Social Media Trend

ഉത്ര സൂരജ് വിവാഹ വീഡിയോ വൈറലാകുന്നു, ആ പുഞ്ചിരി മുഖം കരളലിയിക്കും

ഉത്ര സൂരജ് വിവാഹ വീഡിയോ വൈറലാകുന്നു, ആ പുഞ്ചിരി മുഖം കരളലിയിക്കും

ദിവസങ്ങൾക്കിടെ രണ്ടു തവണ  പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. സംഭവത്തിൽ,  പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് സൂരജിന്   പാമ്പിനെ നൽകിയത്.   ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ സൂരജിന്‍റെ എല്ലാ പ്രതിരോധവും തകര്‍ന്ന് അവസാനം കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു.

പതിനായിരം  കൊടുത്ത് സുരേഷിന്‍റെ കൈയില്‍  നിന്ന് വാങ്ങിയ കൊടുവിഷമുള്ള മൂര്‍ഖനെ  ഉപയോഗിച്ച്  ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്നും,  മരണം ഉറപ്പാക്കിയ ശേഷം കട്ടിലിൽ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.

ഇത്തരമൊരു ക്രൂരപ്രവര്‍ത്തിയിലേക്ക് സൂരജിനെ എത്തിച്ചതിന് പിന്നിലെ ലക്ഷ്യവും അയാള്‍  പറഞ്ഞു . ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു തന്‍റെ ലക്ഷ്യം. ഇതിനായി തീര്‍ത്തും സ്വാഭാവികമായുള്ള മരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്  ‘പാമ്പ് കടിയേല്‍പ്പിക്കുക’ എന്ന തന്ത്രം. 2018ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. നൂറ് പവന്‍ സ്വർണവും വലിയൊരു തുക സ്ത്രിധനവും നല്‍കി. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഉത്രയെ സൂരജ് നിരവധിതവണ മാനസ്സികമായി പീഡിപ്പിച്ചുവെന്ന് പൊലീസിന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഉണ്ട്.

ഇപ്പോളിതാ ഉത്രയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.. കണ്ണൊന്ന് നനയാതെ ആ വീഡിയോ ആർക്കും കണ്ടു തീർക്കാൻ സാധിക്കില്ല

Tags
Show More

Related Articles

Back to top button
Close