ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു..

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു..

 

 

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിരവധി ചർച്ചകളാണ് ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ചൂടേറിയ തർക്കങ്ങളും ചർച്ചകളും വീണ്ടും ആരംഭിച്ചിട്ടുണ്ട്.മാളികപ്പുറം സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളായി ദേവനന്ദയും ശ്രീപദും മാറിക്കഴിഞ്ഞു. ദേവനന്ദയാണ് ചിത്രത്തിൽ കല്ലു എന്ന മാളികപ്പുറമായി വേഷമിട്ടത്. പീയൂഷ് സ്വാമിയായിട്ടാണ് ശ്രീപദ് സ്‌ക്രീനിലെത്തിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ ഈ രണ്ട് കുരുന്നുകളും മനസിൽ നിന്ന് മായുന്നില്ലെന്ന് അമ്മമാർ അടക്കമുളളവർ ഒരേ സ്വരത്തിലാണ് പറയുന്നത്.ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകളിലും ഇരുവരും നിറഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം തിരക്കഥാകൃത്ത് അഭിലാഷ് പിളളയ്ക്കും അണിയറ പ്രവർത്തകർക്കുമൊപ്പം തൃശൂർ രാഗം തിയറ്ററിലെത്തിയ ഇരുവരും സിനിമ കണ്ടിറങ്ങിയവരുടെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയാണ് മടങ്ങിയത്.സിനിമയുടെ ആദ്യ ഷോ മുതൽ ദേവനന്ദയുടെയും ശ്രീപദിന്റെയും അഭിനയത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

തന്റെ പ്രതീക്ഷയ്ക്കപ്പുറം ഇരുവരും നന്നായി കൈകാര്യം ചെയ്തതായി ഉണ്ണി മുകുന്ദനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിന്റെ ഭാവിതാരങ്ങളാണ് ഇരുവരുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.കന്നിചിത്രം എന്ന നിലയിൽ സംവിധായകൻ വിഷ്ണു ശശി ശങ്കർ, പ്രധാന ഓഡിയൻസായ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമായാണ് വരവ്. ക്യാമറയും എഡിറ്റിംഗും ഉൾപ്പെടുന്ന വിഭാഗങ്ങൾ സിനിമയെ തനിമചോരാതെ സ്‌ക്രീനിൽ എത്തിക്കുന്നതിൽ നല്ലൊരു ഭാഗം നിർവഹിച്ചിട്ടുണ്ട്.സിനിമയുടെ ഗാനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ചിത്രത്തിന്റെ മൂഡിന് മാത്രം ചേരുന്ന തരത്തിലെന്നതിനെക്കവിഞ്ഞ് മണ്ഡലകാലത്ത് അയ്യപ്പഭക്തർ ഏറ്റുപാടുക ഈ ഗാനങ്ങളാവുമെന്ന് ഉറപ്പിക്കാം. സന്തോഷ് വർമയുടെ വരികളോട് അത്യന്തം നീതിപുലർത്തുന്ന ചടുലതയുണ്ട് രഞ്ജിൻ രാജിന്റെ ഈണങ്ങൾക്ക്.

 

‘ഗണപതി തുണയരുളുക’ എന്ന ഗാനം തന്നെ ഉദാഹരണം.വില്ലൻ വേഷത്തിൽ തമിഴ് നടൻ സമ്പത് റാം നല്ല അഭിനയം കാഴ്ചവയ്ക്കുമ്പോൾ, ‘മാമനും മോളും’ ഡാൻസ് വീഡിയോയിലൂടെ ശ്രദ്ധ നേടിയ ‘അരുൺ മാമൻ’ സിനിമയിലും ‘മാമനായി’ അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുന്നു.

റോളുകൾക്ക് ദൈർഘ്യം എത്രയുണ്ടെന്നത് മാറ്റിനിർത്തിയാൽ, രമേഷ് പിഷാരടി, ടി.ജി. രവി, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, മനോജ് കെ. ജയൻ, രൺജി പണിക്കർ, വിജയ കൃഷ്ണൻ, മനോഹരി ജോയ്, മഞ്ജുഷ, ആൽഫി പഞ്ഞിക്കാരൻ എന്നിവർ ഏൽപ്പിച്ച വേഷങ്ങളെ നല്ലരീതിയിൽ സ്‌ക്രീനിലെത്തിച്ചു.പുതുവർഷത്തിൽ കുട്ടികളുടെ കയ്യുംപിടിച്ച് തിയേറ്ററിൽ പോകാൻ കാത്തിരിക്കുന്നവർക്കായി നല്ലൊരു തുടക്കമാവും ‘മാളികപ്പുറം എന്ന് എല്ലാവരും പറയുന്നു. ഭക്തിസാന്ദ്രമായ ചിത്രം മലയാള പ്രേക്ഷകർ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ വേറിട്ട ഒരു അഭിനയമികമാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *