Latest News

ടൊവീനോയിക്ക് ആണ്‍കുഞ്ഞ് പിറന്നു

2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്തത്.

മലയാളികളുടെ പ്രിയ നടന്‍ ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കു വച്ചത്.

നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിക്ക് അബു, നീരജ് മാധവ്, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ ടൊവീനോയ്ക്ക് ആശംസകള്‍ നേര്‍ന്നു.

 

View this post on Instagram

 

😇

A post shared by Tovino Thomas (@tovinothomas) on


വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ടൊവിനോയും ലിഡിയയും വിവാഹിതരായിരുന്നത്. പ്ലസ് ടു കാലത്തായിരുന്നുഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്തത്.

2016ൽ ആയിരുന്നു ഇവർ‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ഇസ എന്ന കൊച്ചുമിടുക്കി. മകൾ ഇസയോടൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പോലെ തന്നെ ഇസയ്ക്കും സമൂഹമാധ്യമങ്ങളിൽ ആരാധകരുണ്ട്.

Tags
Show More

Related Articles

Back to top button
Close