ജീവിതത്തിലെ പുതിയ ഒരു തുടക്കത്തിന് ആരംഭം കുറിച്ച് പ്രിയതാരം ഗായത്രി അരുൺ…

ജീവിതത്തിലെ പുതിയ ഒരു തുടക്കത്തിന് ആരംഭം കുറിച്ച് പ്രിയതാരം ഗായത്രി അരുൺ… |

 

പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുണ്‍.

മലയാളം സിനിമ സീരിയൽ രംഗത്ത് സജീവമാണ് ഗായത്രി. നിരവധി സിനിമകളിലും സീരിയലുകളിലും ഇതിനോടകം ഗായത്രി ഭാഗമായി കഴിഞ്ഞു. ഏതാനും ചില ടിവി ഷോകളിൽ അവതാരകയായും താരമെത്തി.

പരസ്പരം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് ഗായത്രി മലയാളികളുടെ മനം കവർന്നത്. പരമ്പരയിൽ ഗായത്രി പൊലീസ് വേഷത്തിലായിരുന്നു എത്തിയത്. ദീപ്തി ഐപിഎസ് എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മികച്ച പ്രകടനമായിരുന്നു ഗായത്രി പരമ്പരയിൽ കാഴ്ചവച്ചതും. താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ദീപ്തി ഐപിഎസ്. മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ അത്രകണ്ട് ആഴ്ന്നിറങ്ങി ചെന്നിരുന്നു ഈ കഥാപാത്രം.

അഞ്ച് വര്‍ഷത്തിലേറെ സംപ്രേക്ഷണം ചെയ്ത പരമ്പര ഗായത്രിയുടെ കരിയറില്‍ ഏറെ വഴിത്തിരിവായി. ജനപ്രിയ സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്. അതിന് ശേഷം ഓർമ്മ, തൃശൂർപൂരം എന്നീ ചിത്രങ്ങളിലും അവതരിപ്പിച്ചിരുന്നു.

മമ്മൂട്ടി ചിത്രമായ വൺ ആണ് ഗായത്രിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ ഗായത്രിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വണ്ണിന് ശേഷം ലൗ ജിഹാദ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലെത്തി.

അഭിനേത്രി എന്നതിലുപരി ഒരു എഴുത്തുകാരി കൂടിയാണ് ഗായത്രി. അച്ഛപ്പം കഥകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗായത്രിയുടേതായി ആദ്യം വായനക്കാരിലേക്ക് എത്തിയത്. ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ് അച്ഛപ്പം കഥകൾ എന്ന പുസ്തകം. മോഹൻലാലിനും മഞ്ജു വാര്യർക്കും പുസ്തകം പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഗായത്രി പങ്കുവച്ചിരുന്നു.

.സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഗായത്രിയുടെ ഏറ്റവും പുതിയ വിശേഷത്തെക്കുറിച്ചാണ് ഗായത്രി അരുൺ പങ്കുവയ്ക്കുന്നത്.

‘ഒരു പുതിയ യൂടൂബ് ചാനൽ ആരംഭിരിക്കുകയാണ് താരം. ചാനലിലൂടെ പുറത്തിറങ്ങിയ ആദ്യ ഇൻട്രോ വീഡിയോ തന്നെ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. സ്വന്തം ജീവിതത്തിലൂടെ ഒരു തിരിഞ്ഞുനോട്ടമാണ് ഗായത്രി നടത്തിയിരിക്കുന്നത്. ഇനിയുള്ള യാത്രകൾ നമ്മളൊന്നിച്ച് എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്. എന്താണെങ്കിലും ഗായത്രിക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ.

പത്രത്തിൽ ജോലി കിട്ടിയപ്പോഴാണ് ‘പരസ്പരം’ പരമ്പരയിലേക്ക് അവസരം വരുന്നത്.

അടുത്ത ലക്ഷ്യം സംവിധാനമാണ്. എട്ട് ഭാഗങ്ങളുള്ള സീരീസ് ഒടിടി പ്ലാറ്റ്ഫോമിനായി സംവിധാനം ചെയ്യുകയാണ്. ഇന്ത്യയിൽ ആത്മീയതലത്തിൽ നിൽക്കുന്ന വനിതകളെക്കുറിച്ചുള്ളതായിരിക്കും സീരീസ്.

Leave a Comment

Your email address will not be published.