അഞ്ചു വീടുകൾക്ക് വീടു വയ്ക്കുന്ന ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ

അഞ്ചു വീടുകൾക്ക് വീടു വയ്ക്കുന്ന ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ .

വ​യ​നാ​ട് അ​മ്പല​വ​യ​ല്‍ സ്വ​ദേ​ശി ടി.​ആ​ര്‍. റെ​നീ​ഷും കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് കു​ഴി​വ​യ​ല്‍ സ്വ​ദേ​ശി നി​ജി​ന്‍ ഗോ​പാ​ലും വ്യ​ത്യ​സ്ത​മാ​യ ഒ​രു സൈ​ക്കി​ള്‍ യാ​ത്ര​യി​ൽ ഒരു രൂപ പിരിച്ചു എടുത്തു അഞ്ചു വീടുകൾക്ക് വീടു വയ്ക്കാനാണ് ലക്ഷ്യം .

രണ്ടു യുവാക്കൾ ഒരു ലക്ഷ്യത്തിനു ചുവടു വച്ചപ്പോൾ അഞ്ചു വീടുകളുടെ സ്വാപ്നമാണ് സാക്ഷൽകരിക്കാൻ പോകുന്നത് .അവരുടെ ആ മനസും അർപ്പണ ബോധവുമാണ് ഈ ചെറുപ്പക്കാർ നാലൊരു ആശയത്തിലൂടെ മറ്റുവർക്കു മുമ്പിൽ വഴികാട്ടി ആയിരിക്കുന്നത് .

കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ ടൗ​ണു​ക​ളും അ​തു​ക​ഴി​ഞ്ഞ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചൊ​രു ഭാ​ര​ത​പ​ര്യ​ട​നം. വെ​റു​തേ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ട് മ​ട​ങ്ങു​ക​യ​ല്ല, വ​ഴി​യി​ല്‍ കാ​ണു​ന്ന എ​ല്ലാ​വ​രോ​ടും ചു​രു​ങ്ങി​യ​ത് ഒ​രു രൂ​പ​യെ​ങ്കി​ലും പി​രി​വെ​ടു​ത്തു​കൊ​ണ്ടാ​ണ് യാ​ത്ര. വ​ഴി​ച്ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ന്‍ വേ​ണ്ടി​യൊ​ന്നു​മ​ല്ല, കി​ട്ടു​ന്ന പ​ണ​മെ​ല്ലാം സ​മാ​ഹ​രി​ച്ച്‌ യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​ര്‍​ധ​ന​രാ​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം.

ഡി​സം​ബ​ര്‍ പത്തിന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍​നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര ഇ​ന്ന​ലെ രാ​ജ​പു​ര​ത്തും കോ​ളി​ച്ചാ​ലി​ലു​മെ​ത്തി. ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ധ്യാ​പ​ക​നാ​യ റെ​നീ​ഷും മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നീ​ഷ്യ​നാ​യ നി​ജി​നും പ​റ​യു​ന്നു. യാ​ത്ര​യു​ടെ വി​ജ​യ​ത്തെ​ക്കു​റി​ച്ച്‌ അ​ത്ര​മേ​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തി​നാ​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം വാ​ങ്ങാ​ന്‍ അ​ഡ്വാ​ന്‍​സ് തു​ക ന​ല്‍​കി​യ​തി​നു​ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ സൈ​ക്കി​ളു​ക​ളും ടെ​ന്‍റും സ്ലീ​പിം​ഗ് ബാ​ഗും ഉ​ള്‍​പ്പെ​ടെ പ​ല​രു​ടെ​യും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​താ​ണ്. യാ​ത്ര​യ്ക്ക് കൂ​ടു​ത​ല്‍ പ​ണം ചെ​ല​വാ​കു​ന്ന​ത് കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് ബൈ​ക്ക് ഒ​ഴി​വാ​ക്കി സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളു​മു​ള്‍​പ്പെ​ടെ സൈ​ക്കി​ളി​ല്‍ ക​രു​തി​വ​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട ആ​വ​ശ്യ​വും ഉ​ണ്ടാ​കു​ന്നി​ല്ല. ദേ​വാ​ല​യ​ങ്ങ​ളി​ലും പെ​ട്രോ​ള്‍ പ​മ്പുക​ളി​ലും മ​റ്റും ടെ​ന്‍റ് കെ​ട്ടി​യാ​ണ് രാ​ത്രി ത​ങ്ങു​ന്ന​ത്.

വ​യ​നാ​ട് ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. മി​ഷ​ന്‍ വ​ണ്‍ റു​പ്പീ എ​ന്ന യു​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി​യും ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ വ​ഴി​യും എ​ല്ലാ ദി​വ​സ​വും യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വക്കുയാണ് .

Leave a Comment

Your email address will not be published.