ഇന്നത്തെ പ്രേക്ഷകർ അറിവുള്ളവരാണ്..അതിനാൽ പുതുമയുള്ള സിനിമകളാണ് അവർക്ക് നൽകേണ്ടത്.- അജയ് ദേവ്ഗൺ

ഇന്നത്തെ പ്രേക്ഷകർ അറിവുള്ളവരാണ്..അതിനാൽ പുതുമയുള്ള സിനിമകളാണ് അവർക്ക് നൽകേണ്ടത്.- അജയ് ദേവ്ഗൺ

 

ബോളിവുഡിലെ ഒരു അഭിനേതാവ് ആണ് അജയ് ദേവഗൻ എന്നറിയപ്പെടുന്ന വിശാൽ വീരൂ ദേവകൺ. ചലച്ചിത്രരംഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്. ഒരു ആക്ഷൻ നായകനായിട്ടാണ് അജയ് 1990കളിൽ സിനിമകളിലേക്ക് പ്രവേശിച്ചത്. അതിനുശേഷം ഒട്ടേറെ സ്വഭാവേശങ്ങളും ചില ഹാസ്യവേഷങ്ങളും അഭിനയിച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്ര വേദിയിൽ ഉറപ്പിക്കുകയായിരുന്നു. 2008 ൽ അജയ് തന്നെ അഭിനയിച്ച് സംവിധാനവും നിർമ്മാണവും എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മീ ഓർ ഹം. ഈ ചിത്രത്തിലെ നായികയായി..അഭിനയിച്ചത് ജീവിതത്തിലും അജയ്ന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

അജയ് ദേവ്ഗൺ നായകനായി എത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്സ് ഓഫീസ് വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. തബുവും അക്ഷയയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സസ്പെൻസ് ത്രിലറായ ദൃശ്യത്തിന്റെ തുടർച്ചയാണ്. മലയാളത്തിൽ മോഹൻലാൽ അഭിനയിച്ച ദൃശ്യം ദൃശ്യം 2 എന്നീ സിനിമകളുടെ ഹിന്ദി റീമേക്കിൽ അജയ് ദേവഖൻ ആണ് നായകൻ.

ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡിൽ ഇപ്പോൾ നല്ല സിനിമകളുടെ മാന്ദ്യം ആണ്. അങ്ങനെ ബോളിവുഡ് ബോക്സ് ഓഫീസിനെ മാന്യത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ ദൃശ്യം പോലെ മൂന്നോ നാലോ സിനിമകൾ വേണ്ടിവരും.

ഹിന്ദി പ്രേക്ഷകർ അറിവുള്ളവരാണ് അവർക്ക് വെറുതെ ഒരു സിനിമ കൊടുത്തിട്ട് കാര്യമില്ല. പുതുമയുള്ള സിനിമകളാണ് അവർ ആഗ്രഹിക്കുന്നത് എല്ലാത്തിന്റെയും അടിസ്ഥാനം എന്റർടൈൻമെന്റ് ആണ്. അതിനെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയണം. അദ്ദേഹം പറഞ്ഞു. വലിയ കാര്യങ്ങളൊക്കെ നടപ്പിലാക്കുകയും രാഗപൂർണ്ണമായ ജീവിതം നയിച്ചവരെ കുറിച്ചുള്ള സിനിമകൾ ചെയ്യണം. ആരും അറിയാതെ പോയ അവരെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കണം. അത്തരത്തിലുള്ള ചില കഥകളുടെ ജോലിയിലാണ് ഞാനിപ്പോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ലോഗേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി പതിപ്പായ ബോല ആണ് അജയുടെ അടുത്ത ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *