ദുൽഖറിന്റെ സീതാരാമം മികച്ച ചിത്രം എന്ന് യുഎസ് പ്രീമിയർ ഷോ കണ്ടവർ..

ദുൽഖറിന്റെ സീതാരാമം മികച്ച ചിത്രം എന്ന് യുഎസ് പ്രീമിയർ ഷോ കണ്ടവർ..

 

ദുൽഖർ എന്ന യൂത്ത് സൂപ്പർസ്റ്റാറിനെ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും വളരെ ഹരമാണ്…അദ്ദേഹത്തിന്റെ ഇറങ്ങുന്ന ചിത്രങ്ങൾ വളരെ കയ്യടിയോടെയാണ് നാം കാണാറുള്ളത്… യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് സെറ്റ് ചെയ്യുന്ന ആളാണ് എന്ന ഒരു ലേബൽ ദുൽഖർ ഇതിനോടകം തന്നെ നേടി കഴിഞ്ഞിട്ടുണ്ട്..

 

ദുൽഖറിന്റെ തെലുങ്ക് ചിത്രമായ സീതാ രാമത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആയിരുന്നു താരം ഇതുവരെ..ദുൽഖർ സൽമാനും മൃണാൾ താക്കുറും രശ്മിക മന്ദാനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീതാരാമം റിലീസ് ആകാൻ ഇരിക്കുകയാണ്..

ഇന്ത്യയിൽ ഈ ചിത്രം പ്രദർശനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഈ ചിത്രത്തിന്റെ പ്രീമിയർ ഷോകൾ യുഎസിൽ ആരംഭിച്ചിരുന്നു..ഈ ചിത്രത്തെക്കുറിച്ച് വന്ന ചില റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ചിത്രം മികച്ച ചിത്രമാണ് എന്നാണ് യുഎസ് പ്രീമിയർ ഷോ കണ്ട് ഇറങ്ങിയവർ പറയുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്നതാണ് ഈ സിനിമ എന്നും സോഷ്യൽ മീഡിയയിൽ സിനിമ കണ്ട് ഇറങ്ങിയവർ കുറിച്ചു ..

ദുൽഖറിന്റെ ഈ ചിത്രത്തിലെ പ്രകടനത്തെ കുറിച്ചും നിരവധി പേർ പ്രശംസയുമായി എത്തി. ഇമോഷൻസ് വളരെ നന്നായി തന്നെ ദുൽഖർ കൈകാര്യം ചെയ്തു എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞു.. നായികയും ഒത്തുള്ള കെമിസ്ട്രി വളരെ നന്നായി തന്നെ സിനിമ കാണുന്നവരിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു… രശ്മിക മന്ദാനയുടെ കഥാപാത്രവും കയ്യടി അർഹിക്കുന്നു..

 

തെലുങ്കിൽ ഇതിനോടകം തന്നെ ഈ ചിത്രത്തിന് മികച്ച ബുക്കിംഗ് കിട്ടിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ കേരളത്തിൽ കുറഞ്ഞ തീയേറ്ററിൽ മാത്രമാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. മാത്രമല്ല കേരളത്തിലെ നിലവിലെ കാലാവസ്ഥയും മറ്റു വെല്ലുവിളികളും ഈ ചിത്രം നേരിടുന്നുണ്ട്. ഈ പ്രതിസന്ധികളെ ചിത്രം മറികടക്കുമോ എന്ന് കണ്ടറിയണം..

ദുൽഖറിന്റെ സീതാരാമം എന്ന ചിത്രം തന്റെ കരിയറിലെ അവസാനത്തെ പ്രണയചിത്രം ആയിരിക്കുമെന്നാണ് ദുൽഖർ പറഞ്ഞത്.. സീതാരാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയും ആണെന്ന് ചിത്രത്തിന്റെ സംവിധായകൻ വ്യക്തമാക്കിയിരുന്നു..

 

സീതാറാം ഈ സിനിമ ദുൽഖറിന് വേണ്ടി എഴുതിയതാണെന്നും ഇതിന്റെ കഥയെഴുതുമ്പോൾ റാം എന്ന കഥാപാത്രത്തിലേക്ക് വേറൊരു നടനെയും ആലോചിച്ചിരുന്നില്ല എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു..

 

ചിത്രത്തെക്കുറിച്ചുള്ള ചില ട്വീറ്റുകളും ശ്രദ്ധ നേടുന്നു.. പോയറ്റിക് ലൗ സ്റ്റോറി എന്ന് ഒരു പ്രേക്ഷകൻ ട്വീറ്റ് ചെയ്തിരുന്നു ഈ ചിത്രത്തെക്കുറിച്ച്… യുഎസ് പ്രീമിയറിൽ ചിത്രത്തിന് ലഭിച്ച പല മികച്ച അഭിപ്രായങ്ങളും ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിലും ഷെയർ ചെയ്തു..

Leave a Comment

Your email address will not be published.