ഉണ്ണിമുകുന്ദൻ എന്നും നല്ല സുഹൃത്ത് മാത്രമാണ്…. അടുത്ത് ഇടപെട്ടാൽ പ്രണയം ആകുമോ? വെളിപ്പെടുത്തലുമായി അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ സിനിമ ലോകത്ത് സുപരിചതയായ താരമാണ് അനുഷ്ക ഷെട്ടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരം കൂടിയാണ്. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ്. ഇപ്പോൾ കുടുതലും തമിഴ്, തെലുഗ് സിനിമയിൽ ആണ് താരം അഭിനയിക്കുന്നത്.

സൂപ്പർ എന്ന തെലുഗ് ചിത്രത്തിൽ കുടിയാണ് അനുക്ഷ തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ മനസിൽ കയറികൂടാൻ താരത്തിന് സാധിച്ചു. പിന്നീട് അഭിനയ ലോകത്ത് സജീവമായി തന്നെ താരം ഉണ്ടായി. തമിഴിൽ ഒട്ടുമിക്ക എല്ലാ തരങ്ങളുടെ കൂടെയും അഭിനയിച്ചു കൈയടി നേടിയ താരം കൂടിയാണ്.

താരത്തിന്റെ കരിയറിലെ എറ്റവും വലിയ വഴിത്തിരിവായത് അരുന്ധതി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം ആണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തെന്നിന്ത്യയിലെ മുൻ നിര നായികമാരുടെ പട്ടികയിൽ എത്തിയിരുന്നു. തനിക്ക് വരുന്ന എല്ലാ വേഷങ്ങളും താരം ചെയ്യാറില്ല മറിച് നല്ലത് തോന്നുന്ന സിനിമകൾ മാത്രം ആണ് താരം ചെയുന്നത് അതുകൊണ്ട് തന്നെ താരത്തിന്റെ സിനിമകൾ എല്ലാം വൻ വിജയം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും ബ്രമാണ്ട ചിത്രം ബാഹുബലി എന്ന ചിത്രത്തിൽ ദേവസേന എന്ന കഥാപാത്രം ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ആ സിനിമയിലെ നായകൻ പ്രഭാസും ആയി പ്രണയത്തിൽ ആണോ എന്ന വാർത്തകൾ പരക്കുന്നുണ്ടായിരുന്നു എന്നാൽ ആ വാർത്തയെ താരം നിഷേധിച്ചു രംഗത്ത് വന്നിരുന്നു.എന്നാൽ ഈയിടെ മലയാളത്തിലെ സൂപ്പർ നായകൻ ആയ ഉണ്ണിമുകുന്ദനും ആയി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരുന്നു. എന്നാൽ ഇപ്പോൾ അനുഷ്ക അതിനെതിരെ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്.

ഒന്നിച്ചു ഒരു സിനിമയിൽ അഭിനയിച്ചാൽ പ്രണയം ആണെന്ന് പറയുന്നവരോട് ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും. അങ്ങനെ പ്രണയം ഉണ്ടെങ്കിൽ തുറന്ന് പറയാൻ ഒരു പേടിയും ഇല്ലെന്നും താരം പറഞ്ഞു. എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു. എന്റെ വിവാഹശേഷം ആ ആളിനെ കുറിച്ച് തുറന്ന് പറയും എന്നും അനുഷ്ക വെളിപ്പെടുത്തി. ഞാനും ഉണ്ണിയും എന്നും നല്ല സുഹൃത്തുക്കൾ മാത്രം ആണെന്നും താരം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *