ലോകത്തെ മാറ്റാൻ നിങ്ങളുടെ പുഞ്ചിരി ഉപയോഗിക്കുക. നിങ്ങളുടെ പുഞ്ചിരി മാറ്റാൻ ലോകത്തെ അനുവദിക്കരുത്… ഭാമ……
മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ.തനിനാടൻ പെൺകുട്ടിയായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ഭാമ.കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം മതി ഈ താരത്തെ ഓർക്കാൻ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..നായികാ വേഷമായാലും സഹനടി വേഷമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിച്ചിരുന്ന താരം കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലുംസജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.കന്നഡയിൽ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബിനിയുടെ റോളിൽ തിരക്കിലാണ്.അടുത്തിടെയാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്…
അടുത്തിടെയായി ഭാമയുടെ വിവാഹമോചന വാർത്തകളാണ് സോഷ്യയൽമീഡിയയിൽ നിറയുന്നത്…ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഭാമ സോഷ്യൽമീഡിയയിൽ നിന്നും നീക്കിയതോടെയാണ് വിവാഹമോചന വാർത്തകൾ സോഷ്യൽമീഡിയയിൽ നിറയാൻ തുടങ്ങിയത്…ഭാമ-അരുൺ വിവാഹമോചനം സോഷ്യൽമീഡിയയിൽ ചൂടുള്ള ചർച്ചയാകുമ്പോൾ ഭാമയുടെ ഭർത്താവ് അരുൺ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ദുബായില്‍ ഇന്നലേയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല.’..‘നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍…
ഇപ്പോഴിത തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാമ പങ്കുവെച്ച് വാക്കുകളാണ് വൈറലാകുന്നത്. ‘ലോകത്തെ മാറ്റാൻ നിങ്ങളുടെ പുഞ്ചിരി ഉപയോഗിക്കുക. നിങ്ങളുടെ പുഞ്ചിരി മാറ്റാൻ ലോകത്തെ അനുവദിക്കരുത്’ എന്നാണ് ഭാമ കുറിച്ചത്. ഇതോടെ വീണ്ടും നടിയുടെ കുടുംബ ജീവിതം സോഷ്യൽമീഡിയയിൽ സജീവ ചർച്ചയായി മാറി…
നടിമാരുടെ വിശേഷങ്ങൾ ഇപ്പോൾ ആരാധകർ അറിയുന്നത് അവരുടെ സോഷ്യൽമീഡിയ പേജുകൾ ഫോളോ ചെയ്യുന്നത് വഴിയാണ്. അതുപോലെ തന്നെ തങ്ങളുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ ചെറിയ സൂചനകൾ താരങ്ങൾ മിക്കപ്പോഴും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ നൽകാറുണ്ട്…