മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. കാന്താരയിലെ ക്ലൈമാക്സ് രംഗം പോലെ ഉജ്ജ്വലമാണ് ഫൈറ്റ് രംഗങ്ങൾ ‘….കെ സുരേന്ദ്രൻ……

മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. കാന്താരയിലെ ക്ലൈമാക്സ് രംഗം പോലെ ഉജ്ജ്വലമാണ് ഫൈറ്റ് രംഗങ്ങൾ ‘….കെ സുരേന്ദ്രൻ……

 

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറത്തിന് ഗംഭീര പ്രതികരണം. ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പുകൾ നിറയുകയാണ്.

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ടുവയസുകാരിയായ കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണിയുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണംഎന്തായാലും ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കുന്ന ചിത്രം ഇപ്പോൾ തകർത്തു മേന്നേറുകയാണ് ഇപ്പോഴിതാ ഈ സിനിമ കണ്ടതിനു ശേഷം. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സാമൂഹിക മാധ്യമം വഴിയാണ് ചിത്രം കണ്ടതിനുശേഷം സുരേന്ദ്രൻ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

 

ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ കണ്ട പോലെയാണ് ചിത്രം കണ്ടതിന് ശേഷമുള്ള അനുഭവമെന്ന് കെ സുരേന്ദ്രൻ പറയുന്നു. രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. “ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും” എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി.

ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാണ് കെ. സുരേന്ദ്രേൻ സിനിമ കണ്ട ശേഷം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ഇട്ടത്.

Leave a Comment

Your email address will not be published. Required fields are marked *