ഗണേശ് എന്ന ബാലന് ഒരുപാട് സമ്മാനങ്ങളുമായി തിരുവന്തപുരത്തെ ഗോൾഡ് വ്യാപരി ടോണി വര്‍ക്കിച്ചൻ…..

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ക്രൂര മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗണേശ് എന്ന ബാലന് ഒരുപാട് സമ്മാനങ്ങളുമായി തിരുവന്തപുരത്തെ ഗോൾഡ് വ്യാപരി ടോണി വര്‍ക്കിച്ചൻ…..

 

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരൻ ഗണേശ് എന്ന ബാലനെ മുഹമ്മദ് ഷിനാദ് എന്ന യുവാവ് ചവിട്ടിത്തെറിപ്പിച്ച സംഭവം

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. അതിൽ പ്രതിഷേധിച്ച് ഒരു പാട് പേർ രംഗത്ത് വന്നിരുന്നു’

എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തിൽ വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. ആശുപത്രിയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അവനെ കാത്ത് ഒരു സന്തോഷവാര്‍ത്തയാണ് പുറത്ത് കാത്തിരിക്കുന്നത്. ആ കുഞ്ഞ് മനസ്സ് തീര്‍ച്ചയായും സന്തോഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തിരുവനന്ദപുരത്ത് സ്ഥിതി ചെയ്യുന്ന അച്ചായൻസ് ഗോൾഡ് ആണ് കുട്ടിക്ക് വേണ്ടി ഈ സന്തോഷം ഒരുക്കുന്നത്.തിരുവനന്തപുരത്തെ അച്ചായന്‍സ് ഗോള്‍ഡ് ആണ് കുട്ടിക്ക് വേണ്ടി ഈ സന്തോഷം ഒരുക്കുന്നത്. സർക്കാർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ സുനില്‍ കുര്യനും എത്തിയിരുന്നു.

കുട്ടിയെ കണ്ട ഇവര്‍ ഇരുപതിനായിരം രൂപ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടോണി വര്‍ക്കിച്ചന്‍ ഒരുപാട് സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാൽ തന്റെ കാർണിവൽ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകും എന്നും അദ്ദേഹം പറഞ്ഞു. കാറിൽ ഇരുത്തി ഔട്ടിം​ഗു മാത്രമല്ല പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്താണ് ടോണി വർക്കിച്ചൻ മടങ്ങിയത്.

കണ്ണൂരിലെ കുട്ടിയ്ക്ക് നേരെ ഉണ്ടായ ആക്രമണം വളരെയധികം വേദനയുണ്ടാക്കി, എനിക്കും 6വയസുള്ള ഒരു കുട്ടി ഉണ്ട്.. ആ കുട്ടിയെ കണ്ടപ്പോൾ അവനെയാണ് ഓർമ്മ വന്നത്… അപ്പോൾ തന്നെ തീരുമാനിച്ചതാണ് കുട്ടിയെ കാണാൻ കണ്ണൂർ വരെ പോകണം എന്ന്… ഇന്നലെ നല്ല മഴയായിരുന്നു, എങ്കിലും കണ്ണൂരിലേയ്ക്ക് പുറപ്പെട്ടു… മണിക്കൂറുകൾ യാത്ര ചെയ്തു അവിടെ എത്തി.. ചില സാമൂഹിക പ്രവർത്തകരോട് ചോദിച്ചു അവർ താമസിക്കുന്ന ഇടത്തേയ്ക്ക് തിരിച്ചു… രാജസ്ഥാനിൽ നിന്നും ഇവിടെ ജോലിക്ക് വന്നവരാണ്, തീർത്തും സാധാരണക്കാർ.. ജോലി അന്വേഷിച് വന്നവരോട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്ന് അവർ വിചാരിച്ചുകാണില്ല. കണ്ണൂർ എത്തിയപ്പോൾ അറിഞ്ഞത് കുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നാണ്, പെട്ടെന്നുള്ള യാത്രയായിരുന്നതിനാൽ ഒന്നും കരുതാൻ സാധിച്ചില്ല, കുറച്ചു ഉടുപ്പുകൾ വാങ്ങി വേണം പോവാൻ..ആശുപത്രിയിൽ ചെന്നപ്പോൾ വളരെയധികം വിഷമം തോന്നി, ഒരു കൊച്ചു കുട്ടി, മലയാളം അറിയില്ല അവന് ആകെ സങ്കടം നിറഞ്ഞ മുഖഭാവം..അവരുടെ കുടുംബത്തിനും അങ്ങനെ തന്നെ.. നമ്മുടെ നാട്ടിലെ ആളുകളിൽ നിന്ന് ഇങ്ങനെ ഒന്ന് അവർ പ്രതീക്ഷിച്ചു കാണില്ല.. കോട്ടയത്ത്‌ നിന്നും കുട്ടിയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ അത്ഭുതം തോന്നി, ഒരാൾ ചെയ്ത തെറ്റിന് ഈ നാട് അവർക്ക് നൽകുന്ന സപ്പോർട്ട് കൊണ്ടാകാം…. കാറിന്റെ ലൈറ്റ് നെ ഒന്ന് കാണാൻ ആണ് അവൻ അടുത്ത് പോയത്…

അതിനാണ് ഈ അവസ്ഥ കുട്ടിയ്ക്ക് ഉണ്ടായത് എന്നോർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു.. കുട്ടിയുടെ ആശുപത്രി ചിലവ്‌ മുഴുവൻ അച്ചായൻസ് ഗോൾഡ് വഹിക്കുമെന്ന് ഉറുപ്പ് നൽകി ..ഡ്രസ്സ്‌ ഉൾപ്പെടെ എല്ലാ സാധനങ്ങളും അവർക്ക് വാങ്ങി നൽകിയിട്ടുണ്ട്.. തുടർന്നുള്ള എല്ലാ തുടർന്നുള്ള എല്ലാ സഹായങ്ങളും നൽകാനാണ് തീരുമാനം.. ഇനി ഒരു കുട്ടിയ്ക്കും ഇങ്ങനെ ഉണ്ടാകതിരിക്കട്ടെ. എന്നുമാണ് സ്ഥാപനത്തിന്റെ ഉടമസ്ഥൻ. സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *