ധോണിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ടോവിനോ…..
മലയാളത്തിൽ ഇന്ന് ഏറ്റവുമധികം ആരാധകവൃന്ദമുള്ള യുവതാരങ്ങളിലൊന്നാണ് ടൊവിനോ തോമസ്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ
മക്കൾ എന്ന ചിത്രത്തിലൂടെ നടൻ സിനിമ അഭിനയ ജീവിതം ആരംഭിച്ചു. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം
ഗ്രിസയിലിയിൽ അഭിനയിച്ചുകൊണ്ടാണ് ടോവിനോ തുടങ്ങിയത്. കരിയറിലെ കയറ്റവും ഇറക്കവും പിന്നിട്ട് മലയാള സിനിമാ ലോകത്ത് നിന്നും കോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരം. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ജീവിതം മലയാളത്തിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ എത്തിനിൽക്കുന്ന താരമാണിദ്ദേഹം. ടോവിനോ ചെയ്ത സിനിമകളെല്ലാം തന്നെ മലയാളികൾ മറക്കാൻ പോവുന്നില്ല. എന്ന് നിന്റെ മൊയ്തീൻ, ലൂക്ക, ലൂസിഫർ, ഗോദ, മായനദി, മിന്നൽ മുരളി എന്നിങ്ങനെ നീളുന്നു ടോവിനോ തന്റെ പ്രതിഭകളറിയിച്ച സിനിമകൾ. ടോവിനോയുടെ ഏറ്റവും അവസാനം ഇറങ്ങിയ സിനിമയാണ് തല്ലുമാല.സോഷ്യൽ മീഡിയയിൽ സജീവമായ നടൻ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.
.അത്തരത്തില്‍ ഇപ്പോഴിത ടോവിനോയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒപ്പമുള്ള ടോവിനോയുടെ ചിത്രമാണ് വൈറലാകുന്നത്. താരം തന്നെയാണ് ചിത്രം പങ്കുവച്ചത്.
ധോണിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഓണ്‍സ്‌ക്രീനില്‍ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടൊവിനോ ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘സമയം കൂളായി. ക്യാപ്റ്റന്‍ കൂളിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് മികച്ചൊരു അനുഭവമാണ്. നമ്മള്‍ ഓണ്‍സ്‌ക്രീനില്‍ കണ്ട അതേ വ്യക്തി തന്നെയാണ്. കൂള്‍, ശാന്തം, സ്വതസിദ്ധമായ കഴിവും എല്ലാം ചേര്‍ന്നൊരു വ്യക്തി. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.
അനായസമായി ഉന്നതമായ ചിന്തകള്‍ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എല്ലാവര്‍ക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തിന്റെ യാത്ര കൂടുതല്‍ ശോഭനം ആകട്ടെ’ എന്നാണ് ധോണിയുടെ ഫോട്ടോ പങ്കുവച്ച് ടൊവിനോ കുറിച്ചത്.
അതേസമയം പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്. ടൊവിനോ അടക്കമുള്ള മറ്റ് പ്രമുഖര്‍ക്ക് ധോണി ‘ഞാന്‍ സാക്ഷിയുടെ’ കോപ്പികള്‍ സമ്മാനിച്ചിരുന്നു.ആത്മസുഹൃത്ത് ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവിന്റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയില്‍ നിന്നാണ് ധോണി എത്തിയത്.
ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ധോണിയുടെ ജീവിതം മലയാളത്തില്‍ സിനിമ ആക്കുകയാണോ, ടോവിനോ ആണോ നായകന്‍-എന്നിങ്ങനെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
അതേ സമയം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ
എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.