യൂട്യൂബറെ തെറിവിളിച്ച സംഭവത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ…..

യൂട്യൂബറെ തെറിവിളിച്ച സംഭവത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ…..

 

മലയാള സിനിമയിൽ നടനായും നിർമ്മാതാവായും തിളങ്ങുന്ന താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിനുപുറമെ തെലുങ്കിലും തിരക്കുള്ള താരമാണ്. …

കുറച്ചു നാളുകളായി രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ.

യൂട്യൂബറെ അസംഭം പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറെയാണ് ഉണ്ണി മുകുന്ദന്‍ അസഭ്യം പറഞ്ഞത്. തന്റെ പുതിയ സിനിമയായ മാളികപ്പുറവുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജന്റ് നടത്തിയൊരു പരാമര്‍ശത്തില്‍ കുപിതനായി ഉണ്ണി മുകുന്ദന്‍ യൂട്യൂബറെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായതോടെ ഉണ്ണി മുകുന്ദന്‍ സീക്രട്ട് ഏജന്റിനെ അസഭ്യം പറയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇന്നലെ രാത്രി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം…തെറ്റ് സംഭവിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാന്‍ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീര്‍ത്താല്‍ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാന്‍ലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്…

 

സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്. എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്.നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലാ…എന്നെ വളര്‍ത്തിയവര്‍ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാന്‍ സാധിക്കു. എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാന്‍ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാല്‍ സിനിമ അഭിപ്രായങ്ങള്‍ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാന്‍ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു.ആദ്യ ഫോണ്‍ കോള്‍ റെക്കോര്‍ഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോര്‍ഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോര്‍ഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം എന്തും ആയിക്കോട്ടേ. പറഞ്ഞ രീതി ശരി അല്ല എന്നു ആവാം. പക്ഷെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ മുന്‍പോട്ട് പോവുകയാണ്. ഒരു കാര്യം പറയാം ഞാന്‍ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാന്‍ പറഞ്ഞിട്ടില്ലാ..

സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ ” ഫ്രീഡം ഓഫ് സ്പീച്ച് ‘ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയില്‍ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്. ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം .

Leave a Comment

Your email address will not be published. Required fields are marked *