ഹെലൻ ഓഫ് സ്പാർട്ടയും, ഉപ്പും മുളകും ചാനലിലെ പൊന്നുവിന്റെ ഒളിച്ചോട്ടവും

ഹെലൻ ഓഫ് സ്പാർട്ടയും, ഉപ്പും മുളകും ചാനലിലെ പൊന്നുവിന്റെ ഒളിച്ചോട്ടവും

 

 

ഉപ്പും മുളകും ചാനലിലെ പൊന്നുവിന്റെ ഒളിച്ചോട്ടവും വീട്ടുകാരുടെ പ്രതികരണവും നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരലുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഉപ്പും മുളകും ലൈറ്റ് ചാനലിലൂടെ വരുന്ന ഫാമിലി വ്‌ളോഗുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പൊന്നുവിന്റെ ഒളിച്ചോട്ടവും അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു. അമ്മയും അച്ഛനും പറയുന്ന കാര്യങ്ങള്‍ക്ക് മറുപടിയുമായി യൂട്യൂബ് ചാനലിലൂടെ പൊന്നുവും എത്തിയിരുന്നു. ഇതൊക്കെ സ്‌ക്രിപ്റ്റഡാണെന്നും രണ്ടൂമൂന്ന് മാസത്തിനുള്ളില്‍ പൊന്നു വീട്ടിലേക്ക് പോവുമെന്നും അച്ഛനും അമ്മയും സ്വീകരിക്കുമെന്നും ഹെലൻ ഓഫ് സ്പാര്‍ട്ട പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം ഹെലന്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.ഒരാളെ ഇഷ്ടപ്പെടുന്നതും അവര്‍ക്കൊപ്പം ജീവിക്കുന്നതും തെറ്റൊന്നുമല്ല. എല്ലാം പൊന്നുവിനെ പഠിപ്പിച്ചാണ് വളര്‍ത്തിയതെന്നല്ലേ അമ്മ പറഞ്ഞത്. 19ാം വയസില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചതും നിങ്ങളാണ്. പൊന്നു ആലോചിച്ചെടുത്ത തീരുമാനമാണ് ആരുടെ കൂടെ ജീവിക്കണം എന്നുള്ളത്. ലൈറ്റൊക്കെ സെറ്റ് ചെയ്ത് ഇന്‍ട്രോ ഒക്കെ കൊടുത്ത് നിങ്ങളെങ്ങനെയാണ് വീഡിയോ ചെയ്യുന്നതെന്നും ഹെലന്‍ പൊന്നുവിന്റെ അമ്മയോട് ചോദിച്ചിരുന്നു.

പൊന്നൂസും ഞങ്ങളും ഒന്നായി, ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പായി. പൊന്നൂസ് വീട്ടിലേക്ക്. അങ്ങനെയൊരു സാധനം വന്നിട്ടില്ലെങ്കില്‍ നിങ്ങളെന്നോട് ബെറ്റ് വെക്കുക. ഉറപ്പായിട്ടും വരും. പൊന്നൂസിനെ ഞങ്ങള്‍ തിരിച്ച് വിളിക്കാന്‍ പോവുന്നു എന്നൊക്കെ പറഞ്ഞ് വരും. ഇതാണ് ഇനി കാണാന്‍ പോവുന്നത് എന്നായിരുന്നു രണ്ട് മാസം മുന്‍പ് പങ്കുവെച്ച വീഡിയോയില്‍ ഹെലന്‍ പറഞ്ഞത്. പ്രവചനം ശരിയായി വന്നിരിക്കുകയാണിപ്പോള്‍.പൊന്നൂസിന്റെ ഒളിച്ചോട്ടം ഒരു സീരീസ് പോലെ ചെയ്യാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് തോന്നുന്നു. നിങ്ങളുടെ കുടുംബകാര്യമാണ് സോഷ്യല്‍മീഡിയയിലൂടെ പറയുന്നതെന്ന ബോധ്യമുണ്ടോ, നിങ്ങളുടെ മക്കളെക്കുറിച്ചല്ലേ പറയുന്നത്. പൊന്നൂസ് ഒളിച്ചോടിപ്പോയ സമയത്ത് ഇട്ട വീഡിയോ തന്നെ മണ്ടത്തരമാണ്. നിങ്ങളുടെ കുടുംബകാര്യം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാവും. എന്നാല്‍ അത് പറയാതിരിക്കുന്നിടത്താണ് നിങ്ങളുടെ വിജയം. വീട്ടിനുള്ളില്‍ ഒതുങ്ങേണ്ട കാര്യം വീട്ടിനുള്ളില്‍ത്തന്നെ ഒതുങ്ങണം.

വീഡിയോ ചെയ്യുന്നയാളുകള്‍ക്കെല്ലാം അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് പ്രഡിക്റ്റ് ചെയ്യാന്‍ പറ്റും. അച്ഛനും അമ്മയും കുറ്റം പറയുന്നതും പൊന്നു മറുപടിയായി പറയുന്നതുമെല്ലാം എല്ലാവരും കാണുന്നുണ്ട്. സ്വന്തം കുചുംബത്തിലെ കാര്യങ്ങള്‍ എന്തിനാണ് യൂട്യൂബിലൂടെ പറയുന്നത്. ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന പിന്തുണയൊന്നും യഥാര്‍ത്ഥത്തിലുള്ളതല്ലെന്ന് മനസിലാക്കുക. കഴിഞ്ഞതെല്ലാം മറന്ന് നിങ്ങള്‍ അച്ഛനും അമ്മയും മകളും നാളെ മറ്റന്നാള്‍ ഒന്നിക്കും. ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്യും. ബാക്കിയുള്ളവരാരും അങ്ങനെ ചെയ്യില്ല. ആള്‍ക്കാര്‍ക്ക് നിന്ന് ചിരിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുത് എന്ന് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ പറഞ്ഞു.

ഞങ്ങളിത് കണ്ടന്റാക്കും. നിങ്ങളിത് പബ്ലിക്കായി പോസ്റ്റ് ചെയ്യുന്ന വീഡിയോ അല്ലേ. അപ്പോള്‍ ഞങ്ങള്‍ക്കും ഇതുപോലെ ഇരുന്ന് പറയാനാവും. നിങ്ങള്‍ ഒരാളെക്കുറിച്ച് പറഞ്ഞാലും അത് എല്ലാവരേയും ബാധിക്കും. ഇത് പത്തുപതിനഞ്ച് എപ്പിസോഡ് പോവും. കുറേക്കഴിഞ്ഞ് നിങ്ങള്‍ പൊന്നുവിനെ കെട്ടിപ്പിടിച്ചിട്ടൊന്നും കാര്യമില്ല. രണ്ട് സൈഡില്‍ നിന്നും നിങ്ങള്‍ കുഴി വാരിയെറിഞ്ഞത് കൊണ്ടൊന്നും വിഷയമില്ല. നിങ്ങള്‍ക്ക് കുടുംബത്തിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ചൂടേ. ഈ വിഷയം ഞാനെന്തായാലും ഫോളോ ചെയ്യുമെന്നും ഹെലന്‍ അന്ന് പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *