പിറന്നാൾ നിറവിൽ ഉണ്ണി മുകുന്ദൻ…..

പിറന്നാൾ നിറവിൽ ഉണ്ണി മുകുന്ദൻ…..

 

മലയാളത്തിന്‍റെ യുവ താരം ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാള്‍. 35-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. 1987 സെപ്റ്റംബര്‍ 22ന് ആയിരുന്നു താരത്തിന്‍റെ ജനനം.

അഹമ്മദാബാദിലെ പ്രഗതി ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് ഉണ്ണി മുകുന്ദൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പുതുക്കാട് ( തൃശൂർ ) പ്രജ്യോതി നികേതൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദം നേടി .പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചും വളർന്നതുമല്ലാം ഗുജറാത്തിലായിരുന്നു.

മലയാളത്തിലെ ഏറ്റവും ജനപ്രിയ യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസയുമായി മലയാള സിനിമാലോകവും ആരാധകരും എത്തി.

തന്റെ സൗന്ദര്യം കൊണ്ടുംഅഭിനയ

മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്ത ഉണ്ണി മുകുന്ദനുകഴിഞ്ഞിട്ടുണ്ട്. താരം മസിൽ അളിയൻ എന്ന പേരിലും സിനിമാ പ്രേമികൾക്കു ഇടയിൽ പ്രശസ്തനാണ്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി

മുകുന്ദൻ.സഹനടനായി തുടക്കം കുറിച്ച് പിന്നീട് നായകനായി അരങ്ങേറുകയായിരുന്നു ഈ താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം അഭിനയിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം നൽകാനും കണ്ടെത്താറുണ്ട് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ,വീഡിയോസും പലപ്പോഴും വൈറലാവാറുണ്ട്.താരത്തിന്റെ ആരാധകർ പല ചിത്രങ്ങൾ ഏറ്റെടുക്കാറുണ്ട്. താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നു

ലണ്ടനിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിച്ചിരിക്കുന്ന ദൃശ്യങ്ങളാണ്. ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നത്.

നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദൻ- ലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഉണ്ണി മുകുന്ദൻ നായകനായി. ആ സിനിമ വലിയ വിജയമാകുകയും ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസനേടുകയും ചെയ്തു. തുടർന്ന് നായകനായും ഉപനായകനായും വില്ലനായുമെല്ലാം മുപ്പതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു.  ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛന്റെ  മുപ്പത്തി അഞ്ച് വയസ്സുമുതൽ എഴുപത്തി അഞ്ച് വയസ്സുവരെയുള്ള പ്രായത്തിലുള്ള വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ആ വേഷംമികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ക്ലിന്റിലെ അഭിനയം നേടിക്കൊടുത്തു.

നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ അച്ചായൻസ്, ചാണക്യതന്ത്രം, എന്നീ സിനിമകളുൾപ്പെടെ അഞ്ചോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അച്ചായൻസിൽ ഒരു ഗാനം എഴുതിയിട്ടുമുണ്ട്.

ഉണ്ണി മുകുന്ദൻ ഫിലിംസ്  എന്ന പേരിൽ ഒരു

പ്രൊഡക്ഷൻ ഹൗസുമുണ്ട്.

അതേ സമയം നിരവധി സിനിമകളാണ് താരത്തിൻ്റെതായി പുറത്തിറങ്ങുന്നത്.

മിണ്ടിയും പറഞ്ഞും യശോദ, ഷെഫിക്കിൻ്റെ സന്തോഷം, മാളികപ്പുറം കാഥികൻ എന്നി സിനിമകൾ അണിയറിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *