞ്ഞു താമസിക്കുന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.. തന്റെ മകനെ കുറിച്ച് സംസാരിക്കുമ്പോൾ നടി വീണ എത്രമാത്രം വികാരഭരിതയാണ് എന്നത് ബിഗ് ബോസ് ഷോയിൽ വച്ച് തന്നെ പ്രേക്ഷകർ കണ്ടതാണ്.. വീണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും മകൻ നിറഞ്ഞു നിൽക്കാറുണ്ട്.. ഇപ്പോഴിതാ തന്റെ വിഷമഘട്ടങ്ങളിലും കുഞ്ഞ് എത്രത്തോളം പ്രചോദനമാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വീണ. അമ്പൂച്ചൻ എന്ന് വീണ വിളിക്കുന്ന അമ്പാടിയുടെ ആറാം പിറന്നാൾ ആണ് ഇന്ന്..

മകനൊപ്പമുള്ള ഏതാനും ചിത്രങ്ങൾക്കൊപ്പം ആണ് വീണ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാളാണ്..ഈശ്വരന് നന്ദി. 2016 നവംബർ 11..ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. ഏതൊരു അമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസം. നീ ജനിച്ചത് മുതൽ ഈ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രശ്നങ്ങളും വന്നപ്പോൾ അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകാൻ എനിക്ക് പ്രചോദനവും സഹായവും ആയത് നീ തന്നെയാണ് അമ്പുച്ച.. നീയില്ലെങ്കിൽ ഞാനില്ല..നീയാണ് എല്ലാം. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം. നിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം..ഈ പിറന്നാൾ ദിനത്തിൽ ഞാൻ ഒരു വാക്ക് നൽകുന്നു. നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാൻ എന്നും കൂടെയുണ്ടാകും.. അവസാന ശ്വാസംവരെ..ജന്മദിന ആശംസകൾ അമ്പാടി.. ഇതായിരുന്നു വീണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്..

Leave a Comment

Your email address will not be published. Required fields are marked *