ശാസ്ത്ര ഗവേഷണ മേഖലകളിലെ മഹത്തായ സംഭാവനകൾ നൽകിയ സി വി രാമന് ഇന്ന് 134 -ാം ജന്മവാർഷികം…..!

ശാസ്ത്ര ഗവേഷണ മേഖലകളിലെ മഹത്തായ സംഭാവനകൾ നൽകിയ സി വി രാമന് ഇന്ന് 134 -ാം ജന്മവാർഷികം…..!

 

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരിൽ ഒരാളും നോബൽ സമ്മാന ജേതാവുമായ സി വി രാമൻ എന്ന് അറിയപ്പെടുന്ന, സർ ചന്ദ്രശേഖര വെങ്കട രാമന്റെ 134-ാം ജന്മവാർഷികമാണ് ഇന്ന് .ശാസ്ത്രത്തിന്, നോവൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ മാത്രമല്ല, ആദ്യത്തെ ഏഷ്യക്കാരനും. ഇദ്ദേഹമാണ്.തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന്‌ ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അക്കാദമിക പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചത്‌ രാമനില്‍ ബാല്യത്തിലെ ശാസ്‌ത്രാഭിരുചി വളരാന്‍ സഹായകമായി. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ ഗണിതശാസ്‌ത്രവും ഭൗതികശാസ്‌ത്രവും കൈകാര്യം ചെയ്‌തിരുന്ന അദ്ധ്യാപകനായിരുന്നു. രാമന്റെ അമ്മയുടെ അച്ഛന്‍ സപ്‌തര്‍ഷി ശാസ്‌ത്രകള്‍ സംസ്‌കൃത പണ്ഡിതനായിരുന്നു സി.വി.

രാമന്‍ ബാല്യത്തിലെ അസാധാരണ കഴിവുകള്‍ പ്രകടപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. പാഠപുസ്‌തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിനായി പുറമേ ലഭിക്കുന്ന പുസ്‌തകങ്ങളുമായി ബാല്യത്തില്‍ തന്നെ കൂട്ടുകൂടി. 1892-ല്‍ പിതാവിന്‌ വിശാഖപട്ടണത്തിലുള്ള കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ കുടുംബം അങ്ങോട്ടേക്ക്‌ താമസം മാറി. പതിനൊന്നാം വയസ്സില്‍ തന്നെ മെട്രിക്കുലേഷന്‍ പാസ്സായി പിതാവ്‌ പഠിപ്പിച്ചിരുന്ന എ.വി.എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ (ഇന്നത്തെ പ്ലസ്‌ടു) ചേര്‍ന്നു. തുടര്‍ന്ന്‌ ബിരുദ പഠനത്തിനായി മദ്രാസ്‌ സര്‍വ്വകലാശാലയുടെ കീഴിലുള്ള പ്രസ്‌ത കലാലയമായ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904-ല്‍ ബി. എ റാങ്കോടുകൂടി വിജയിക്കുമ്പോള്‍ വളരെ കുറഞ്ഞ പ്രായത്തില്‍ ബിരുദധാരിയാകുന്നുവെന്ന ബഹുമതിയും നേടി 1907-ല്‍ എം. എയും പ്രസിഡന്‍സി കോളേജില്‍ നിന്നു തന്നെ പ്രശസ്‌തമായ നിലയില്‍ പാസായി. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അന്താരാഷ്‌ട്രശാസ്‌ത്ര ജേണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി വിസ്‌മയം സൃഷ്‌ടിച്ചു.

‘പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഫിനാൻസ് സർവീസിൽ ഇന്ത്യൻ ചേരുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു പ്രായം.പത്തു വർഷം ഇന്ത്യൻ ഫിനാൻസ് സർവീസിൽ സേവനം അനുഷ്ഠിച്ച രാമൻ തൊഴിലിൽ മികവ് തെളിയിച്ചതിനൊപ്പം ഭൗതിക ശാസ്ത്രത്തിൽ ഗവേഷണവും പഠനവും തുടർന്നു.

.ആ ഇടയ്‌ക്ക്‌ തന്നെ സംഗീത വിദഗ്‌ദയായിരുന്ന സുന്ദരാംബാളിനെ വിവാഹം കഴിച്ചു. 1917 ൽ അന്നത്തെ കല്‍ക്കത്ത സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന അശുതോഷ് മുഖർജിയുടെ ക്ഷണപ്രകാരം ഭൗതികശാസ്ത്ര അധ്യാപക ജോലി ഏറ്റെടുക്കുമ്പോൾ സി.വി. രാമന് പ്രായം 28 . സർക്കാരിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് ഗവേഷണത്തിനായും അധ്യാപനത്തിനായും ചേർന്നപ്പോൾ മുൻപ് ലഭിച്ചതിന്റെ പകുതി മാത്രമായിരുന്നു വരുമാനം. പഠനത്തോടും ഗവേഷണത്തോടുമുള്ള അത്രയും കടുത്ത താല്പര്യം കൊണ്ടാണ് സർവകലാശാലയിലെ ഉദ്യോഗം സ്വീകരിച്ചത്.

1907 മുതൽ 1917 വരെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസിലും പിന്നീട് കൽക്കത്ത സർവകലാശാലയിലും നടത്തിയ ഗവേഷണഫലങ്ങൾ ലോകോത്തര ഭൗതിക ശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകർഷിച്ചു. ഗവേഷണങ്ങൾക്കായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യവസായിയായ ബിർളയോട് അദ്ദേഹം പറഞ്ഞത് ‘തനിക്കൊരു സ്പെക്ട്രോസ്കോപ്പ് വാങ്ങിത്തന്നാൽ ഇന്ത്യയ്ക്കായി താനൊരു നോബൽ സമ്മാനം വാങ്ങിത്തരാം ’ എന്നായിരുന്നു. തന്റെ ഗവേഷണങ്ങളിൽ അത്രത്തോളം ആത്മവിശ്വാസമുണ്ടായിരുന്ന രാമൻ തന്റെ സ്വപ്നം സഫലീകരിക്കുകയും ചെയ്തു.

ഒരിക്കൽ, കപ്പലിൽ യൂറോപ്പിലേക്ക് പോകുമ്പോൾ, കടലും ഹിമാനികൾ നീലയും പോലെ കാണപ്പെടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. പിന്നെ ഇന്ത്യയിൽ വന്നപ്പോൾ അതേക്കുറിച്ച് ഗവേഷണം തുടങ്ങി. നീണ്ട ഗവേഷണത്തിന് ശേഷം, പ്രകാശം സുതാര്യമായ വസ്തുക്കളിലൂടെ കടന്നുപോകുന്നുവെന്നും ചിതറിക്കിടക്കുന്നതായും ചിതറിയ പ്രകാശത്തിന്റെ തരംഗദൈർഘ്യം മാറുന്നുവെന്നും അദ്ദേഹം മനസ്സിലാക്കി. രാമൻ ഇഫക്റ്റ് അദ്ദേഹത്തിന്റെ കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ആധുനിക ഭൗതിക ശാസ്ത്രത്തിലെ മഹത്തായ കണ്ടെത്തലാണ് ‘രാമൻ ഇഫക്ട്.’ .1933ൽ ബാംഗ്ലൂരിലെ ‘ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി’ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി സി വി രാമൻ ചുമതലയേറ്റു. പിന്നീടു വർഷങ്ങൾക്കു ശേഷം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വതന്ത്രമായപ്പോൾ ശാസ്ത്ര പുരോഗതിക്കായി സി.വി. രാമൻ നേതൃത്വം കൊടുത്ത സ്ഥാപനങ്ങൾ ഇന്ത്യയെ ഇന്നത്തെ അഭിമാനാർഹമായ വളർച്ചയിൽ എത്തിക്കാൻ സഹായകമായി. 1954 ൽ ഭാരതരത്നം നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.ശബ്‌ദവും പ്രകാശവുമായിരുന്നു സി.വി. രാമന്റെ ഇഷ്‌ടവിഷയങ്ങള്‍. ഭാരതത്തിലെ സംഗീതോപകരണങ്ങളുടെ ശബ്‌ദവിന്യാസത്തെ കുറിച്ചു നടത്തിയ പഠനം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജീവിത കാലത്തിനിടയ്‌ക്ക്‌ 475 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ അന്തര്‍ദേശീയ ജേണലുകളിലായി പ്രസിദ്ധപ്പെടുത്തി.

-ജീവിതത്തിലുടനീളം ലാളിത്യവും നർമബോധവും പിന്തുടർന്നിരുന്ന സി.വി. രാമന്റെ കർത്തവ്യബോധവും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളും ഏറ്റവുമുപരി ശാസ്ത്രത്തിൽ അടിയുറച്ച യുക്തി ബോധവും ഇന്നും മാതൃകയാണ്.

Leave a Comment

Your email address will not be published. Required fields are marked *