ഭാര്യയുടെ മരണം രാജൻ പി ദേവിന്റെ മകൻ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു

ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരം ആയിരുന്നു രാജൻ പി ദേവ് . അതുകൊണ്ട് തന്നെ മരണ ശേഷവും താരത്തിന്റെ അഭിനയം മായാതെ തന്നെ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് . താരത്തിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ പ്രിയങ്ക മരണപെട്ടിരിക്കുന്ന സങ്കടകരമായ വാർത്തയാണ് അറിഞ്ഞത് അതിന് പിന്നാലെ ഇപ്പോൾ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു പ്രിയങ്കയുടെ കുടുംബം പരാതിയുമായി രംഗത് എത്തിയിരിക്കുകയാണ് .

ഭർത്താവിന്റെ പീഡനം ആണ് മരണ കാരണം എന്ന് ആരോപിക്കുകയാണ് പ്രിയങ്കയുടെ കുടുംബം .സഹോദരൻ നൽകിയ പരാതിയിൽ കേസ് എടുത്ത് പോലീസ് ഇതിനകം തന്നെ അനേക്ഷണം ആരംഭിയച്ചിരിക്കുകയാണ് .കല്യാണ സമയത് ഉണ്ണിക്ക് നൽകിയ സ്ത്രീധന തുക കുറഞ്ഞത് കാരണം ഭർത്താവ് എന്നും പ്രിയങ്കയെ മര്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നുണ്ട് .ഈ സംഭാവത്തിന്‌ പിന്നാലെ പ്രിയങ്കയയെ മര്ധിക്കുന്ന വിഡോയേയും കുടുംബം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് .

ഈ മാസം 12ന് ആണ് വീട്ടിനുളിൽ പ്രിയങ്ക തുങ്ങി മരിച്ച നിലയിൽ കണ്ടത് .ഭർത്താവിന്റെ പ്രശ്നത്തിൽ തുടർന്ന് കഴിഞ്ഞ സ്വന്തം വീട്ടിലേക്ക് പ്രിയങ്ക വന്നത് അവിടെ വെച്ചായിരുന്നു പ്രിയങ്ക തുങ്ങിയത് .നിരവധി തവണ ഉണ്ണിക്ക് എതിരെ പ്രിയങ്ക പോലീസിൽ പരാതി നൽികിയിരുന്നു എന്നാൽ അതിനൊന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ല എന്ന ആരോപണവും ഉണ്ട് . സ്ത്രീധനത്തിന്റെ പേരിൽ എന്നും വീട്ടിൽ പ്രശ്നം ഉണ്ടെന്നും നിരവധി പീഡനങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും പ്രിയങ്ക പോലീസ് പരാതി നൽകിയിരുന്നു കൂടാതെ മരിക്കുന്ന തലേ ദിവസവും പ്രിയങ്ക പോലീസിൽ പരാതി നൽികിയിരുന്നു .

ഭർത്താവ് ഉണ്ണിയെ ഇപ്പോൾ പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരികുകയാണ്. ഇപ്പോൾ കാക്കനാടിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തുകയാണ്. അവിടത്തെ തെളിവെടുപ്പിന് ശേഷം വീട്ടിൽ എത്തി തെളിവ് എടുക്കും എന്നുമാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഈ മാസം 12നാണണ് പ്രിയങ്ക തന്റെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. 2019ൽ ആയിരുന്നു ഇവരുടെ കല്യാണം നടന്നത്. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ എന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് പ്രിയങ്കയുടെ കംപ്ലയിന്റിൽ പറയുന്നുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ ആണ് ഉണ്ണിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *